Top

‘രാഷ്ട്രീയ കൊലപാതകമല്ലെന്നാണ് മനസ്സിലാക്കുന്നത്’; മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ എ വിജയരാഘവന്‍

കണ്ണൂര്‍: പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം രാഷ്ടരീയപരമല്ലെന്നാണ് മനസ്സിലാക്കുന്നതെന്ന് സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. പ്രാദേശിക വിഷയമാണെന്നാണ് കരുതുന്നതെന്നും രാഷ്ട്രീയമായി അക്രമപ്രവര്‍ത്തനങ്ങള്‍ വരാതിരിക്കാനുള്ള ജാഗ്രതയാണ് എല്‍ഡിഎഫിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും എ വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു.തെരഞ്ഞെടുപ്പില്‍ വലിയ തോതില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ബിജെപിയും യുഡിഎഫും ശ്രമിച്ചു. കൂടുതല്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചത് ബിജെപിയായിരുന്നു. ചിലയിടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ ബിജെപി തടയുകയും ചെയ്‌തെന്ന് എ വിജയരാഘവന്‍ പറഞ്ഞു. ഒപ്പം ബിജെപി നിയമസഭാ തെരഞ്ഞെടുപ്പിനെ ഗൗരവമായെടുത്തില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു. […]

6 April 2021 11:43 PM GMT

‘രാഷ്ട്രീയ കൊലപാതകമല്ലെന്നാണ് മനസ്സിലാക്കുന്നത്’; മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ എ വിജയരാഘവന്‍
X

കണ്ണൂര്‍: പാനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം രാഷ്ടരീയപരമല്ലെന്നാണ് മനസ്സിലാക്കുന്നതെന്ന് സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവന്‍. പ്രാദേശിക വിഷയമാണെന്നാണ് കരുതുന്നതെന്നും രാഷ്ട്രീയമായി അക്രമപ്രവര്‍ത്തനങ്ങള്‍ വരാതിരിക്കാനുള്ള ജാഗ്രതയാണ് എല്‍ഡിഎഫിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നും എ വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ വലിയ തോതില്‍ സംഘര്‍ഷമുണ്ടാക്കാന്‍ ബിജെപിയും യുഡിഎഫും ശ്രമിച്ചു. കൂടുതല്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചത് ബിജെപിയായിരുന്നു. ചിലയിടത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളെ ബിജെപി തടയുകയും ചെയ്‌തെന്ന് എ വിജയരാഘവന്‍ പറഞ്ഞു.

ഒപ്പം ബിജെപി നിയമസഭാ തെരഞ്ഞെടുപ്പിനെ ഗൗരവമായെടുത്തില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു. ബിജെപി തെരഞ്ഞെടുപ്പിനെ ഗൗരവമായെടുത്തില്ല. അവരുടെ നോമിനേഷനുകള്‍ തള്ളിപ്പോയതുള്‍പ്പെടയെുള്ള വിഷയങ്ങള്‍ വന്നു. അതുതന്നെ ബിജെപി ഒരു ഗൗരവമേറിയ മത്സരം നടത്തുന്നു എന്ന തോന്നല്‍ ഇല്ലാതാക്കുകയാണ് ചെയ്തത്. കാരണം ഒരു പ്രധാനപ്പെട്ട രാഷ്ട്രീയപാര്‍ട്ടി, ത്രികോണ മത്സരം ഉണ്ടാക്കാനാഗ്രഹിക്കുന്നവര്‍, അവരുടെ സ്ഥാനാര്‍ത്ഥികളുടെ നോമിനേഷനുകള്‍ തള്ളിപ്പോവുന്നു എന്ന് പറഞ്ഞാല്‍ അതില്‍ അഡ്ജസ്റ്റ്‌മെന്റുകള്‍ ഉണ്ട്. സ്വാഭാവികമായും ബിജെപി തെരഞ്ഞെടുപ്പിനെ ആ നിലയില്‍ കണ്ടു എന്ന് പറയാനാവില്ല. ഏതാനും നിയോജക മണ്ഡലങ്ങളില്‍ കേന്ദ്രീകരിക്കുകയും ബാക്കിയൊക്കെ സൗകര്യംപോലെ വോട്ട് വിനിമയം നടത്തുകയുമാണ് അവര്‍ ചെയ്തിട്ടുള്ളത്. അത് കോണ്‍ഗ്രസും ബിജെപിയും പരസ്പരം അറിഞ്ഞ് ചെയ്യുന്നതാണെന്നും എ വിജയരാഘവന്‍ പറഞ്ഞു.

എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ഇന്നലെ സര്‍ക്കാരിനെതിരെ നടത്തിയ പ്രസ്താവനയിലും എവിജയരാഘവന്‍ മറുപടി നല്‍കി. എന്‍എസ്എസ് നേതൃത്വം അതിന്റെ ഇടതുപക്ഷ വിരുദ്ധത പ്രകടിപ്പിക്കുകയാണ് ചെയ്തത്. എന്‍എസ്എസ് സൂക്ഷിച്ചു പോന്നിരുന്ന സമദൂരത്തില്‍ നിന്നുള്ള ഒരു വ്യത്യാസം നമുക്ക് അതില്‍ കാണാനാവും. കഴിഞ്ഞ കുറേ മാസങ്ങളായി എന്‍എസ്എസ് അത്തരം നിലപാടാണ് സ്വീകരിച്ചു പോന്നത്. അതൊന്നും കൂടി പ്രകടമായി പറഞ്ഞൂ എന്നേ ഉള്ളൂ. ജി സുകുമാരന്‍ നായര്‍ അത്തരം ഒരു സന്ദേശം നല്‍കി എന്നത് കൊണ്ട് അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സമുദായം അത് സ്വീകരിക്കില്ലെന്ന് വോട്ടെണ്ണല്‍ കഴിയുമ്പോള്‍ അദ്ദേഹത്തിനും ബോധ്യപ്പെടുമെന്നും എ വിജയരാഘവന്‍ പറഞ്ഞു.

Next Story