എ സമ്പത്ത് തിരിച്ചുവരുന്നു; കേരള സര്‍ക്കാര്‍ പ്രതിനിധി പദവിയൊഴിഞ്ഞു
മുന്‍ എംപിയും സിപിഐഎം നേതാവുമായ എ സമ്പത്ത് ഡല്‍ഹിയിലെ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി പദവിയൊഴിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. സിപിഐഎം സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കടന്ന സാഹചര്യത്തില്‍ കൂടിയാണ് എ സമ്പത്തിന്റെ തിരിച്ചുവരവ് എന്നതിനാല്‍ മത്സരരംഗത്തിറങ്ങിയേക്കുമെന്ന് നിരീക്ഷണമുണ്ട്. 2019ലാണ് ക്യാബിനറ്റ് പദവിയോടെ ആറ്റിങ്ങല്‍ മുന്‍ എംപിയെ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചത്. ഓഗസ്റ്റ് ഒന്നിന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം പുറത്തുവന്നതിന് പിന്നാലെ വിവാദമായിരുന്നു. സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് രാഷ്ട്രീയ നിയമനം […]

മുന്‍ എംപിയും സിപിഐഎം നേതാവുമായ എ സമ്പത്ത് ഡല്‍ഹിയിലെ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി പദവിയൊഴിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. സിപിഐഎം സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് കടന്ന സാഹചര്യത്തില്‍ കൂടിയാണ് എ സമ്പത്തിന്റെ തിരിച്ചുവരവ് എന്നതിനാല്‍ മത്സരരംഗത്തിറങ്ങിയേക്കുമെന്ന് നിരീക്ഷണമുണ്ട്.
2019ലാണ് ക്യാബിനറ്റ് പദവിയോടെ ആറ്റിങ്ങല്‍ മുന്‍ എംപിയെ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിച്ചത്. ഓഗസ്റ്റ് ഒന്നിന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം പുറത്തുവന്നതിന് പിന്നാലെ വിവാദമായിരുന്നു. സര്‍ക്കാര്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്ത് രാഷ്ട്രീയ നിയമനം നടത്തി അനാവശ്യ ബാധ്യത വരുത്തി വെയ്ക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം രംഗത്തെത്തി. ലെയ്സണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നിലവിലുള്ള ഉദ്യോഗസ്ഥ നിയമനത്തിന് പുറമെ എന്തിനാണ് രാഷ്ട്രീയ നിയമനമെന്നും ചോദ്യമുയര്‍ന്നു. കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതികളും സഹായങ്ങളും വേഗത്തില്‍ നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായാണ് പ്രത്യേക ലെയ്സണ്‍ ഓഫീസറെ നിയമിക്കുന്നതെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം.
ഡല്‍ഹി കേരള ഹൗസ് കേന്ദ്രീകരിച്ചായിരുന്നു ലെയ്സണ്‍ ഓഫീസിന്റെ പ്രവര്‍ത്തനം. ക്യാബിനറ്റ് റാങ്കും അതിന് അനുസരിച്ചുള്ള സൗകര്യങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കുമൊപ്പം രണ്ട് അസിസ്റ്റന്റുമാരേയും ഒരു പ്യൂണിനേയും ഡ്രൈവറേയും വാഹനവും അനുവദിച്ച് നല്‍കിയിരുന്നു.
2009ലും 2014ലും ആറ്റിങ്ങലില്‍ നിന്ന് മത്സരിച്ച് ലോക്സഭയിലെത്തിയ സമ്പത്ത് 2019ലെ തെരഞ്ഞെടുപ്പിലാണ് പരാജയപ്പെട്ടത്. 38, 247 വോട്ടിനാണ് കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശ് സിറ്റിങ്ങ് എംപിയായിരുന്ന സമ്പത്തിനെ തോല്പിച്ചത്.