Top

പൊലീസ് നിയമഭേദഗതിയില്‍ ജാഗ്രതക്കുറവുണ്ടായെന്ന് എ വിജയരാഘവന്‍; ‘അത് കൊണ്ടാണ് ഓര്‍ഡിനന്‍സ് പിന്‍വലിച്ചത്’

തിരുവനന്തപുരം: പൊലീസ് നിയമഭേദഗതിയില്‍ ജാഗ്രത കുറവുണ്ടായെന്ന് സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. പാര്‍ട്ടിക്കാണ് ജാഗ്രതക്കുറവുണ്ടായത്. അത് കൊണ്ടാണ് ഓര്‍ഡിനന്‍സ് തിരുത്തിയതെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര നേതൃത്വം കൂടി ഉള്‍ക്കൊള്ളുന്നതാണ് പാര്‍ട്ടി. പാര്‍ട്ടി വ്യക്തിയല്ല. പൊലീസ് നിയമഭേദഗതിയില്‍ വിമര്‍ശനം വന്നപ്പോള്‍ തിരുത്തുകയാണ് ചെയ്തത്. നിയമ ഭേദഗതിയുടെ ലക്ഷ്യം നല്ലതായിരുന്നുവെങ്കിലും നിയമം തയ്യാറാക്കിയപ്പോള്‍ പിഴവ് വന്നുവെന്നും വിജയരാഘവന്‍ പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയെ കോണ്‍ഗ്രസ് വിമര്‍ശിക്കുന്നില്ല. തെരഞ്ഞെടുപ്പില്‍ താഴെ തട്ടില്‍ ബിജെപി പിന്തുണ നേടിയെടുക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. അപകടകരമായ […]

27 Nov 2020 6:32 AM GMT

പൊലീസ് നിയമഭേദഗതിയില്‍ ജാഗ്രതക്കുറവുണ്ടായെന്ന് എ വിജയരാഘവന്‍; ‘അത് കൊണ്ടാണ് ഓര്‍ഡിനന്‍സ് പിന്‍വലിച്ചത്’
X

തിരുവനന്തപുരം: പൊലീസ് നിയമഭേദഗതിയില്‍ ജാഗ്രത കുറവുണ്ടായെന്ന് സിപിഐഎം ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍. പാര്‍ട്ടിക്കാണ് ജാഗ്രതക്കുറവുണ്ടായത്. അത് കൊണ്ടാണ് ഓര്‍ഡിനന്‍സ് തിരുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര നേതൃത്വം കൂടി ഉള്‍ക്കൊള്ളുന്നതാണ് പാര്‍ട്ടി. പാര്‍ട്ടി വ്യക്തിയല്ല. പൊലീസ് നിയമഭേദഗതിയില്‍ വിമര്‍ശനം വന്നപ്പോള്‍ തിരുത്തുകയാണ് ചെയ്തത്. നിയമ ഭേദഗതിയുടെ ലക്ഷ്യം നല്ലതായിരുന്നുവെങ്കിലും നിയമം തയ്യാറാക്കിയപ്പോള്‍ പിഴവ് വന്നുവെന്നും വിജയരാഘവന്‍ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയെ കോണ്‍ഗ്രസ് വിമര്‍ശിക്കുന്നില്ല. തെരഞ്ഞെടുപ്പില്‍ താഴെ തട്ടില്‍ ബിജെപി പിന്തുണ നേടിയെടുക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. അപകടകരമായ രാഷ്ട്രീയ സഖ്യമാണെന്നും വിജയരാഘവന്‍ പറഞ്ഞു.

സംസ്ഥാനത്ത് ഡിസംബര്‍ മൂന്നിന് സര്‍ക്കാര്‍ നേട്ടങ്ങള്‍ നിരത്തി വികസന വിളംബരം നടത്തും. ഓരോ പഞ്ചായത്തിലും പരിപാടി സംഘടിപ്പിക്കും. ഡിസംബര്‍ അഞ്ചിന് വെബ് റാലി നടത്തുമെന്നും എ വിജയരാഘവന്‍ പറഞ്ഞു.

Next Story