Top

ജമാ അത്തെ ഇസ്‌ലാമിയുമായുള്ള സഖ്യം തുടരുമെന്ന സൂചനയാണ് യുഡിഎഫ് നല്‍കുന്നത്; എ വിജയരാഘവന്‍

തിരുവനന്തപുരം: ജമാ അത്തെ ഇസ്‌ലാമിയുമായി കൂട്ടുകെട്ട് വേണ്ട എന്ന ദേശീയ നിലപാടിനെ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ തള്ളിക്കളഞ്ഞെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി ചുമതല നിര്‍വഹിക്കുന്ന എ വിജയരാഘവന്‍. ബിജെപിക്ക് ജയിക്കാന്‍ അവസരമൊരുക്കിയത് ഉമ്മന്‍ചാണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ജമാ അത്തെ ഇസ്‌ലാമിയുമായുള്ള സഖ്യം തുടരുമെന്ന സൂചനയാണ് യുഡിഎഫ് നല്‍കുന്നത്. വിമര്‍ശിക്കുന്നവരെ വര്‍ഗീയവാദികള്‍ ആകുന്നു. ജമാ അത്തെ ഇസ്ലാമിയുമായി രാഷ്ട്രീയ സഖ്യം തുടരുമോ എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കണമെന്നും എ വിജയരാഘവന്‍ പറഞ്ഞു. മതപരമായി ചേരി തിരിവ് ഉണ്ടാക്കുന്ന സംഘപരിവാറിനെ എതിര്‍ക്കുകയാണ് […]

29 Jan 2021 5:55 AM GMT

ജമാ അത്തെ  ഇസ്‌ലാമിയുമായുള്ള സഖ്യം തുടരുമെന്ന സൂചനയാണ് യുഡിഎഫ് നല്‍കുന്നത്; എ വിജയരാഘവന്‍
X

തിരുവനന്തപുരം: ജമാ അത്തെ ഇസ്‌ലാമിയുമായി കൂട്ടുകെട്ട് വേണ്ട എന്ന ദേശീയ നിലപാടിനെ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ തള്ളിക്കളഞ്ഞെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി ചുമതല നിര്‍വഹിക്കുന്ന എ വിജയരാഘവന്‍. ബിജെപിക്ക് ജയിക്കാന്‍ അവസരമൊരുക്കിയത് ഉമ്മന്‍ചാണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു.

ജമാ അത്തെ ഇസ്‌ലാമിയുമായുള്ള സഖ്യം തുടരുമെന്ന സൂചനയാണ് യുഡിഎഫ് നല്‍കുന്നത്. വിമര്‍ശിക്കുന്നവരെ വര്‍ഗീയവാദികള്‍ ആകുന്നു. ജമാ അത്തെ ഇസ്ലാമിയുമായി രാഷ്ട്രീയ സഖ്യം തുടരുമോ എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കണമെന്നും എ വിജയരാഘവന്‍ പറഞ്ഞു.

മതപരമായി ചേരി തിരിവ് ഉണ്ടാക്കുന്ന സംഘപരിവാറിനെ എതിര്‍ക്കുകയാണ് വേണ്ടത്. അതിന് പകരം സംഘപരിവാറിന് സമാന്തരമായി മറ്റൊരു മതമൗലിക ചേരി രൂപീകരിക്കുന്നു. ഇത് അപലപനീയമാണ്. ജമാ അത്തെ ഇസ്‌ലാമി മുസ്‌ലിം വിഭാഗത്തില്‍ അത്ര മേല്‍ സ്വീകാര്യതയുള്ള സംഘടനയല്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു.

ജമാ അത്തെ ഇസ്‌ലാമിയുമായുള്ള കൂട്ട് കെട്ട് നാടിന് ഗുണകരമല്ലെന്ന ബോധ്യം ഉള്ളതുകൊണ്ടാണ് സിപിഐഎം അതിനെ എതിര്‍ക്കുന്നത്. ഉറച്ച മതനിരപേക്ഷ നിലപാടുള്ള പാര്‍ട്ടിയാണ് സിപിഐഎം. ആ നിലപാടില്‍ ഒരിക്കലും പാര്‍ട്ടിക്ക് ചാഞ്ചാട്ടം ഉണ്ടായിട്ടില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു.

Popular Stories

    Next Story