വീട് ആക്രമിച്ച് സംഘം യുവതിയെ തട്ടികൊണ്ടുപോയതായി പരാതി; പിന്നില്‍ സ്വര്‍ണക്കടത്തുമായി ബന്ധമുള്ളവരെന്ന് സംശയം
ആലപ്പുഴ മാന്നാറില്‍ വീട് ആക്രമിച്ച് യുവതിയെ തട്ടികൊണ്ടുപോയതായി പരാതി. കുരുട്ടിക്കാട്ട് കൊടുവിളയില്‍ ബിന്ദുവിനെയാണ് തട്ടികൊണ്ടുപോയതായി ആരോപിക്കുന്നത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ദുബൈയില്‍ താമസം ആയിരുന്ന ബിന്ദു 19 ാം തിയ്യതിയാണ് നാട്ടില്‍ എത്തിയത്. ബിന്ദുവിന്റെ പക്കലുള്ള സ്വര്‍ണം ആവശ്യപ്പെട്ട് കുറച്ച് പേര് കഴിഞ്ഞ ദിവസം വീട്ടില്‍ എത്തിയിരുന്നുവെന്നും കൈവശം ഇല്ലെന്നറിയിച്ചതിനെ തുടര്‍ന്ന് മടങ്ങിയെന്നും പരാതിക്കാര്‍ പറയുന്നു. പിന്നീട് ഇന്ന് പുലര്‍ച്ചെ ഒരു സംഘം വീട്ടിലെത്തി വീട് ആക്രമിച്ച് ബിന്ദുവിനെ കടത്തികൊണ്ട് പോവുകയായിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധമുള്ള സംഘമാണ് തട്ടികൊണ്ടുപോയത് […]

ആലപ്പുഴ മാന്നാറില്‍ വീട് ആക്രമിച്ച് യുവതിയെ തട്ടികൊണ്ടുപോയതായി പരാതി. കുരുട്ടിക്കാട്ട് കൊടുവിളയില്‍ ബിന്ദുവിനെയാണ് തട്ടികൊണ്ടുപോയതായി ആരോപിക്കുന്നത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.
ദുബൈയില്‍ താമസം ആയിരുന്ന ബിന്ദു 19 ാം തിയ്യതിയാണ് നാട്ടില്‍ എത്തിയത്. ബിന്ദുവിന്റെ പക്കലുള്ള സ്വര്‍ണം ആവശ്യപ്പെട്ട് കുറച്ച് പേര് കഴിഞ്ഞ ദിവസം വീട്ടില്‍ എത്തിയിരുന്നുവെന്നും കൈവശം ഇല്ലെന്നറിയിച്ചതിനെ തുടര്‍ന്ന് മടങ്ങിയെന്നും പരാതിക്കാര്‍ പറയുന്നു. പിന്നീട് ഇന്ന് പുലര്‍ച്ചെ ഒരു സംഘം വീട്ടിലെത്തി വീട് ആക്രമിച്ച് ബിന്ദുവിനെ കടത്തികൊണ്ട് പോവുകയായിരുന്നു.
സ്വര്‍ണക്കടത്തുമായി ബന്ധമുള്ള സംഘമാണ് തട്ടികൊണ്ടുപോയത് എന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.