Top

‘അദ്ദേഹം ഇപ്പോള്‍ മന്ത്രിയല്ല; നേരത്തെ രാജിവെച്ചതാണ്’; കെടി ജലീലിനെതിരായ ഹൈക്കോടതി വിധിയില്‍ എ വിജയരാഘവന്‍

ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രി കെടി ജലീല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയ സംഭവത്തില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. ലോകായുക്ത വിധി വന്ന സാഹചര്യത്തില്‍ കെടി ജലീല്‍ നേരത്തെ തന്നെ മന്ത്രി സ്ഥാനം രാജിവെച്ചതാണ്. അവിടെ അവസാനിച്ചതാണിത്. ഇതില്‍ നിയമപരമായ കാര്യങ്ങള്‍ നോക്കുകയെന്നത് ആര്‍ക്കും സ്വാതന്ത്രമുള്ള കാര്യമാണ്. കെടി ജലീല്‍ ഇപ്പോള്‍ മന്ത്രിയല്ല. അതുകൊണ്ട് ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കേണ്ടതില്ലെന്ന് വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു. ലോകായുക്തയുടെ ഉത്തരവില്‍ തെറ്റില്ലെന്നും, ഇടപെടില്ലെന്നും […]

20 April 2021 4:55 AM GMT

‘അദ്ദേഹം ഇപ്പോള്‍ മന്ത്രിയല്ല; നേരത്തെ രാജിവെച്ചതാണ്’;  കെടി ജലീലിനെതിരായ ഹൈക്കോടതി വിധിയില്‍ എ വിജയരാഘവന്‍
X

ലോകായുക്ത ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ മന്ത്രി കെടി ജലീല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയ സംഭവത്തില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. ലോകായുക്ത വിധി വന്ന സാഹചര്യത്തില്‍ കെടി ജലീല്‍ നേരത്തെ തന്നെ മന്ത്രി സ്ഥാനം രാജിവെച്ചതാണ്. അവിടെ അവസാനിച്ചതാണിത്. ഇതില്‍ നിയമപരമായ കാര്യങ്ങള്‍ നോക്കുകയെന്നത് ആര്‍ക്കും സ്വാതന്ത്രമുള്ള കാര്യമാണ്. കെടി ജലീല്‍ ഇപ്പോള്‍ മന്ത്രിയല്ല. അതുകൊണ്ട് ഈ വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കേണ്ടതില്ലെന്ന് വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ലോകായുക്തയുടെ ഉത്തരവില്‍ തെറ്റില്ലെന്നും, ഇടപെടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ലോകായുക്ത എല്ലാ ചട്ടങ്ങളും പാലിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. എല്ലാ രേഖകളും പരിശോധിച്ച് ലോകായുക്ത പുറപ്പെടുവിച്ച ഉത്തരവില്‍ ഇടപെടേണ്ടതില്ലെന്ന് നിലപാടെടുത്ത ഹൈക്കോടതി ജലീലിന്റെ ഹര്‍ജി തള്ളുകയായിരുന്നു.

ജലീലിന് പിന്തുണ അറിയിച്ചുകൊണ്ടുള്ള സംസ്ഥാനസര്‍ക്കാര്‍ നിലപാടിനും ഈ ഉത്തരവ് കനത്ത തിരിച്ചടിയാണ്. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചതെന്നായിരുന്നു സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞത്. ജലീലിന് പിന്തുണയുമായി നേരിട്ട് കോടതിയെ സമീപിക്കണമെന്നായിരുന്നു സര്‍ക്കാരിന് എ ജി നല്‍കിയ നിയമോപദേശം.

ചട്ടങ്ങള്‍ പാലിക്കാതെയാണ് ലോകായുക്ത ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് എജി സര്‍ക്കാരിന് നല്‍കിയ നിയമോപദേശം. ലോകായുക്ത ആക്ട് സെക്ഷന്‍ 9 പ്രകാരമുള്ള നടപടി ക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നും നിയമോപദേശത്തില്‍ എജി പറയുന്നു. പരാതി ലഭിച്ചാല്‍ അന്വേഷണത്തിന് മുമ്പ് എതിര്‍കക്ഷിക്ക് പരാതിയുടെ പകര്‍പ്പ് നല്‍കണമെന്നാണ് ഈ ചട്ടം അനുശാസിക്കുന്നത്. ജലീലിന് പരാതിയുടെ പകര്‍പ്പ് നല്‍കിയത് അന്തിമ ഉത്തരവിന് ഒപ്പമെന്നും ഇത് നിലനില്‍ക്കില്ലെന്നും എജി നിയമോപദേശത്തില്‍ നിരീക്ഷിച്ചിരുന്നു. ഇതേ വാദങ്ങളാണ് കെ ടി ജലീല്‍ കോടതിയിലും ഉന്നയിച്ചത്. എന്നാല്‍ റിട്ട് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുന്നതില്‍ നിന്ന് അവസാന നിമിഷം സര്‍ക്കാര്‍ പിന്‍മാറുകയായിരുന്നു.

Popular Stories

    Next Story