Top

എ സമ്പത്തിനെ മണ്ഡലം പിടിച്ചെടുക്കാന്‍ പരീക്ഷിച്ചേക്കും; പികെ ബിജുവും എംബി രാജേഷും തെരഞ്ഞെടുപ്പ് ഗോദയിലുണ്ടാവാം

തിരുവനന്തപുരം: മുന്‍ എംപി എ സമ്പത്തിനെ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയേക്കും. തിരുവനന്തപുരം സീറ്റ് പിടിച്ചെടുക്കാനാവും സമ്പത്തിനെ നിയോഗിക്കുക. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ സമ്പത്ത് വീണ്ടും ജനവിധി തേടിയെങ്കിലും പരാജയപ്പെടുകയായിരുന്നു. അതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രതിനിധിയായി ദല്‍ഹിയില്‍ സമ്പത്തിനെ നിയോഗിച്ചിരുന്നു. മുന്‍ എംപിമാരായ പികെ ബിജുവും എംബി രാജേഷും ഈ തെരഞ്ഞെടുപ്പില്‍ മത്സരത്തിനുണ്ടാവുമെന്നാണ് വരുന്ന റിപ്പോര്‍ട്ടുകള്‍. കോങ്ങാടോ തരൂരോ പികെ ബിജു മത്സരിച്ചേക്കും. നിലവില്‍ തൃശൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പികെ ബിജുവിന് അവിടേയും സാധ്യതയുണ്ട്. […]

17 Jan 2021 10:09 PM GMT

എ സമ്പത്തിനെ മണ്ഡലം പിടിച്ചെടുക്കാന്‍ പരീക്ഷിച്ചേക്കും; പികെ ബിജുവും എംബി രാജേഷും തെരഞ്ഞെടുപ്പ് ഗോദയിലുണ്ടാവാം
X

തിരുവനന്തപുരം: മുന്‍ എംപി എ സമ്പത്തിനെ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയേക്കും. തിരുവനന്തപുരം സീറ്റ് പിടിച്ചെടുക്കാനാവും സമ്പത്തിനെ നിയോഗിക്കുക.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ സമ്പത്ത് വീണ്ടും ജനവിധി തേടിയെങ്കിലും പരാജയപ്പെടുകയായിരുന്നു. അതിനെ തുടര്‍ന്ന് സര്‍ക്കാര്‍ പ്രതിനിധിയായി ദല്‍ഹിയില്‍ സമ്പത്തിനെ നിയോഗിച്ചിരുന്നു.

മുന്‍ എംപിമാരായ പികെ ബിജുവും എംബി രാജേഷും ഈ തെരഞ്ഞെടുപ്പില്‍ മത്സരത്തിനുണ്ടാവുമെന്നാണ് വരുന്ന റിപ്പോര്‍ട്ടുകള്‍.

കോങ്ങാടോ തരൂരോ പികെ ബിജു മത്സരിച്ചേക്കും. നിലവില്‍ തൃശൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന പികെ ബിജുവിന് അവിടേയും സാധ്യതയുണ്ട്.

സിപിഐഎം ശക്തികേന്ദ്രമായ ആലത്തൂരില്‍ നിന്നും രണ്ട് തവണ ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പൈട്ട പികെ ബിജു ഇത്തവണ രമ്യാ ഹരിദാസിനോട് പരാജയപ്പെടുകയായിരുന്നു. പികെ ബിജുവിന് ആലത്തൂരില്‍ തോറ്റത് കനത്ത തിരിച്ചടിയായിരുന്നു.

ഇതേ സാഹചര്യമാണ് എംബി രാജേഷിന് മുന്നിലും തെളിയുന്നത്. എംബി രാജേഷ് ഇത്തവണ മലമ്പുഴയില്‍ നിന്നോ തൃത്താലയില്‍ നിന്നോ മത്സരിച്ചേക്കും. എംബി രാജേഷിനും സ്വന്തം മണ്ഡലത്തില്‍ നിന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത തോല്‍വിയായിരുന്നു. 2009 മുതല്‍ തുടര്‍ച്ചയായി പാലക്കാട് സീറ്റില്‍ നിന്നും വിജയിച്ച എംബി രാജേഷ് 2019 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വികെ ശ്രീകണ്ഠനോട് പരാജയപ്പെടുകയായിരുന്നു. ചെറിയവോട്ടിന്റെ വ്യത്യാസത്തില്‍ നേരിട്ട തോല്‍വി വലിയ തിരിച്ചടിയായിരുന്നു.

Popular Stories

    Next Story