മന്ത്രിമാരുടെ വകുപ്പുകളില്‍ പ്രതികരിക്കാതെ എ വിജയരാഘവന്
രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ മന്ത്രി സഭാ രൂപീകരണത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലാതെ സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയ രാഘവന്. എല്‍ഡിഎഫ് പ്രഖ്യാപനം നടത്തുമെന്നും ഇപ്പോള്‍ പ്രതികരണത്തിനില്ലെന്നും എ വിജയരാഘവന് പറഞ്ഞു. മികച്ച മന്ത്രിമാരെ വെക്കും. നിങ്ങളുടെ ഈ ആശങ്കകള്‍, ആഗ്രഹങ്ങള്‍ എന്നിവ നൂറ് ശതമാനം സാര്ത്ഥകമാക്കുകയെന്നതാണ് ചെയ്യുന്നതെന്നും എ വിജയരാഘവന് മാധ്യമങ്ങളോട് പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങ് 500 പേരെ വെച്ച് നടത്തുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങള്‍ക്കും എ വിജയരാഘവന് മറുപടി നല്കി. കേരളത്തില്‍ […]

രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ മന്ത്രി സഭാ രൂപീകരണത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലാതെ സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയ രാഘവന്. എല്‍ഡിഎഫ് പ്രഖ്യാപനം നടത്തുമെന്നും ഇപ്പോള്‍ പ്രതികരണത്തിനില്ലെന്നും എ വിജയരാഘവന് പറഞ്ഞു. മികച്ച മന്ത്രിമാരെ വെക്കും. നിങ്ങളുടെ ഈ ആശങ്കകള്‍, ആഗ്രഹങ്ങള്‍ എന്നിവ നൂറ് ശതമാനം സാര്ത്ഥകമാക്കുകയെന്നതാണ് ചെയ്യുന്നതെന്നും എ വിജയരാഘവന് മാധ്യമങ്ങളോട് പറഞ്ഞു.
സത്യപ്രതിജ്ഞാ ചടങ്ങ് 500 പേരെ വെച്ച് നടത്തുന്നതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങള്‍ക്കും എ വിജയരാഘവന് മറുപടി നല്കി. കേരളത്തില്‍ ഭരണഘടനാപരമായിട്ട് ഒരു ഗവണ്മെന്റിന് അധികാരത്തില്‍ വരാതിരിക്കാന്‍ പറ്റില്ല. പ്രതിപക്ഷ നേതാവിന് മുഖ്യമന്ത്രിയാവാന്‍ പറ്റിയില്ല എന്നതു കൊണ്ട് സത്യപ്രതിജ്ഞ നടത്താതിരിക്കാന്‍ പറ്റില്ലെന്നും എ വിജയ രാഘവന് പറഞ്ഞു.