Top

കിട്ടാത്ത ഭാഗ്യങ്ങള്‍ കൊണ്ട് മോഡലിങ്ങ്; രണ്ടായിരം ലോട്ടറികളുമായി ഫോട്ടോഗ്രഫറുടെ വസ്ത്രാലങ്കാരം

പാഴായി വലിച്ചെറിയുന്ന ലോട്ടറി ടിക്കറ്റുകള്‍ കൊണ്ടാണ് മോഡലിന് വസ്ത്രാലങ്കാരം ചെയ്തിരിക്കുന്നത്.

7 Jan 2021 5:52 AM GMT
ഫിൽമി റിപ്പോർട്ടർ

കിട്ടാത്ത ഭാഗ്യങ്ങള്‍ കൊണ്ട് മോഡലിങ്ങ്; രണ്ടായിരം ലോട്ടറികളുമായി ഫോട്ടോഗ്രഫറുടെ വസ്ത്രാലങ്കാരം
X

നിമിഷ നേരം കൊണ്ട് ആളുകളെ ലക്ഷപ്രഭുക്കളാക്കുന്ന ലോട്ടറി ടിക്കറ്റുകള്‍ ദിവസവും എടുക്കുന്ന നിരവധിയാളുകളുണ്ട്. എന്നാൽ, വളരെ പ്രതീക്ഷയോടെ ലോട്ടറികൾ എടുത്ത ലോട്ടറികൾ സമ്മാനം ലഭിക്കാതെ നിരാശരായി വലിച്ചെറിയുന്നവരാണ് അധികവും. അത്തരത്തിൽ വലിച്ചെറിയുന്ന ലോട്ടറികളിൽ നിന്നാണ് തൃശ്ശൂര്‍ ഗുരുവായൂർ സ്വദേശിയായ ഫോട്ടോഗ്രാഫർ സുനില്‍ സ്നാപ് ലോട്ടറി ടിക്കറ്റുകള്‍ കൊണ്ട് വ്യത്യസ്തമായ ഫോട്ടോ ഷൂട്ട്‌ ഒരുക്കിയിരിക്കുന്നത്. പാഴായി വലിച്ചെറിയുന്ന ലോട്ടറി ടിക്കറ്റുകള്‍ കൊണ്ടാണ് മോഡലിന് വസ്ത്രാലങ്കാരം ചെയ്തിരിക്കുന്നത്.

നമ്മൾ പലപ്പോഴും വലിച്ചെറിയുന്ന കേരള ലോട്ടറി ടിക്കറ്റുകൾ കൊണ്ട് കോസ്റ്റുംസും ബാക്ഗ്രൗണ്ടുമെല്ലാം ഒരുക്കാൻ കഴിഞ്ഞു. അതിനൊത്ത ഒരു മോഡലിനെ കണ്ടെത്തി. ഞാൻ എന്റെ ആശയം അവതരിപ്പിച്ചു. ഞങ്ങൾക്ക് നല്ല രീതിയിൽ ഷൂട്ട് ചെയ്യാൻ സാധിച്ചു.

ഫോട്ടോഗ്രാഫർ സുനില്‍ സ്നാപ്

പൂർണമായും ലോട്ടറി ടിക്കറ്റുകൾ കൊണ്ടാണ് ഈ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. ആഴ്ചയിൽ ഒരുദിവസമെങ്കിലും ലോട്ടറി എടുക്കാറുള്ള താന്‍ ടിക്കറ്റുകൾ എടുത്ത് സമ്മാനം ലഭിക്കാതെ ലോട്ടറികൾ വലിച്ചെറിയുന്നവരെ ധാരാളമായി കണ്ടിട്ടുണ്ടെന്നും ഇതില്‍ നിന്നാണ് ഫോട്ടോ ഷൂട്ടിന് ആശയം ലഭിച്ചതെന്നും സുനില്‍ പറയുന്നു.

2000 ടിക്കറ്റുകളാണ് ഷൂട്ടിനായി ഉപയോഗിച്ചത്. പൂക്കൾ, ചൈനാ സ്റ്റൈലിൽ വിശറി, വള, ചെരുപ്പ്, മാല, പാവാടയും ടോപ്പ്, വാച്ച്, കമ്മൽ തുടങ്ങി എല്ലാ സാധനങ്ങളും ടിക്കറ്റുകൾ ഉപയോഗിച്ചാണ് ചെയ്തത്.

Next Story