Top

തെരഞ്ഞെടുപ്പ് തോല്‍വി, പേരെടുത്ത് പറയാതെ എ.എം ആരിഫിന്റെ വിമര്‍ശനം; പ്രതികരിക്കാതെ ജി. സുധാകരന്‍

ആലപ്പുഴ: സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റി യോ​ഗത്തില്‍ ഉയര്‍ന്ന വിമർശനങ്ങളോട് പ്രതികരിക്കാതെ ജി.സുധാകരൻ. 40 അംഗ ജില്ലാ കമ്മിറ്റിയിൽ 35 പേർ തെര‍ഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സ്വാ​ഗതം ചെയ്തു. എന്നാൽ സുധാകരപക്ഷത്തുള്ള അഞ്ച് നേതാക്കൾ ജില്ലയിൽ തന്നെ പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കണമായിരുന്നുവെന്ന് ആവശ്യപ്പെട്ടു. ഈ മാസം 25 ന് കമ്മീഷൻ ആലപ്പുഴയിൽ തെളിവെടുപ്പ് നടത്തും. നേതൃയോഗങ്ങളിൽ നിന്ന് തുടർച്ചയായി വിട്ടുനിന്ന മുൻ മന്ത്രി ജി സുധാകരൻ ഇന്നലെ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് […]

18 July 2021 9:01 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തെരഞ്ഞെടുപ്പ് തോല്‍വി, പേരെടുത്ത് പറയാതെ എ.എം ആരിഫിന്റെ വിമര്‍ശനം; പ്രതികരിക്കാതെ ജി. സുധാകരന്‍
X

ആലപ്പുഴ: സിപിഐഎം ആലപ്പുഴ ജില്ലാ കമ്മിറ്റി യോ​ഗത്തില്‍ ഉയര്‍ന്ന വിമർശനങ്ങളോട് പ്രതികരിക്കാതെ ജി.സുധാകരൻ. 40 അംഗ ജില്ലാ കമ്മിറ്റിയിൽ 35 പേർ തെര‍ഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സ്വാ​ഗതം ചെയ്തു. എന്നാൽ സുധാകരപക്ഷത്തുള്ള അഞ്ച് നേതാക്കൾ ജില്ലയിൽ തന്നെ പ്രശ്നം ചർച്ച ചെയ്ത് പരിഹരിക്കണമായിരുന്നുവെന്ന് ആവശ്യപ്പെട്ടു.

ഈ മാസം 25 ന് കമ്മീഷൻ ആലപ്പുഴയിൽ തെളിവെടുപ്പ് നടത്തും. നേതൃയോഗങ്ങളിൽ നിന്ന് തുടർച്ചയായി വിട്ടുനിന്ന മുൻ മന്ത്രി ജി സുധാകരൻ ഇന്നലെ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് എത്തിയിരുന്നു. സിപിഐഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക് എന്നിവരും ഇന്ന് നടന്ന ജില്ലാ കമ്മറ്റി യോഗത്തിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.

അതേസമയം ജി. സുധാകരന്റെ പേരെടുത്ത് പറയാതെ എ.എം ആരിഫ് വിമർശനം ഉന്നയിച്ചു. ജില്ലയിലെ ഏഴു മണ്ഡലങ്ങളിൽ തോൽക്കുമെന്ന് മുതിർന്ന നേതാവ് പറഞ്ഞു. ഇത് അന്വേഷിക്കണമെന്ന് ആരിഫ് ആവശ്യപ്പെട്ടു. കെ.പ്രസാദ്, കെ.രാഘവൻ, ഡി.ലക്ഷ്മണൻ, ശിവദാസ്, ഹരിശങ്കർ എന്നിവർ ജി. സുധാകരനെ അനുകൂലിച്ച് സംസാരിച്ചിരുന്നു.

പടനിലം സ്കൂളിലെ ഫണ്ട് തിരിമറിയിലും സുധാകരപക്ഷം നേതാക്കളോട് സിപിഐഎം വിശദീകരണം തേടും. ജില്ലാ സെക്രട്ടേറിയേറ്റ് അം​ഗം കെ രാഘവൻ, ഏരിയാ അം​ഗങ്ങളായ രഘു, മനോഹരൻ എന്നിവരോട് വിഷയത്തിൽ വിശദീകരണം തേടാനാണ് തീരുമാനം. നേരത്തെ ഒരുവിഭാഗത്തിന്‍റെ മാത്രം പരാതികൾ കേട്ട് പാർട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചുവെന്നാണ് സുധാകരൻ വിമർശനം ഉന്നയിച്ചിരുന്നു

Popular Stories

    Next Story