Top

‘സാമ്പത്തിക സംവരണത്തെ വിമര്‍ശിക്കുന്നത് സംവരണ വിഭാഗത്തിലെ സമ്പന്നന്മാര്‍’: വിജയരാഘവന്‍

തിരുവനന്തപുരം: മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്ക് സംവരണം അനുവദിക്കുന്ന സാമ്പത്തിക സംവരണത്തിനെതിരെ ആക്ഷേപം ഉന്നയിക്കുന്നത് സംവരണ വിഭാഗത്തിലെ സമ്പന്നന്മാരാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ഇതൊന്നും പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ യാതൊരു തിരിച്ചടിയും ഉണ്ടാക്കില്ലെന്നും കേരളത്തില്‍ വര്‍ഗീയ ഏകോപനമുണ്ടാക്കാന്‍ ശ്രമിക്കുന്നവരാണ് ഇതിന് മുന്‍കൈ എടുക്കുന്നതെന്നും വിജയരാഘവന്‍ ആരോപിച്ചു. മാധ്യമം ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിജയരാഘവന്റെ പ്രതികരണം. സംവരണത്തിന്റെ പരമാവധി ആനുകൂല്യം ലഭിച്ച് ജീവിത നിലവാരം മെച്ചപ്പെടുത്തിയവരാണ് കേരളത്തിലെ പിന്നാക്കക്കാര്‍. അവരില്‍ നിന്നും മികച്ച ജനപിന്തുണ […]

16 Nov 2020 2:02 AM GMT

‘സാമ്പത്തിക സംവരണത്തെ വിമര്‍ശിക്കുന്നത് സംവരണ വിഭാഗത്തിലെ സമ്പന്നന്മാര്‍’: വിജയരാഘവന്‍
X

തിരുവനന്തപുരം: മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്ക് സംവരണം അനുവദിക്കുന്ന സാമ്പത്തിക സംവരണത്തിനെതിരെ ആക്ഷേപം ഉന്നയിക്കുന്നത് സംവരണ വിഭാഗത്തിലെ സമ്പന്നന്മാരാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍.

ഇതൊന്നും പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പില്‍ യാതൊരു തിരിച്ചടിയും ഉണ്ടാക്കില്ലെന്നും കേരളത്തില്‍ വര്‍ഗീയ ഏകോപനമുണ്ടാക്കാന്‍ ശ്രമിക്കുന്നവരാണ് ഇതിന് മുന്‍കൈ എടുക്കുന്നതെന്നും വിജയരാഘവന്‍ ആരോപിച്ചു. മാധ്യമം ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിജയരാഘവന്റെ പ്രതികരണം.

സംവരണത്തിന്റെ പരമാവധി ആനുകൂല്യം ലഭിച്ച് ജീവിത നിലവാരം മെച്ചപ്പെടുത്തിയവരാണ് കേരളത്തിലെ പിന്നാക്കക്കാര്‍. അവരില്‍ നിന്നും മികച്ച ജനപിന്തുണ ലഭിച്ചിട്ടുണ്ടെന്നും വിജയരാഘവന്‍ പറഞ്ഞു.

സംവരണേതര വിഭാഗത്തിലെ വളരെ പാവപ്പെട്ടവര്‍ക്കും സംവരണം നല്‍കണം. അവരിലെ സാമ്പത്തിക ക്രിമിലെയര്‍ പരിശോധിച്ച് അതിദരിദ്രര്‍ക്ക് കിട്ടുമെന്ന് ഉറപ്പാക്കുന്ന വിധത്തിലാണ് സംവരണം നടപ്പിലാക്കേണ്ടത്. സംവരണത്തിന്റെ പേരില്‍ തര്‍ക്കം ഉണ്ടാക്കുകയെന്നത് മതജാതി വര്‍ഗീയതയുടെ രാഷ്ട്രീയ ശൈലിയാണെന്നും അതിനോട് സിപിഐഎമ്മിന് യോജിക്കാന്‍ കഴിയില്ലെന്നും വിജയ രാഘവന്‍ പറഞ്ഞു.

പട്ടികജാതി/വര്‍ഗം ഒഴികെ ബാക്കി എല്ലാ വിഭാഗങ്ങളിലും സമ്പന്നരും ദരിദ്രരുമുണ്ട്. ഈ ദരിദ്ര വിഭാഗങ്ങളുടെ യോജിപ്പാണ് ഞങ്ങള്‍ നടത്തുന്നതെന്നും വിജയരാഘവന്‍ പ്രതികരിച്ചു.

Next Story