Top

കൊച്ചി നാവികസേനാ ആസ്ഥാനത്തെ സുരക്ഷാ ജീവനക്കാരന്‍ വെടിയേറ്റ് മരിച്ച നിലയില്‍

സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു. കൊച്ചി നാവികസേനാ ആസ്ഥാനത്തെ സുരക്ഷാ ജീവനക്കാരനാണ് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുപി സ്വദേശിയായ തുഷാര്‍ അത്രിയാണ് മരിച്ചത്. സ്വയം വെടിവെച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തനിച്ചുള്ള ഡ്യൂട്ടിയിലാണ് തുഷാര്‍ അത്രി ഉണ്ടായിരുന്നത്. രാത്രി പട്രോളിംഗിനിടെയാണ് നാവികനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വയം വെടിയേറ്റ് മരിച്ചതാണെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ പ്രത്യേക അന്വേഷണത്തിന് നാവിക സേന ഉത്തരവിട്ടു. 12 മണി മുതല്‍ 2 മണി വരെയായിരുന്നു അത്രിയുടെ ഡ്യൂട്ടി […]

5 July 2021 9:50 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊച്ചി നാവികസേനാ ആസ്ഥാനത്തെ സുരക്ഷാ ജീവനക്കാരന്‍ വെടിയേറ്റ് മരിച്ച നിലയില്‍
X

സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു. കൊച്ചി നാവികസേനാ ആസ്ഥാനത്തെ സുരക്ഷാ ജീവനക്കാരനാണ് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. യുപി സ്വദേശിയായ തുഷാര്‍ അത്രിയാണ് മരിച്ചത്. സ്വയം വെടിവെച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തനിച്ചുള്ള ഡ്യൂട്ടിയിലാണ് തുഷാര്‍ അത്രി ഉണ്ടായിരുന്നത്. രാത്രി പട്രോളിംഗിനിടെയാണ് നാവികനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വയം വെടിയേറ്റ് മരിച്ചതാണെന്നാണ് പ്രാഥമിക വിവരം.

സംഭവത്തില്‍ പ്രത്യേക അന്വേഷണത്തിന് നാവിക സേന ഉത്തരവിട്ടു. 12 മണി മുതല്‍ 2 മണി വരെയായിരുന്നു അത്രിയുടെ ഡ്യൂട്ടി സമയം. ഇതിനിടയില്‍ ഓരോ മണിക്കൂര്‍ ഇടവേളയില്‍ ഒരു നാവിക സേന ഉദ്യോഗസ്ഥന്‍ സുരക്ഷാ പോസ്റ്റുകളിലെത്തി ബാറ്ററികള്‍ മാറ്റി നല്‍കും. ഇത്തരത്തില്‍ എത്തിയ ഉദ്യോഗസ്ഥനാണ് അത്രിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഉത്തര്‍പ്രദേശ് അലിഖഡ് സ്വദേശിയാണ് അത്രി. ഒന്നരവര്‍ഷമായി കൊച്ചി നാവിക സേനാ ആസ്ഥാനത്താണ് അത്രി ജോലി ചെയ്തിരുന്നത്. ഇദ്ദേഹത്തിന്റെ മാതാവിന് ഗുരുതരമായ അസുഖങ്ങളുണ്ടായിരുന്നു. ഇതേത്തുടര്‍ന്നുള്ള മനോവിഷമമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് പൊലീസിന്റെ നിഗമനം.

കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ് കമ്മിറ്റി ഇന്ന്; വിവാദമായി കെഎം മാണിക്കെതിരായ സര്‍ക്കാര്‍ അഭിഭാഷകന്റെ പരാമര്‍ശം

Popular Stories

    Next Story