പാലക്കാട് യുഡിഎഫ് മുന്‍ചെയര്‍മാന്‍ എ രാമസ്വാമി എന്‍സിപിയിലേക്ക്
മുന്‍ കെസിപിസി നിര്‍വാഹക സമിതി അംഗവും പാലക്കാട് യുഡിഎഫ് ചെയര്‍മാനുമായിരുന്ന എ രാമസ്വാമി എന്‍സിപിയില്‍ ചേരുന്നു. കോണ്‍ഗ്രസ് അനുകൂല നിര്‍മാണത്തൊഴിലാളി സംഘടനയായ ബില്‍ഡിങ് ആന്‍ഡ് റോഡ് വര്‍ക്കേഴ്സ് ഫെഡറേഷന് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റായ രാമസ്വാമി സംഘടന പിളര്‍ത്തി പ്രവര്‍ത്തകരെ എന്സിപിയിലെത്തിക്കാനാണ് നീക്കം നടത്തുന്നത്. രാമസ്വാമിയുടെ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്ന ഫെഡറേഷന് സംസ്ഥാന സമിതി യോഗം എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന നേതാക്കളടക്കം പങ്കെടുത്തു. കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് എന്‍സിപിക്ക് പിന്തുണ […]
24 May 2021 11:37 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

മുന്‍ കെസിപിസി നിര്‍വാഹക സമിതി അംഗവും പാലക്കാട് യുഡിഎഫ് ചെയര്‍മാനുമായിരുന്ന എ രാമസ്വാമി എന്‍സിപിയില്‍ ചേരുന്നു. കോണ്‍ഗ്രസ് അനുകൂല നിര്‍മാണത്തൊഴിലാളി സംഘടനയായ ബില്‍ഡിങ് ആന്‍ഡ് റോഡ് വര്‍ക്കേഴ്സ് ഫെഡറേഷന് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റായ രാമസ്വാമി സംഘടന പിളര്‍ത്തി പ്രവര്‍ത്തകരെ എന്സിപിയിലെത്തിക്കാനാണ് നീക്കം നടത്തുന്നത്.
രാമസ്വാമിയുടെ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്ന ഫെഡറേഷന് സംസ്ഥാന സമിതി യോഗം എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന നേതാക്കളടക്കം പങ്കെടുത്തു. കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് എന്‍സിപിക്ക് പിന്തുണ നല്കാന് യോഗം തീരുമാനിച്ചു. സംഘടനയുടെ താല്‍ക്കാലിക ഭാരവാഹികളായി അഡ്വ. പി.എം. സുരേഷ് ബാബു (പ്രസി), എ. രാമസ്വാമി (വര്‍ക്കിങ് പ്രസി), അഡ്വ. ഷെരീഫ് മരക്കാര്‍ (സീനിയര്‍ വൈസ് പ്രസി), ടി.വി. പുരം രാജു (ജന. സെക്ര), എം.പി. ജനാര്ദനന് (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
ആഗസ്റ്റില്‍ കോഴിക്കോട്ട് ചേരുന്ന സംസ്ഥാന ജനറല്‍ കൗണ്‍സില്‍ യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുമെന്ന് എ. രാമസ്വാമി പറഞ്ഞു. കോണ്‍ഗ്രസിനെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തുവന്ന ഇദ്ദേഹം ഇടതുമുന്നണിക്കായി പ്രചാരണത്തിനിറങ്ങിയിരുന്നു. വിമതനീക്കം നടത്തിയ എ.വി. േഗാപിനാഥ് അടക്കമുള്ളവരെ എന്‍സിപി നേതൃത്വം ചര്‍ച്ചക്കായി സമീപിച്ചതായാണ് വിവരം.
- TAGS:
- NCP