Top

‘സിന്തഗി നാ മിലേങ്കി ദൊബാറാ 2’; ഫര്‍ഹാന്‍ അക്തര്‍ സംവിധാനം, ആലിയ കേന്ദ്ര കഥാപാത്രം

2011 പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ബോളിവുഡ് ചിത്രം സിന്തഗി നാ മിലേങ്കി ദൊബാറയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു. ചിത്രത്തിന്റെ ആദ്യ ഭാഗം സംവിധാനം ചെയ്തത് സോയ അക്തറായിരുന്നു. രണ്ടാം ഭാഗത്തേക്ക് എത്തുമ്പോള്‍ സോയയുടെ സഹോദരനും, സംവിധായകനും, നടനുമായ ഫര്‍ഹാന്‍ അക്തറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2011 പുറത്തിറങ്ങിയ ചിത്രത്തില്‍ ഫര്‍ഹാന്‍ അക്തര്‍ കേന്ദ്ര കഥാപാത്രമായിരുന്നു. ആദ്യ ഭാഗത്തില്‍ മൂന്ന പുരുഷന്‍മാരായ സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറഞ്ഞതെങ്കില്‍ ഇത്തവണ ചിത്രം പറയുന്നത് സ്ത്രീകളുടെ കഥായണ്. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാകുന്നത് […]

6 March 2021 8:50 AM GMT
ഫിൽമി റിപ്പോർട്ടർ

‘സിന്തഗി നാ മിലേങ്കി ദൊബാറാ 2’; ഫര്‍ഹാന്‍ അക്തര്‍ സംവിധാനം, ആലിയ കേന്ദ്ര കഥാപാത്രം
X

2011 പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ബോളിവുഡ് ചിത്രം സിന്തഗി നാ മിലേങ്കി ദൊബാറയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു. ചിത്രത്തിന്റെ ആദ്യ ഭാഗം സംവിധാനം ചെയ്തത് സോയ അക്തറായിരുന്നു. രണ്ടാം ഭാഗത്തേക്ക് എത്തുമ്പോള്‍ സോയയുടെ സഹോദരനും, സംവിധായകനും, നടനുമായ ഫര്‍ഹാന്‍ അക്തറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

2011 പുറത്തിറങ്ങിയ ചിത്രത്തില്‍ ഫര്‍ഹാന്‍ അക്തര്‍ കേന്ദ്ര കഥാപാത്രമായിരുന്നു. ആദ്യ ഭാഗത്തില്‍ മൂന്ന പുരുഷന്‍മാരായ സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറഞ്ഞതെങ്കില്‍ ഇത്തവണ ചിത്രം പറയുന്നത് സ്ത്രീകളുടെ കഥായണ്. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാകുന്നത് ആലിയ ഭട്ടാണെന്നാണ് പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇതുവരെ പേരിടാത്ത ചിത്രത്തിന്റെ കഥ ഫര്‍ഹാനും, സോയയും എഴുതിക്കൊണ്ടിരിക്കുകയാണ്. ആദ്യ ചിത്രത്തിലെ പോലെ റോഡ് ട്രിപ്പ് പ്രമേയമായാണ് കഥ പോകുന്നതെങ്കിലും കഥാപാത്രങ്ങളുടെ ജീവിതത്തിന്റെ കാര്യത്തില്‍ വലിയ മാറ്റം ഉണ്ടാവുമെന്നാണ് സൂചന. ലോക്ക്ഡൗണ്‍ സമയത്താണ് ചിത്രത്തിന്റെ കഥയുടെ മിക്ക ഭാഗങ്ങളും ഇരുവരും പൂര്‍ത്തിയാക്കിയത്. അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങള്‍ സ്ത്രീകളായിരിക്കും. നിലവില്‍ ആലിയ ഭട്ടിന്റെ കഥാപാത്രം മാത്രമാണ് തീരുമാനമായിരിക്കുന്നത്. ഫര്‍ഹാന്‍ സിനിമയുടെ കാര്യം ആലിയയുമായി ചര്‍ച്ച ചെയ്തുവെന്നും ആലിയ ഉറപ്പ് പറഞ്ഞുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കേന്ദ്ര കഥാപാത്രങ്ങളാകാന്‍ ഇനി രണ്ട് നായികമാരെക്കൂടി തീരുമാനിക്കാനുണ്ട്. കൂടുതല്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ നായികമാരെ തീരുമാനിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ആലിയ ഭട്ട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗാങ്കുബായി കത്തിയാവാടി എന്ന ചിത്രത്തിന്റെ ടീസര്‍ അടുത്തിടെയാണ് പുറത്തിറങ്ങിയത്. ജൂലൈ 30തിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആലിയ ഭട്ടിന്റെ ആദ്യ സഞ്ജയ് ലീല ഭന്‍സാലി ചിത്രമാണിത്. ഹുസ്സൈന്‍ സൈദിയുടെ മാഫിയ ക്വീന്‍സ്സ് ഓഫ് മുംബൈ എന്ന പുസ്തകത്തിലെ ഒരു ഭാഗത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Next Story