Top

‘നാണവും ലജ്ജയും ഉണ്ടോ ഇവര്‍ക്ക്’; ശിവന്‍കുട്ടി രാജിവെക്കണം, മുഖ്യമന്ത്രിയും കുറ്റക്കാരനെന്ന് കെ സുധാകരന്‍

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രാജിവെക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ഹരജി തള്ളിയ സുപ്രീംകോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു സുധാകരന്‍. ശിവന്‍കുട്ടിയൊടൊപ്പം തന്നെ കേസ് നടത്താന്‍ ജനങ്ങളുടെ പണം ചെലവഴിച്ച മുഖ്യമന്ത്രിയും കുറ്റക്കാരനാണെന്ന് സുധാകരന്‍ പറഞ്ഞു. ‘ക്രിമിനല്‍ കുറ്റത്തിന് നിയമസഭയുടെ പരിരക്ഷ അവകാശപ്പെടാന്‍ സാധിക്കില്ലെന്ന മനോഹരപദമാണ് സുപ്രീംകോടതി ഉപയോഗിച്ചത്. ജനപക്ഷത്ത് നിന്നും സമരം ചെയ്യുമ്പോള്‍ ഇങ്ങനെയൊക്കെ വേണമെന്നാണ് ശിവന്‍കുട്ടി പറഞ്ഞത്. എന്നാല്‍ ജനപക്ഷത്ത് നിന്നാണ് സമരം ചെയ്തതെന്ന് ജനങ്ങള്‍ക്കും ഇടതുപക്ഷ […]

28 July 2021 12:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘നാണവും ലജ്ജയും ഉണ്ടോ ഇവര്‍ക്ക്’; ശിവന്‍കുട്ടി രാജിവെക്കണം, മുഖ്യമന്ത്രിയും കുറ്റക്കാരനെന്ന് കെ സുധാകരന്‍
X

വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി രാജിവെക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കണമെന്ന സര്‍ക്കാര്‍ ഹരജി തള്ളിയ സുപ്രീംകോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു സുധാകരന്‍. ശിവന്‍കുട്ടിയൊടൊപ്പം തന്നെ കേസ് നടത്താന്‍ ജനങ്ങളുടെ പണം ചെലവഴിച്ച മുഖ്യമന്ത്രിയും കുറ്റക്കാരനാണെന്ന് സുധാകരന്‍ പറഞ്ഞു.

‘ക്രിമിനല്‍ കുറ്റത്തിന് നിയമസഭയുടെ പരിരക്ഷ അവകാശപ്പെടാന്‍ സാധിക്കില്ലെന്ന മനോഹരപദമാണ് സുപ്രീംകോടതി ഉപയോഗിച്ചത്. ജനപക്ഷത്ത് നിന്നും സമരം ചെയ്യുമ്പോള്‍ ഇങ്ങനെയൊക്കെ വേണമെന്നാണ് ശിവന്‍കുട്ടി പറഞ്ഞത്. എന്നാല്‍ ജനപക്ഷത്ത് നിന്നാണ് സമരം ചെയ്തതെന്ന് ജനങ്ങള്‍ക്കും ഇടതുപക്ഷ സഹാത്രികര്‍ക്കും തോന്നിയോ. ഈ വിധി ചരിത്രത്തിന്റെ ഭാഗമാണ്. ക്രിമിനലുകളെ സഹായിക്കാന്‍ സര്‍ക്കാര്‍ എത്ര കോടി ചെലവഴിച്ചുവെന്ന് മുഖ്യമന്ത്രി കണക്കുപറയണം. അപക്വവും അപരിഷ്‌കൃതവുമായ നടപടികള്‍ക്ക് ചെലവഴിക്കാന്‍ ഉപയോഗിക്കുന്നതും ജനത്തിന്റെ പണമാണ്. ആരെ സംരക്ഷിക്കാനാണ് ഖജനാവിലെ പണം ഉപയോഗിച്ചത്.’ കെ സുധാകരന്‍ വ്യക്തമാക്കി.

