
ഐഎസില്‍ പ്രവര്‍ത്തിച്ചെന്ന കേസില്‍ മലയാളിക്ക് ഏഴ് വര്‍ഷം തടവ് ശിക്ഷ വിധിച്ച് ഡല്‍ഹി എന്‍ഐഎ കോടതി. കണ്ണൂര്‍ സ്വദേശിയായ ഷജഹാനെയാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്.
2016ല്‍ എസില്‍ ചേരുന്നതിനായി ഇയാള്‍ തുര്‍ക്കിയിലേക്ക് പോയെന്നാണ് ഷാജഹന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ്. 2017ലാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ കേസിലാണ് ഇയാള്‍ ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്.
ഐഎസില്‍ ചേരുന്നതിനായി ആദ്യം മലേഷ്യ വഴി തുര്‍ക്കിയിലേക്ക് പോകാനായിരുന്നു ഷാജഹാന് ശ്രമം നടത്തിയിരുന്നത്. അന്വേഷണ സംഘം ഇയാളെ ആദ്യം പിടികൂടുന്നത്. തുര്‍ക്കി- സിറിയ അതിര്‍ത്തിയില്‍ വെച്ചായിരുന്നു. എന്നാല്‍ പിന്നീട് കുടുംബവുമായി ഇയാള്‍ തായ്ലന്റ് വഴി തുര്ക്കിയിലെത്താന്േ ശ്രമിക്കുന്നതിനിടയിലാണ് രണ്ടാമതും ഇയാള്‍ പിടിയലാകുന്നത്.
തുടര്‍ന്ന് ഇവരെ രാജ്യത്തേക്ക് തിരിച്ചെത്തിക്കുകയായായിരുന്നു. ഇയാളെ സഹായിച്ച ചെന്നൈ സ്വദേശിയേയും സംഘം പിടികൂടിയിരുന്നു. ഇയാളുടെ വിചാരണ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.
- TAGS:
- NIA