Top

‘സുധാകരന്റെ പ്രസ്താവന ഹീനം’; ദൗര്‍ബല്യങ്ങള്‍ സംഭവിച്ചാല്‍ പാര്‍ട്ടി തിരുത്തുമെന്ന് എ വിജയരാഘവന്‍; ലീഗിനെതിരെ ഇന്ന് വിമര്‍ശനമില്ല

കോണ്‍ഗ്രസും ബിജെപിയും സംസ്ഥാന സര്‍ക്കാരിനെതിരെ അപവാദ പ്രചാരണങ്ങള്‍ നടത്തുകയാണെന്നും രണ്ട് കൂട്ടര്‍ക്കും വര്‍ഗീയതയാണ് താല്‍പര്യമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. കേരള സന്ദര്‍ശനത്തിനിടെ ബിജെപി ദേശീയാധ്യക്ഷന്‍ ജെപി നദ്ദയുടെ പ്രസംഗം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റേയും കേന്ദ്രമന്ത്രി വി മുരളീധരന്റേയും പ്രസംഗത്തിന്റെ വലിയ രൂപമാണെന്ന് വിജയരാഘവന്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രിക്കെതിരായ കോണ്‍ഗ്രസ് എംപി കെ സുധാരകരന്റെ പരാമര്‍ശം അപലപനീയമാണെന്നും വിജയരാഘവന്‍ പറഞ്ഞു. പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് വിശദീകരണം നല്‍കണം, സുധാകരന്‍ കേരളം കടന്നുപോന്ന കാലത്തിന്റെ വഴികളെകുറിച്ചുള്ള ബോധകുറവില്‍ നിന്നായിരിക്കും […]

4 Feb 2021 6:25 AM GMT

‘സുധാകരന്റെ പ്രസ്താവന ഹീനം’; ദൗര്‍ബല്യങ്ങള്‍ സംഭവിച്ചാല്‍ പാര്‍ട്ടി തിരുത്തുമെന്ന് എ വിജയരാഘവന്‍; ലീഗിനെതിരെ ഇന്ന് വിമര്‍ശനമില്ല
X

കോണ്‍ഗ്രസും ബിജെപിയും സംസ്ഥാന സര്‍ക്കാരിനെതിരെ അപവാദ പ്രചാരണങ്ങള്‍ നടത്തുകയാണെന്നും രണ്ട് കൂട്ടര്‍ക്കും വര്‍ഗീയതയാണ് താല്‍പര്യമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. കേരള സന്ദര്‍ശനത്തിനിടെ ബിജെപി ദേശീയാധ്യക്ഷന്‍ ജെപി നദ്ദയുടെ പ്രസംഗം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റേയും കേന്ദ്രമന്ത്രി വി മുരളീധരന്റേയും പ്രസംഗത്തിന്റെ വലിയ രൂപമാണെന്ന് വിജയരാഘവന്‍ വിമര്‍ശിച്ചു.

മുഖ്യമന്ത്രിക്കെതിരായ കോണ്‍ഗ്രസ് എംപി കെ സുധാരകരന്റെ പരാമര്‍ശം അപലപനീയമാണെന്നും വിജയരാഘവന്‍ പറഞ്ഞു. പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് വിശദീകരണം നല്‍കണം, സുധാകരന്‍ കേരളം കടന്നുപോന്ന കാലത്തിന്റെ വഴികളെകുറിച്ചുള്ള ബോധകുറവില്‍ നിന്നായിരിക്കും സംസാരിക്കുന്നതെന്നും നാട് ഒരുപാട് മുന്നോട്ട് പോയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

സിപിഐഎമ്മില്‍ ഇതുവരെ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ല. അധികാരത്തില്‍ വന്നാല്‍ ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നിയമനിര്‍മ്മാണം നടത്തുമെന്ന യുഡിഎഫ് നിലപാട് ജനങ്ങളെ കബളിപ്പിക്കലാണെന്നും വിജയരാഘവന്‍ അഭിപ്രായപ്പെട്ടു

വിജയരാഘവന്റെ പ്രതികരണത്തിന്റെ പൂര്‍ണരൂപം;

ഐശ്വര്യ കേരള യാത്രയിലൂടെ ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കുന്ന പ്രചാരണ വേലകള്‍ ആരംഭിച്ചിരിക്കുകയാണ്. പ്രസംഗങ്ങള്‍ അതുപോലെയാണ്. സംസ്ഥാന സര്‍ക്കാരിനെതിരെ അപവാദ പ്രചരണങ്ങള്‍ നടക്കുന്നു. ബിജെപി ദേശീയാധ്യക്ഷന്റെ കേരള സന്ദര്‍ശത്തില്‍ പ്രസംഗ രീതി സാധാരണ കേട്ടുവരുന്ന കെ സുരേന്ദ്രന്റേയും വി മുരളീധരന്റെ രീതിയുടെ വലിയ രൂപമാണ്. രണ്ട് കൂട്ടരും വര്‍ഗീയതയാണ് ഉപയോഗിക്കാന്‍ താല്‍പര്യമെടുന്നത്. മതനിരപേക്ഷതയില്‍ ഉര്‍ന്നുനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. ഇന്ത്യയില്‍ തന്നെ മോദി അധികാരത്തില്‍ വന്നുകൊണ്ട് നടപ്പിലാക്കിയ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ന്യൂനപക്ഷങ്ങള്‍ക്കൊപ്പം നിന്നാണ് കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരായും അതിന്റെ വര്‍ഗീയ രാഷ്ട്രീയത്തിനെതിരായും അണി നിരത്തുന്ന രീതിയാണ് സര്‍ക്കാര്‍ ശ്രമിച്ചതും മുഖ്യമന്ത്രി മുന്‍കൈ എടുത്തതും.

കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫിന്റെ ജാഥ പര്യടനം നടത്തുകയാണ്. ജാഥയില്‍ കോണ്‍ഗ്രസിന്റെ നേതാക്കള്‍ വലിയ തോതില്‍ പിണറായി വിജയനെ വ്യക്തിഹത്യ ചെയ്യാനും ആക്ഷേപിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. പാര്‍ലമെന്റ് അംഗം കൂടിയായ കെ സുധാകരന്‍ അത്യന്തം ഹീനമായ പ്രസ്തവനയാണ് നടത്തിയിരിക്കുന്നത്. നമ്മുടെ ആധുനിക സമൂഹത്തില്‍ സാധാരണ ഉപയോഗിക്കാത്ത രീതി ശാസ്ത്രമാണ് തന്റെ പ്രസംഗത്തില്‍ മുഖ്യമന്ത്രിയെ അധിക്ഷേപിക്കാന്‍ സുധാകരന്‍ സ്വീകരിച്ചത്. അദ്ദേഹം പ്രകടിപ്പിച്ച നിലപാടിനോട് കോണ്‍ഗ്രസ് വിശദീകരണം നല്‍കേണ്ടതുണ്ട്. പരിഷ്‌കൃതകാലത്ത് ഇത്തരം വാക്കുകള്‍ ഉപയോഗിച്ചത് അപലപനീയമാണ്.

സുധാകരന്‍ കേരളം കടന്നുപോന്ന കാലത്തിന്റെ വഴികളെകുറിച്ചുള്ള ബോധകുറവില്‍ നിന്നായിരിക്കും സംസാരിക്കുന്നത്. നാട് മുന്നേറിയിട്ടുണ്ട്. അങ്ങനെയാവുമ്പോള്‍ ബാക്കിയുള്ളവര്‍ കൂടി പറയുന്നത് കേള്‍ക്കേണ്ടതുണ്ടല്ലോ.

തുടര്‍ച്ചയായി ഒരേ ആളുകളെ മത്സരിപ്പിക്കുന്ന രീതി ഇടതുപക്ഷത്തിനില്ല. അതിനായി ടേം നിശ്ചയിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടില്ല.

ലീഗിനെതിരായ പരാമര്‍ശത്തില്‍ പാര്‍ട്ടി എന്നെ തിരുത്തുകയെന്നത് അഭിമാനകരമാണ്. അതാണ് പാര്‍ട്ടി രീതി. ഒരാള്‍ക്ക് എന്തെങ്കിലും ദൗര്‍ബല്യങ്ങള്‍ സംഭവിച്ചാല്‍ പാര്‍ട്ടി തിരുത്തും. കമ്മ്യൂണിസ്റ്റ്കാരനാണെന്ന് അഭിമാനബോധം പാര്‍ട്ടിയുടെ ഭാഗമായി പ്രവര്‍ത്തിക്കുമ്പോള്‍ ഉണ്ടാവും. ആ നിലയില്‍ എന്റെ പാര്‍ട്ടി എന്നെ തിരുത്തിയെന്ന് പറഞ്ഞാല്‍ അഭിമാനകരമാണ്. എന്നാല്‍ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത് തെറ്റായിട്ടാണ്.

ശബരിമല വിഷയത്തെ സംവാദ വിഷയമാക്കി നിയമസഭ തെരഞ്ഞെടുപ്പ് വേളയില്‍ ജനങ്ങളെ വഴി തെറ്റിക്കാനുള്ള യുഡിഎഫ് തന്ത്രം കേരള ജനത തളളിക്കളയും.
ഉമ്മന്‍ ചാണ്ടി പ്രചരണ കമ്മിറ്റി നേതൃത്വം ഏറ്റെടുത്തതിന് ശേഷം തെരഞ്ഞെടുപ്പില്‍ വിജയിക്കാനുള്ള എളുപ്പവഴിയായി ശബരിമല ഉപയോഗിക്കുന്നു.ശബരി മല വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. കോടതി തീരുമാനം വന്ന ശേഷമേ എന്ത് നിലപാട് സ്വീകരക്കണം എന്ന വിഷയം ഉത്ഭവിക്കുന്നുള്ളൂ. എല്ലാ വിഭാഗങ്ങളുമായി ചര്‍ച്ച നടത്തി യോജിച്ച ധാരണ ശബരിമല വിഷയത്തില്‍ ഉണ്ടാക്കണമെന്നാണ് സി പി ഐ എം അഭിപ്രായം. അധികാരത്തില്‍ വന്നാല്‍ നിയമനിര്‍മ്മാണം നടത്തുമെന്ന യുഡിഎഫ് നിലപാട് ജനങ്ങളെ കബളിപ്പിക്കലാണ്.

Popular Stories

    Next Story