നിയമസഭാ കൈയ്യാങ്കളിക്കേസ്; സര്‍ക്കാര്‍ ഹര്‍ജി തള്ളി സുപ്രീം കോടതി; മുഴുവന്‍ പ്രതികളും വിചാരണ നേരിടണം

ധാര്‍മ്മികതയെകുറിച്ച് മുഖ്യമന്ത്രി ചിന്തിക്കണമെന്നും മന്ത്രിയെങ്കിലും രാജിവെച്ചേ മതിയാവുവെന്നും സുധാകരന്‍ വ്യക്തമാക്കി. നിയമസഭയില്‍ തുടരാന്‍ അവകാശമില്ല.അപ്പീല്‍ പോകുമെന്ന ഭാഷ മാന്യതക്കും സംസ്‌കാരത്തിനും ജനാധിപത്യ ബോധത്തിനും നിരക്കാത്തതാണ്. മര്യാദയാണ് രാജിവെക്കുകയെന്നത്. നാണവും ലജ്ജയും ഉണ്ടോ ഇവര്‍ക്കെന്നും സുധാകരന്‍ കൂട്ടിചേര്‍ത്തു.

കേസില്‍ വി ശിവന്‍കുട്ടി ഉള്‍പ്പെടെ മുഴുവന്‍ പ്രതികളും വിചാരണ നേരിടണമെന്ന് നിര്‍ദേശിച്ചുകൊണ്ടാണ് സര്‍ക്കാരിന്റെ ഹരജി തള്ളിയത്. സര്‍ക്കാര്‍ ഹര്‍ജിയില്‍ ഉന്നയിച്ച വാദങ്ങളൊന്നും സൂപ്രീം കോടതി അംഗീകരിച്ചില്ല. ജനപ്രതിനിധികള്‍ക്കുള്ള പ്രത്യേക അവകാശം ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനാണ്. നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ ഈ സ്ഥാനം കൊണ്ട് കഴിയില്ലെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

‘വിധി അംഗീകരിക്കുന്നു, രാജിക്കുള്ള സാഹചര്യമില്ല, നിരപരാധിത്വം തെളിയിക്കും’; ആദ്യപ്രതികരണത്തില്‍ വി ശിവന്‍കുട്ടി

കേസുകള്‍ പിന്‍വലിക്കാനുള്ള പബ്ലിക് പ്രോസിക്യൂട്ടറുടെ അപേക്ഷ ഭരണഘടനാ തത്വങ്ങളോടുള്ള വഞ്ചനയാണ്. കൈയാങ്കളിയില്‍ നിയമസഭയുടെ പരിരക്ഷ നല്‍കാന്‍ കഴിയില്ല. കേസിന് സ്പീക്കറുടെ അനുമതി ഇല്ലെന്ന സര്‍ക്കാര്‍ വാദം അംഗീകരിക്കാന്‍ കഴിയില്ല. നിയമസഭാംഗത്തെ അയോഗ്യനാക്കുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളിലാണ് സ്പീക്കറുടെ അനുമതി വേണ്ടത് ഇത്തരം കേസുകളിലല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

മന്ത്രി വി ശിവന്‍ കുട്ടി ഉള്‍പ്പെടെ ആറ് ഇടത് നേതാക്കളാണ് നിയമസഭാ കയ്യാങ്കളി കേസിലെ പ്രതികള്‍. സഭയ്ക്കുള്ളില്‍ നടന്ന അക്രമത്തില്‍ സഭാംഗങ്ങള്‍ക്ക് പരിരക്ഷ ഉണ്ടെന്നും അതിനാല്‍ വിചാരണ നേരിടേണ്ടതില്ലെന്നുമാണ് സര്‍ക്കാര്‍ വാദം. 2015ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ ധനമന്ത്രിയായിരുന്ന കെ എം മാണിയുടെ ബജറ്റവതരണത്തിനിടെയുണ്ടായ പ്രതിഷേധമാണ് കയ്യാങ്കളില്‍ കലാശിച്ചത്. രണ്ടരലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നാണ് കൈയ്യാങ്കളിക്കേസിലെ പ്രധാന ആരോപണം. വി. ശിവന്‍കുട്ടി, കെ. അജിത്, സി. കെ. സദാശിവന്‍, കുഞ്ഞുമുഹമ്മദ് മാസ്റ്റര്‍ ഇപി ജയരാജന്‍ കെടി ജലീല്‍ അടക്കമുള്ളവരും വിചാരണ നേരിടേണ്ടി വരുമെന്നിരിക്കെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്

Popular Stories

    Next Story