‘ലീഗ് അധികാരത്തിലേക്ക് എളുപ്പ വഴികള്‍ അന്വേഷിച്ചുവരുന്ന പാര്‍ട്ടി’; ബീഹാറിന്റെ അനുഭവം മുന്നിലുണ്ടെന്ന് വിജയരാഘവന്
മലപ്പുറം: മുസ്ലീം ലീഗ് അധികാരത്തിലേക്ക് എളുപ്പ വഴികള്‍ അന്വേഷിച്ചുവരുന്ന പാര്‍ട്ടിയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ എ വിജയരാഘവന്. മതമൗലിക വാദികളുടെ ചേരിയിലേക്ക് ലീഗ് മാറിയിരിക്കുന്നുവെന്നും കോണ്‍ഗ്രസ്സും ലീഗും ജമാഅത്തും ചേരുന്ന മുന്നണി ഹിന്ദുത്വ തീവ്രവാദത്തെ ശക്തിപ്പെടുത്തുമെന്നും വിജയരാഘവന് ആരോപിച്ചു. ‘ബീഹാറിന്റെ അനുഭവം നമ്മുടെ മുന്നിലുണ്ട്. അത്തരമൊരു നീക്കമാണ് ലീഗും യുഡിഎഫും നടത്തുന്നത്. ഈ നിലപാടിനെതിരായ ചിന്തിക്കുന്നവര്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യും. ഇതിലൂടെ എല്‍ഡിഎഫിന് മുന്നേറാന്‍ സാധിക്കുമെന്നും’ വിജയരാഘവന് പറഞ്ഞു. ലീഗ് അഴിമതിക്ക് അംഗീകാരം നല്കുന്ന പാര്‍ട്ടിയായി […]

മലപ്പുറം: മുസ്ലീം ലീഗ് അധികാരത്തിലേക്ക് എളുപ്പ വഴികള്‍ അന്വേഷിച്ചുവരുന്ന പാര്‍ട്ടിയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ എ വിജയരാഘവന്. മതമൗലിക വാദികളുടെ ചേരിയിലേക്ക് ലീഗ് മാറിയിരിക്കുന്നുവെന്നും കോണ്‍ഗ്രസ്സും ലീഗും ജമാഅത്തും ചേരുന്ന മുന്നണി ഹിന്ദുത്വ തീവ്രവാദത്തെ ശക്തിപ്പെടുത്തുമെന്നും വിജയരാഘവന് ആരോപിച്ചു.
‘ബീഹാറിന്റെ അനുഭവം നമ്മുടെ മുന്നിലുണ്ട്. അത്തരമൊരു നീക്കമാണ് ലീഗും യുഡിഎഫും നടത്തുന്നത്. ഈ നിലപാടിനെതിരായ ചിന്തിക്കുന്നവര്‍ എല്‍ഡിഎഫിന് വോട്ട് ചെയ്യും. ഇതിലൂടെ എല്‍ഡിഎഫിന് മുന്നേറാന്‍ സാധിക്കുമെന്നും’ വിജയരാഘവന് പറഞ്ഞു.
ലീഗ് അഴിമതിക്ക് അംഗീകാരം നല്കുന്ന പാര്‍ട്ടിയായി മാറിയെന്നും വിജയരാഘവന് കുറ്റപ്പെടുത്തി. ആളുകളെ ബുദ്ധിമുട്ടിക്കുന്ന വികസനമല്ല എല്‍ഡിഎഫിന്റേത്. ഗെയില്‍പൈപ്പ് ലൈനിലൂടെ അസാധ്യമെന്ന് കരുതിയത് പ്രാവര്‍ത്തികമാക്കി. കിഫ്ബിയിലൂടെ സംസ്ഥാനത്ത് മികവാര്‍ന്ന അടിസ്ഥാന വികസനം നടപ്പിലാക്കുകയാണെന്നും വിജയരാഘവന് പറഞ്ഞു.
യുഡിഫ് ബിജെപി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ എന്നിവര്‍ ചേര്ന്ന്സര്ക്കാരിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമിച്ചക്കുകയാണ്. രാഷ്ട്രീയ താല്പര്യങ്ങള്ക്ക് അനുസരിച്ച് അന്വേഷണ ഏജന്‍സികള്‍ തന്നെയാണ് വര്‍ത്തകള്‍ അയയ്ക്കുന്നത്. എല്ലാ പഞ്ചായത്തിലും ആയിരങ്ങളെ അണിനിരത്തി ഈ മാസം 25 ന് എല്‍ഡിഎഫ് പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും വിജയരാഘവന് വ്.ക്തമാക്കി. കേരളത്തെ രക്ഷിക്കുക, വികസനം സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
- TAGS:
- A Vijayaraghavan