Top

കെ ജി ജോർജിന്റെ ജീവിതവുമായി ഒരു ഡോക്യുമെന്ററി; ‘എയ്റ്റ് ആന്‍ഡ് എ ഹാഫ് ഇന്‍റര്‍കട്ട്സ്’ നീസ്ട്രീമിൽ

‘എയ്റ്റ് ആന്‍ഡ് എ ഹാഫ് ഇന്‍റര്‍കട്ട്സ്’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി നിസ്ട്രീമിലൂടെയാണ് റിലീസിന് ഒരുങ്ങുന്നത്.

13 March 2021 11:27 PM GMT
ഫിൽമി റിപ്പോർട്ടർ

കെ ജി ജോർജിന്റെ ജീവിതവുമായി ഒരു ഡോക്യുമെന്ററി; ‘എയ്റ്റ് ആന്‍ഡ് എ ഹാഫ് ഇന്‍റര്‍കട്ട്സ്’ നീസ്ട്രീമിൽ
X

മലയാളത്തിന്റെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളായ കെ ജി ജോർജിന്റെ സിനിമായും ജീവിതവും പറയുന്ന ഡോക്യുമെന്ററി റിലീസിന് ഒരുങ്ങുന്നു. ‘എയ്റ്റ് ആന്‍ഡ് എ ഹാഫ് ഇന്‍റര്‍കട്ട്സ്’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി നിസ്ട്രീമിലൂടെയാണ് റിലീസിന് ഒരുങ്ങുന്നത്. ഡോക്യൂമെന്ററിയുടെ ട്രെയ്‌ലർ പുറത്തുവിട്ടിട്ടുണ്ട്.

ലിജോ ജോസാണ് എയ്റ്റ് ആന്‍ഡ് എ ഹാഫ് ഇന്‍റര്‍കട്ട്സ് സംവിധാനം ചെയ്തിരിക്കുന്നത്. ഡോക്യുമെന്ററി 2017ലെ ഇന്ത്യന്‍ പനോരമയില്‍ അടക്കം ഇടംപിടിച്ചിരുന്നു. പ്രശസ്ത ഇറ്റാലിയൻ സംവിധായകൻ ഫെഡറിക്കോ ഫെല്ലിനിയുടെ സിനിമയിൽ നിന്നാണ് ഡോക്യൂമെന്ററിക്ക് പേര് നൽകിയിരിക്കുന്നത്. കെ ജി ജോർജിന്റെ ഇഷ്ട സംവിധായകനാണ് ഫെഡറിക്കോ ഫെല്ലിനി.

കെ ജി ജോർജ് തന്റെ സിനിമ ഓർമ്മകൾ പങ്കുവെക്കുന്ന ഡോക്യൂമെന്ററിയിൽ അദ്ദേഹത്തിന്റെ ഭാര്യ സൽമയും ഭാഗമാകുന്നുണ്ട്. മമ്മൂട്ടി, എംടി വാസുദേവൻ നായർ, അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയവരും കെജി ജോർജിനെക്കുറിച്ച് ഡോക്യൂമെന്ററിയിൽ സംസാരിക്കുന്നുണ്ട്.

എയ്റ്റ് ആന്‍ഡ് എ ഹാഫ് ഇന്‍റര്‍കട്ട്‍സ്- ലൈഫ് ആന്‍ഡ് ടൈംസ് ഓഫ് കെ ജി ജോര്‍ജ്’ എന്നാണ് ഡോക്യൂമെന്ററിയുടെ പൂർണ്ണ നാമം. ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ലിജിന്‍ ജോസും ഷിബു ജി സുശീലനും ചേര്‍ന്നാണ്. എഡിറ്റിംഗ് ബി അജിത്ത്കുമാര്‍. ഛായാഗ്രഹണം അന്തരിച്ച എം ജെ രാധാകൃഷ്‍ണനും നീല്‍ ഡി കുഞ്ഞയും ചേര്‍ന്ന്. സംഗീതം ബിജിബാല്‍. കോ-ഡയറക്ടര്‍ ഷാഹിന കെ റഫീഖ്.

Next Story