Top

‘തെരഞ്ഞെടുപ്പ് കമ്മീഷനെയടക്കം ബിജെപി വരുതിയിലാക്കി’; കേന്ദ്ര ഏജന്‍സികളുടേത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമെന്നും വിജയരാഘവന്‍

തെരഞ്ഞെടുപ്പ് കമ്മീഷനും റിസര്‍വ് ബാങ്കുമടക്കം ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം ബിജെപി വരുതിയിലാക്കിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ഇനി ജുഡീഷ്യറിയേ ബാക്കിയുള്ളൂവെന്നും വിജയരാഘവന്‍ ആരോപിച്ചു. ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് എ വിജയ രാഘവന്റെ പ്രതികരണം. കേന്ദ്ര ഏജന്‍സികളെ തുടലഴിച്ചു വിട്ടതിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ അന്വേഷണം തടയില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിച്ചത്. ഇതില്‍ അത്ഭുതമില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷനും റിസര്‍വ് ബാങ്കുമടക്കം ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം ബിജെപി വരുതിയിലാക്കിയെന്നും എ […]

8 March 2021 10:09 PM GMT

‘തെരഞ്ഞെടുപ്പ് കമ്മീഷനെയടക്കം ബിജെപി വരുതിയിലാക്കി’; കേന്ദ്ര ഏജന്‍സികളുടേത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമെന്നും വിജയരാഘവന്‍
X

തെരഞ്ഞെടുപ്പ് കമ്മീഷനും റിസര്‍വ് ബാങ്കുമടക്കം ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം ബിജെപി വരുതിയിലാക്കിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. ഇനി ജുഡീഷ്യറിയേ ബാക്കിയുള്ളൂവെന്നും വിജയരാഘവന്‍ ആരോപിച്ചു. ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് എ വിജയ രാഘവന്റെ പ്രതികരണം.

കേന്ദ്ര ഏജന്‍സികളെ തുടലഴിച്ചു വിട്ടതിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ അന്വേഷണം തടയില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിച്ചത്. ഇതില്‍ അത്ഭുതമില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷനും റിസര്‍വ് ബാങ്കുമടക്കം ഭരണഘടനാ സ്ഥാപനങ്ങളെയെല്ലാം ബിജെപി വരുതിയിലാക്കിയെന്നും എ വിജയരാഘവന്‍ ആരോപിച്ചു.

‘നീതിപൂര്‍വകമായി അന്വേഷണം നടത്തി കേസുകള്‍ തെളിയിക്കുന്നതിനു പകരം ബിജെപിയുടെ ക്വട്ടേഷന്‍ സംഘങ്ങളായാണ് കേന്ദ്ര ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നത്. കിഫ്ബി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് ഭീഷണിപ്പെടുത്തുന്നതും സ്വര്‍ണക്കടത്തു കേസില്‍ ഹൈക്കോടതിയില്‍ മാര്‍ച്ച് നാലിന് പ്രിവന്റീവ് കസ്റ്റംസ് കമ്മീഷണര്‍ സമര്‍പ്പിച്ച പ്രസ്താവനയും ഇത്തരം നീക്കങ്ങളുടെ പുതിയ ഉദാഹരണങ്ങളാണ്. തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ എതിരാളികളെ കരിവാരിത്തേക്കുന്നതിന് നീതിന്യായ വേദികള്‍ പോലും ദുരുപയോഗിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് മടിയില്ല. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമായി ഇതിനെ കാണണം. ഇത്തരം നടപടികള്‍ ജനാധിപത്യത്തിന് തന്നെ ഭീഷണിയാണ്,’ വിജയരാഘവന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് അടുത്ത ശേഷം ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും ദേശീയ നേതാക്കള്‍ ഒരേ പോലെയാണ് സംസാരിക്കുന്നതെന്നതെന്ന് വിജയരാഘവന്‍ പറഞ്ഞു. ഞായറാഴ്ച അമിത് ഷാ സംസാരിച്ചതു പോലെയാണ് കുറച്ചു ദിവസം മുമ്പ് രാഹുല്‍ ഗാന്ധി കേരളത്തില്‍ വന്ന് ആരോപിച്ചതെന്ന് വിജയരാഘവന്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തില്‍ നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങളെയും വിജയരാഘവന്‍ രൂക്ഷമായി വിമര്‍ശിച്ചു.

‘ യുഡിഎഫുമായുള്ള രഹസ്യ ബാന്ധവത്തില്‍ ഒരു സീറ്റില്‍ കടന്ന കൂടിയ പാര്‍ട്ടിയാണ് ഇടതുപക്ഷത്തെ വെല്ലുവിളിക്കുന്നത്. ഇവരുടെ തനിനിറം ശരിക്കും മനസ്സിലാക്കിയ ജനങ്ങള്‍ ബിജെപിക്ക് ഒരു സീറ്റ് പോലും നല്‍കില്ല. എല്‍ഡിഎഫ് ഭരിച്ച അഞ്ചു വര്‍ഷത്തിനിടയില്‍ പല തെരഞ്ഞെടുപ്പുകള്‍ നടന്നു. ബിജെപിക്ക് ഒരു ശതമാനം വോട്ടു പോലും വര്‍ധിപ്പിക്കാനായില്ല. കേന്ദ്ര ഭരണം ഉപയോഗിച്ച് എല്ലാം വരുതിയിലാക്കുന്ന ബിജെപിയെ ശക്തമായി പ്രതിരോധിക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞു. അതുതന്നെയാണ് ഏറ്റവും വലിയ നേട്ടവും പ്രസക്തിയും,’ ലേഖനത്തില്‍ പറയുന്നു.

‘2014 ല്‍ നരേന്ദ്ര മോദി അധികാരത്തില്‍ വന്ന ശേഷം രണ്ടു കാര്യങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ വിജയകരമായി നടപ്പാക്കുന്നത്. ഒന്ന് വര്ഡഗീയ ധ്രുവീകരണം, രണ്ട് സാമ്പത്തിക പരിഷ്‌കരണമെന്ന പേരില്‍ ജനങ്ങളെ കൊള്ളയടിക്കുകയും സ്വന്തക്കാരായ ചുരുക്കം കോര്‍പ്പറേറ്റുകളെ വളര്‍ത്തുകയും ചെയ്യുക, വിജയരാഘവന്‍ ലേഖനത്തില്‍ ആരോപിച്ചു.

Popular Stories

    Next Story