Top

‘അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ ശ്രമിച്ചത് കിരണ്‍ ദാസ്’; കെ സുരേന്ദ്രന്റെ മകളെ അസഭ്യം പറഞ്ഞത് താനെന്ന് തെളിഞ്ഞാല്‍ ശിക്ഷ ഏറ്റുവാങ്ങാമെന്ന് അജ്‌നാസ്

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പോസ്റ്റ് ചെയ്ത മകളുടെ ചിത്രത്തില്‍ അസഭ്യം പറഞ്ഞത് താനല്ലെന്ന് ആരോപണവിധേയനായ അജ്‌നാസ്. തന്നോട് വ്യക്തിവൈരാഗ്യമുള്ള ആരോ ചെയ്തതാണ്. ജനുവരി 13ന് അബുദാബിയില്‍ നിന്നും കിരണ്‍ ദാസ് എന്നു പേരുള്ളയാള്‍ അക്കൗണ്ട് തുറക്കാന്‍ ശ്രമിച്ചതായി അറിയിച്ച് ഫേസ്ബുക്കില്‍ നിന്ന് മെയില്‍ വന്നിരുന്നു. അപ്പോള്‍ തന്നെ പാസ്‌വേഡ് മാറ്റി. അക്കൗണ്ട് ഹാക്ക് ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടു. അതുകൊണ്ട് തന്റെ പേരും ചിത്രവും ഉപയോഗിച്ച് അജ്‌നാസ് അജ്‌നാസ് എന്ന പേരില്‍ വ്യാജ അക്കൗണ്ട് സൃഷ്ടിച്ചു. […]

27 Jan 2021 2:04 AM GMT

‘അക്കൗണ്ട് ഹാക്ക് ചെയ്യാന്‍ ശ്രമിച്ചത് കിരണ്‍ ദാസ്’; കെ സുരേന്ദ്രന്റെ മകളെ അസഭ്യം പറഞ്ഞത് താനെന്ന് തെളിഞ്ഞാല്‍ ശിക്ഷ ഏറ്റുവാങ്ങാമെന്ന് അജ്‌നാസ്
X

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പോസ്റ്റ് ചെയ്ത മകളുടെ ചിത്രത്തില്‍ അസഭ്യം പറഞ്ഞത് താനല്ലെന്ന് ആരോപണവിധേയനായ അജ്‌നാസ്. തന്നോട് വ്യക്തിവൈരാഗ്യമുള്ള ആരോ ചെയ്തതാണ്. ജനുവരി 13ന് അബുദാബിയില്‍ നിന്നും കിരണ്‍ ദാസ് എന്നു പേരുള്ളയാള്‍ അക്കൗണ്ട് തുറക്കാന്‍ ശ്രമിച്ചതായി അറിയിച്ച് ഫേസ്ബുക്കില്‍ നിന്ന് മെയില്‍ വന്നിരുന്നു. അപ്പോള്‍ തന്നെ പാസ്‌വേഡ് മാറ്റി. അക്കൗണ്ട് ഹാക്ക് ചെയ്യാനുള്ള ശ്രമം പരാജയപ്പെട്ടു. അതുകൊണ്ട് തന്റെ പേരും ചിത്രവും ഉപയോഗിച്ച് അജ്‌നാസ് അജ്‌നാസ് എന്ന പേരില്‍ വ്യാജ അക്കൗണ്ട് സൃഷ്ടിച്ചു. ബിജെപി നേതാവിന്റെ മകള്‍ക്കെതിരെ കമന്റ് ചെയ്തിരിക്കുന്നതെന്നും ഖത്തറില്‍ ടിക് ടോക് താരം കൂടിയായ പേരാമ്പ്ര സ്വദേശി പറഞ്ഞു. മീഡിയ വണ്ണിനോടായിരുന്നു അജ്‌നാസിന്റെ പ്രതികരണം.

എന്റെ അജ്‌നാസ് ആശാസ് അജ്‌നാസ് എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് തെറികമന്റ് പോയതെന്ന് തെളിയിച്ചുകഴിഞ്ഞാല്‍ ഏത് നിയമനടപടി നേരിടാനും തയ്യാറാണ്.

