Top

ഫോണ്‍ നമ്പര്‍ ചോദിച്ച് ശല്യപ്പെടുത്തി, യുവാവിനെ തെരുവിലിട്ട് പൊതിരെ തല്ലി പെണ്‍കുട്ടി; വീഡിയോ

നിരന്തരം റോഡില്‍ വെച്ച് ശല്യം ചെയ്യുന്ന യുവാവിനെ വടി കൊണ്ട് തല്ലുന്ന പെണ്‍കുട്ടിയുടെ വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലാവുകയാണ്. ഉത്തര്‍പ്രദേശിലെ മീരൂട്ടിലാണ് സംഭവം. നിരവധി പേരാണ് പെണ്‍കുട്ടിക്ക് പ്രശംസ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. വീഡിയോയില്‍ വടി കൊണ്ട് യുവാവിനെ പൊതിരെ തല്ലുകയാണ് പെണ്‍കുട്ടി. എന്ത് ധൈര്യമുണ്ട് നിനക്ക് ഞങ്ങളെ ഇത്തരത്തില്‍ ഉപദ്രവിക്കാന്‍ എന്നും അയാളോട് ചോദിക്കുന്നുണ്ട്. ‘നാല് ദിവസമായി അയാള്‍ എന്നെയും എന്റെ സുഹൃത്തിനെയും ശല്യം ചെയ്യുന്നു. റോട്ടില്‍ വെച്ച് ഞങ്ങളോട് ഫോണ്‍ നമ്പര്‍ ചോദിക്കുകയാണ്’ ടൈംസ് ഓഫ് ഇന്ത്യയോട് […]

15 March 2021 6:48 AM GMT

ഫോണ്‍ നമ്പര്‍ ചോദിച്ച് ശല്യപ്പെടുത്തി, യുവാവിനെ തെരുവിലിട്ട് പൊതിരെ തല്ലി പെണ്‍കുട്ടി; വീഡിയോ
X

നിരന്തരം റോഡില്‍ വെച്ച് ശല്യം ചെയ്യുന്ന യുവാവിനെ വടി കൊണ്ട് തല്ലുന്ന പെണ്‍കുട്ടിയുടെ വീഡിയോ സമൂഹമാധ്യമത്തില്‍ വൈറലാവുകയാണ്. ഉത്തര്‍പ്രദേശിലെ മീരൂട്ടിലാണ് സംഭവം.

നിരവധി പേരാണ് പെണ്‍കുട്ടിക്ക് പ്രശംസ അറിയിച്ച് രംഗത്തെത്തിയിരിക്കുന്നത്. വീഡിയോയില്‍ വടി കൊണ്ട് യുവാവിനെ പൊതിരെ തല്ലുകയാണ് പെണ്‍കുട്ടി. എന്ത് ധൈര്യമുണ്ട് നിനക്ക് ഞങ്ങളെ ഇത്തരത്തില്‍ ഉപദ്രവിക്കാന്‍ എന്നും അയാളോട് ചോദിക്കുന്നുണ്ട്.

‘നാല് ദിവസമായി അയാള്‍ എന്നെയും എന്റെ സുഹൃത്തിനെയും ശല്യം ചെയ്യുന്നു. റോട്ടില്‍ വെച്ച് ഞങ്ങളോട് ഫോണ്‍ നമ്പര്‍ ചോദിക്കുകയാണ്’

ടൈംസ് ഓഫ് ഇന്ത്യയോട് പെണ്‍കുട്ടി പറഞ്ഞു

യുവാവിനെ കണ്ടെത്തി പെണ്‍കുട്ടികളുടെ പരാതി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മീരൂട്ട് സിറ്റി എസ്പി വ്യക്തമാക്കി. മീരൂട്ടിലെ സര്‍ദാര്‍ എന്ന സ്ഥലത്താണ് സംഭവം നടക്കുന്നത്. കുറച്ച് നാളുകളായി സ്‌കൂളില്‍ പോകുന്ന ഈ പെണ്‍കുട്ടിയെയും സുഹൃത്തിനെയും യുവാവ് ശല്യം ചെയ്യുന്നു. ഒരു സുഹൃത്തിനൊപ്പം ബൈക്കില്‍ വന്ന് പെണ്‍കുട്ടികള്‍ക്കായി കാത്ത് നില്‍ക്കും. തുടര്‍ന്ന് ഇരുവരോടും ഫോണ്‍ നമ്പര്‍ ചോദിക്കുകയുമാണ് ചെയ്യുന്നത്.

ഇത് സ്ഥിരമായതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി യുവാവിനെ വടി ഉപയോഗിച്ച് തല്ലിയത്. തല്ലുന്നതിനിടയില്‍ യുവാവ് ശല്യം ചെയ്തതിന് മാപ്പ് ചോദിക്കുകയും ചെയ്യുന്നുണ്ട്. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി രണ്ട് യുവാക്കളേയും അറസ്റ്റ് ചെയ്യുകയായിരുന്നു.

Popular Stories

    Next Story