ലെയ്സണ്‍ ഓഫീസര്‍ പദവിയില്‍ സമ്പത്ത് കൈപറ്റിയത് 22 ലക്ഷത്തിലധികം
ആറ്റിങ്ങല്‍ മുന്‍ എംപിയും സിപിഐഎം നേതാവുമായ എ സമ്പത്ത് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഡല്‍ഹിയിലെ ലെയ്സണ്‍ ഓഫീസര്‍ എന്ന നിലയില്‍ കൈപറ്റിയത് 22,74,346 രൂപയെന്ന് വിവരാവകാശ രേഖ. ശമ്പളം, യാത്രാ ബത്ത, മെഡിക്കല്‍ ആനുകൂല്യം എന്നിങ്ങനെയാണ് 22 ലക്ഷം രൂപയുടെ മുകളില്‍ കൈപറ്റിയത്. 2019 ആഗസ്റ്റ് മുതല്‍ 2021 മാര്‍ച്ച് മൂന്ന് വരെ 19 മാസത്തിനിടെയാണ് ഇത്രയും രൂപ കൈപറ്റിയത്. കൊച്ചിയിലെ ‘ദ പ്രോപ്പര്‍ ചാനല്‍’ വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉയരെ […]
14 July 2021 8:19 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ആറ്റിങ്ങല്‍ മുന്‍ എംപിയും സിപിഐഎം നേതാവുമായ എ സമ്പത്ത് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഡല്‍ഹിയിലെ ലെയ്സണ്‍ ഓഫീസര്‍ എന്ന നിലയില്‍ കൈപറ്റിയത് 22,74,346 രൂപയെന്ന് വിവരാവകാശ രേഖ. ശമ്പളം, യാത്രാ ബത്ത, മെഡിക്കല്‍ ആനുകൂല്യം എന്നിങ്ങനെയാണ് 22 ലക്ഷം രൂപയുടെ മുകളില്‍ കൈപറ്റിയത്. 2019 ആഗസ്റ്റ് മുതല്‍ 2021 മാര്‍ച്ച് മൂന്ന് വരെ 19 മാസത്തിനിടെയാണ് ഇത്രയും രൂപ കൈപറ്റിയത്. കൊച്ചിയിലെ ‘ദ പ്രോപ്പര്‍ ചാനല്‍’ വിവരാവകാശ നിയമപ്രകാരം നല്കിയ അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഉയരെ മുന്നോട്ട് തന്നെ; ഇന്നും ഇന്ധന വില കൂട്ടി
ശമ്പള ഇനത്തില്‍ 14,88,244 രൂപ, യാത്രാ ബത്ത 8,51,952 രൂപ, മെഡിക്കല്‍ ആനുകൂല്യം 4150 രൂപ എന്നിങ്ങനെയാണ് കൈപറ്റിയത്. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് എ സമ്പത്ത് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി സ്ഥാനം രാജിവെക്കുന്നത്.
‘ഉപവാസത്തില്‍ രാഷ്ട്രീയമില്ല; മുഖ്യമന്ത്രിയുടെ പിന്തുണ’; തെറ്റിദ്ധാരണ പരത്തരുതെന്നും ഗവര്‍ണര്‍
2019ലാണ് ക്യാബിനറ്റ് പദവിയോടെ ആറ്റിങ്ങല്‍ മുന്‍ എംപിയെ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചത്. ഓഗസ്റ്റ് ഒന്നിന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം പുറത്തുവന്നതിന് പിന്നാലെ വിവാദമായിരുന്നു. സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് രാഷ്ട്രീയ നിയമനം നടത്തി അനാവശ്യ ബാധ്യത വരുത്തി വെയ്ക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തി. ലെയ്സണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നിലവിലുള്ള ഉദ്യോഗസ്ഥ നിയമനത്തിന് പുറമെ എന്തിനാണ് രാഷ്ട്രീയ നിയമനമെന്നും ചോദ്യമുയര്‍ന്നു. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളും സഹായങ്ങളും വേഗത്തില്‍ നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായാണ് പ്രത്യേക ലെയ്സണ്‍ ഓഫീസറെ നിയമിക്കുന്നതെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം.
- TAGS:
- A Sampath