അജ്‌നാസ്

എന്നേപ്പറ്റി എന്തൊക്കെയാണ് ഊതി വീര്‍പ്പിച്ചുകൊണ്ടിരിക്കുന്നത്? ബിജെപി നേതാവിന്റെ പേജില്‍ പോയിട്ട് മകളേക്കുറിച്ച് തെറി കമന്റ് അടിച്ചെന്നാണ്. എന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്ന് അങ്ങനെയൊരു കമന്റ് പോയെങ്കില്‍, നിങ്ങളത് തെളിയിച്ചു തരികയാണെങ്കില്‍ നിങ്ങള്‍ പറയുന്ന ഏത് ശിക്ഷയും ഏത് നിയമനടപടിയും സ്വീകരിക്കാന്‍ ഞാന്‍ തയ്യാറാണ്. ഇതൊന്നും അന്വേഷിക്കാതെ എന്റെ നാട്ടിലെല്ലാം പോയി വളരെ മോശമായി പ്രകടനം വിളിക്കുന്നു. എന്നെ മോശമായി ചിത്രീകരിക്കാന്‍ സോഷ്യല്‍ മീഡിയക്കാരുണ്ട്. അവരോട് എനിക്ക് പറയാനുള്ളത്, സത്യവസ്ഥ എന്താണെന്ന് നിങ്ങളാദ്യം മനസിലാക്കൂ. അല്ലാതെ ഒരു വ്യക്തിയുടെ പേര് കിട്ടിയ പാടെ അത് മൊത്തം ഊതി വീര്‍പ്പിക്കുകയല്ല വേണ്ടത്. ഇന്ന് അജ്‌നാസിന്ന അത് സംഭവിച്ചു. നാളെ വേറെരൊള്‍ക്കും ഇത് സംഭവിക്കും. എല്ലാവരും മനുഷ്യരാണ്. ഇവിടെ രാഷ്ട്രീയവും മതവുമല്ല നോക്കേണ്ടത്. അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനാണ് ശ്രമിക്കേണ്ടത്.

ഒരു പാര്‍ട്ടിയോടും ആഭിമുഖ്യമുള്ളയാളല്ല. നേതാക്കന്‍മാരുടെ അക്കൗണ്ടുകളിലോ പേജുകളിലോ പോയി തെറിക്കമന്റ് ഇടാറില്ല. ആള്‍മാറാട്ടം നടത്തി തന്റെ പേരില്‍ കമന്റിട്ടതിനെതിരെ നിയമപരമായി നീങ്ങും. ഖത്തറിലെ സൈബര്‍ സെല്‍, ഇന്ത്യന്‍ എംബസി, നാട്ടിലെ സൈബര്‍ സെല്‍, പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പരാതി നല്‍കുമെന്നും അജ്‌നാസ് കൂട്ടിച്ചേര്‍ത്തു.

അജ്‌നാസ് പറഞ്ഞത്

“എന്നെ മോശമായി ചിത്രീകരിച്ചുകൊണ്ടുള്ള വിവാദങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്നുകൊണ്ടിരിക്കുകയാണ്. ഫേസ്ബുക്കില്‍ എനിക്ക് ഒരു അക്കൗണ്ടുണ്ട്. അത് എന്റെ ഫോട്ടോസും വീഡിയോസും പോസ്റ്റ് ചെയ്യാനാണ് ഉപയോഗിക്കാറ്. കമന്റടിക്കാന്‍ പോകാറില്ല. കേരളത്തിലെ വലിയ ബിജെപി നേതാവിന്റെ പേജില്‍ പോയിട്ട് അദ്ദേഹവും മകളും ഇരിക്കുന്ന ചിത്രത്തില്‍ എന്റെ പേരും എന്റെ ഫോട്ടോയും വെച്ച് വളരെ മോശമായി ഒരാള്‍ കമന്റ് ഇടിട്ടുണ്ട്. എന്റെ ഫേസ്ബുക്ക് അക്കൗണ്ട് നെയിം അജ്‌നാസ് ആശാസ് അജ്‌നാസ് എന്നാണ്. ഈ കമന്റ് വന്നത് അജ്‌നാസ് അജ്‌നാസ് എന്ന അക്കൗണ്ടില്‍ നിന്നും. സാധാരണ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ക്ക് മനസിലാകും ഇതൊരു ഫേക്ക് ഐഡിയാണെന്നത്.

കൂടുതല്‍ അന്വേഷിച്ചാല്‍ ഈ അക്കൗണ്ട് ഓപ്പണ്‍ ആക്കിയിരിക്കുന്നത് കിരണ്‍ ദാസ് എന്നയാളാണെന്ന് മനസിലാകും. അയാളില്‍ നിന്നാണ് കമന്റ് വന്നത് തന്നെ. എന്നോട് വ്യക്തിപരമായി ആളുകള്‍ക്ക് പ്രശ്‌നമുണ്ടെങ്കില്‍ നേരിട്ടുവന്ന് പറഞ്ഞുതീര്‍ക്കുകയാണ് വേണ്ടത് അല്ലാതെ സോഷ്യല്‍ മീഡിയയിലൂടെ മോശമാക്കുകയല്ല. നാട്ടിലാണെങ്കിലും ഖത്തറിലാണെങ്കിലും വളരെ മോശമായാണ് വാര്‍ത്തകള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്.

