Top

‘ബിജെപി ജനങ്ങളെ അഭിമുഖീകരിക്കാന്‍ പറ്റാത്ത അവസ്ഥയില്‍’; എല്ലാ തെരഞ്ഞെടുപ്പ് നിയമങ്ങളും പൂര്‍ണമായി നിന്ദിക്കപ്പെട്ടെന്ന് എ വിജയരാഘവന്‍

കൊടകര കുഴല്‍പ്പണക്കേസുള്‍പ്പെടെയുള്ള വിവാദങ്ങളോടെ ഒരു രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ ജനങ്ങളെ അഭിമുഖീകരിക്കാന്‍ പറ്റാത്ത അവസ്ഥയിലെത്തിയിരിക്കുകയാണ് സംസ്ഥാന ബിജെപിയെന്ന് എ വിജയരാഘവന്‍. തെരഞ്ഞെടുപ്പ് കാലത്ത് എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് ബിജെപി കോടികള്‍ ഒഴുക്കിയതെന്നും എ വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വിശ്വാസ്യതയെ ഏറ്റവും കൂടുതല്‍ തകര്‍ത്ത സംഭവങ്ങളിലൊന്നാണ് കുഴല്‍പ്പണവുമായി ബന്ധപ്പെട്ട് പുറത്തു വന്ന കാര്യങ്ങളിലൂടെ അനാവരണം ചെയ്യപ്പെട്ടത്. ഇക്കാര്യവുമായി ബന്ധപ്പെട്ട് ഒരു വിശദീകരണം പോലും നടത്താന്‍ ബിജെപിക്ക് കഴിയില്ല. നമ്മുടെ സമൂഹത്തിന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട […]

9 Jun 2021 5:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘ബിജെപി ജനങ്ങളെ അഭിമുഖീകരിക്കാന്‍ പറ്റാത്ത അവസ്ഥയില്‍’; എല്ലാ തെരഞ്ഞെടുപ്പ് നിയമങ്ങളും പൂര്‍ണമായി നിന്ദിക്കപ്പെട്ടെന്ന് എ വിജയരാഘവന്‍
X

കൊടകര കുഴല്‍പ്പണക്കേസുള്‍പ്പെടെയുള്ള വിവാദങ്ങളോടെ ഒരു രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ ജനങ്ങളെ അഭിമുഖീകരിക്കാന്‍ പറ്റാത്ത അവസ്ഥയിലെത്തിയിരിക്കുകയാണ് സംസ്ഥാന ബിജെപിയെന്ന് എ വിജയരാഘവന്‍. തെരഞ്ഞെടുപ്പ് കാലത്ത് എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണ് ബിജെപി കോടികള്‍ ഒഴുക്കിയതെന്നും എ വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ വിശ്വാസ്യതയെ ഏറ്റവും കൂടുതല്‍ തകര്‍ത്ത സംഭവങ്ങളിലൊന്നാണ് കുഴല്‍പ്പണവുമായി ബന്ധപ്പെട്ട് പുറത്തു വന്ന കാര്യങ്ങളിലൂടെ അനാവരണം ചെയ്യപ്പെട്ടത്. ഇക്കാര്യവുമായി ബന്ധപ്പെട്ട് ഒരു വിശദീകരണം പോലും നടത്താന്‍ ബിജെപിക്ക് കഴിയില്ല. നമ്മുടെ സമൂഹത്തിന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പൊതുകാഴ്ചപ്പാടുകളും നിയമങ്ങളും പൂര്‍ണമായി നിന്ദിക്കപ്പെട്ടു. അമ്പതിനായിരം രൂപയിലേറെ തെരഞ്ഞെടുപ്പ് കാലത്ത് കൈവശം വെക്കാന്‍ പാടില്ലാത്തതാണ്. ഇവിടെ കോടിക്കണക്കിന് രൂപയാണ് കുഴല്‍പ്പണം വഴി കടത്തിയാതായി ഇപ്പോള്‍ അന്വേഷണത്തിലൂടെ തെളിയിക്കപ്പെട്ടിരിക്കുന്നത്. ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് നേരെയാണ് അന്വേഷണത്തിന്റെ മുന നീങ്ങിക്കൊണ്ടിരിക്കുന്നത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ ജനങ്ങളെ അംഗീകരിക്കാന്‍ പറ്റാത്ത അവസ്ഥയിലെത്തിയിരിക്കുകയാണ് ബിജെപി,’ എ വിജയരാഘവന്‍ പറഞ്ഞു.

നിയമ വിരുദ്ധമായി ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ വളരെ കൃത്യമായ നടപടികള്‍ സ്വീകരിക്കുന്ന ഗവണ്‍മെന്റാണ് കേരളത്തിലുള്ളതെന്നും അക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും എ വിജയ രാഘവന്‍ പറഞ്ഞു.

ഇതിനിടെ കുഴല്‍പ്പണക്കേസും നിയമസഭാ തെരഞ്ഞെടുപ്പ് വിവാദങ്ങളും ബിജെപി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കിയിരിക്കെ പ്രത്യാക്രമണ നീക്കങ്ങള്‍ നടത്താനൊരുങ്ങുകയാണ് ബിജെപി. മുട്ടില്‍ മരം മുറിക്കേസില്‍ കേന്ദ്ര ഇടപെടലിലാണ് ബിജെപി നീക്കം നടത്തുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഇക്കാര്യവുമായി ബന്ധപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കറെ കാണും. നിലവില്‍ ഡല്‍ഹിയാലാണ് കെ സുരേന്ദ്രനുള്‍പ്പെടയുള്ള നേതാക്കളുള്ളത്. വനംപരിസ്ഥിതി വിഷയങ്ങളില്‍ ഇടപെടാന്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനും ഒരേ പോലെ അധികാരമുണ്ടെന്നും ഈ സാഹചര്യത്തില്‍ കേന്ദ്രത്തിന് വിഷയത്തില്‍ സ്വതന്ത്ര ഇടപെടല്‍ നടത്താനുള്ള സാധ്യതയുണ്ടെന്നുമാണ് ബിജെപി സംസ്ഥാന നേതൃത്വം ചൂണ്ടിക്കാണിക്കുന്നത്.

ഇതിനു പുറമെ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ഫണ്ടിനെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണവും ബിജെപി ആവശ്യപ്പെടും. കൊടകര കുഴല്‍പ്പണക്കേസ്, സികെ ജാനുവിന് കോഴ നല്‍കല്‍, തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം. ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്നു കെ സുന്ദരയുടെ പത്രിക പണം നല്‍കി പിന്‍വലിപ്പിച്ചത്, പാര്‍ട്ടിയിലെ ഉള്‍പ്പോര്, ഇതിനെല്ലാം പുറമെ തെരഞ്ഞെടുപ്പിലെ വന്‍ തോല്‍വി എന്നീ വിഷയങ്ങളാണ് പ്രതിരോധിക്കാനാവാത്ത വിധം ബിജെപി സംസ്ഥാന നേതൃത്വത്തെ വലച്ചത്. ഈ സാഹചര്യത്തിലാണ് ബിജെപിയുടെ പ്രത്യാക്രമണ നീക്കം.

Next Story