ഞാന്‍ നാല് അഞ്ച് വര്‍ഷമായി ടിക് ടോക് ഉപയോഗിക്കുന്നുണ്ട്. മോശം കമന്റിടുന്നവര്‍ക്ക് മറുപടി കൊടുക്കാറില്ല.

ജനുവരി 13ന് എനിക്ക് ഫെയ്‌സ്ബുക്കില്‍ നിന്നും മെയില്‍ വന്നിരുന്നു. നിങ്ങളുടെ അക്കൗണ്ട് അബുദാബിയില്‍ നിന്ന് ഹാക്ക് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട് എന്ന് അറിയിച്ചു. ഞാന്‍ പെട്ടെന്ന് തന്നെ പാസ് വേഡ് മാറ്റി. ഇപ്പോള്‍ ഈ മോശം കമന്റിട്ട ടീം എന്റെ അക്കൗണ്ട് തുറക്കാനോ ഹാക്ക് ചെയ്യാനോ പറ്റാതെയായപ്പോള്‍ എന്റെ പേരും ഒരു ഫോട്ടോയും വെച്ച് ബിജെപി നേതാവിന്റെ പേജില്‍ മോശം കമന്റിടുകയാണ് ചെയ്തിരിക്കുന്നത്. ഈ തെറിക്കമന്റില്‍ നിന്ന് എന്ത് നേട്ടമാണ് അവര്‍ക്ക് കിട്ടുന്നതെന്ന് അറിയില്ല. ഇതിനെതിരെ നിയമപരമായി നീങ്ങും. ഖത്തറിലെ സൈബര്‍ സെല്‍, ഇന്ത്യന്‍ എംബസി, നാട്ടിലെ സൈബര്‍ സെല്‍, പൊലീസ് സ്റ്റേഷന്‍ എന്നിവിടങ്ങളില്‍ പരാതി നല്‍കും. എന്റെ അജ്‌നാസ് ആശാസ് അജ്‌നാസ് എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് തെറികമന്റ് പോയതെന്ന് തെളിയിച്ചുകഴിഞ്ഞാല്‍ ഏത് നിയമനടപടി നേരിടാനും തയ്യാറാണ്.”

കെ സുരേന്ദ്രന്റെ ചിത്രത്തിന് കീഴെ മകളേക്കുറിച്ച് മോശം കമന്റ് വന്നത് വിവാദമായിരുന്നു. ഇതിന് പിന്നാലെ രൂക്ഷവിമര്‍ശനവുമായി പാര്‍ട്ടി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ രംഗത്തെത്തി. അസഭ്യം പറഞ്ഞവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ബിജെപിക്ക് അറിയാമെന്നും അവരെ വെറുതെ വിടാന്‍ ഉദേശിക്കുന്നില്ലെന്നുമായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം.

പിന്നാലെ അജ്‌നാസിന്റെ വീട്ടിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയിരുന്നു. അദ്ദേഹത്തിന്റെ പിതാവിന് താക്കീത് നല്‍കിയാണ് ബിജെപി പ്രവര്‍ത്തകര്‍ മടങ്ങിയത്. ‘ഈ പ്രതികരണമൊന്നുമല്ല ഉണ്ടാകേണ്ടത്. അറിയാല്ലോ, അതിനുള്ള ആള്‍ക്കാരും സംവിധാനവും ഇവിടെ തന്നെയുണ്ടാവും.’ എന്നായിരുന്നു ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞത്. അജ്‌നാസിനെ തങ്ങള്‍ ഫോണില്‍ ബന്ധപ്പെട്ടെന്നും അവന്‍ പറഞ്ഞത് താന്‍ അല്ല, അങ്ങനെയൊരു പരാമര്‍ശം നടത്തിയതെന്നാണ്. അവന്‍ അല്ലെങ്കില്‍ കുഴപ്പമില്ല. ആണെങ്കില്‍ നിയമപരമായും അല്ലാതെയും നേരിടുമെന്നും ബിജെപിക്കാര്‍ മുന്നറിയിപ്പായി പറഞ്ഞിരുന്നു.

ഖത്തര്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ ഫേസ്ബുക്ക് പേജിലും അജ്‌നാസിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബിജെപിപ്രവര്‍ത്തകര്‍ കമന്റ് പ്രവാഹങ്ങള്‍ നടത്തുന്നുണ്ട്. കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടിയുടെ സംസ്ഥാന നേതാവിന്റെ മകള്‍ക്കെതിരെ അശ്ലീലപരാമര്‍ശം നടത്തിയ അജ്‌നാസിനെതിരെ നടപടി സ്വീകരിക്കണമെന്നും രാജ്യത്ത് നിന്ന് പുറത്താക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

Next Story