Top

‘വീടിന് ഒരു കതക് വെച്ച് ഉറങ്ങണം’; വൈറല്‍ ഫോട്ടോഷൂട്ടിലെ പാപ്പിയമ്മയുടെ ആഗ്രഹം

സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ മഹാദേവന്‍ തമ്പിയുടെ അടുത്ത ഫോട്ടോഷൂട്ടും സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുകയാണ്. ഇത്തവണ 98 കാരിയായ പാപ്പിയമ്മയെ ആണ് ഫ്രെയ്മില്‍ പകര്‍ത്തിയിരിക്കുന്നത്. പല്ലില്ലാതെ മോണകാട്ടി ചിരിക്കുന്ന പാപ്പിയമ്മയുടെ ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. വൈക്കത്തെ ഒരു ഉളള പ്രദേശത്താണ് പാപ്പിയമ്മയുടെ വീട്. ഒരു വാതില്‍ പോലുമില്ലാത്ത ഷീറ്റുകള്‍കൊണ്ടും, ടാര്‍പ്പായകൊണ്ടും കെട്ടിമറിച്ച രീതിയിലാണ് പാപ്പിയമ്മയുടെ വീട്. പ്രായമായെങ്കിലും സഹായത്തിന് മറ്റാരുമില്ലാത്തതിനാല്‍ പാപ്പിയമ്മ ഇപ്പോഴും വീട്ട്പണിക്കും, കൊയ്യാനും പോകാറുണ്ട്. തേവലക്കാട് ഫോട്ടോഷൂട്ടിനായി ലൊക്കേഷന്‍ ഹണ്ടിനെത്തിയപ്പോഴാണ് പാപ്പിയമ്മയെ മഹാദേവന്‍ തമ്പി കാണുന്നത്. തുടര്‍ന്ന് പാപ്പിയമ്മയുടെ […]

11 Jan 2021 2:33 AM GMT
ഫിൽമി റിപ്പോർട്ടർ

‘വീടിന് ഒരു കതക് വെച്ച് ഉറങ്ങണം’; വൈറല്‍ ഫോട്ടോഷൂട്ടിലെ പാപ്പിയമ്മയുടെ ആഗ്രഹം
X

സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ മഹാദേവന്‍ തമ്പിയുടെ അടുത്ത ഫോട്ടോഷൂട്ടും സമൂഹമാധ്യമത്തില്‍ വൈറലായിരിക്കുകയാണ്. ഇത്തവണ 98 കാരിയായ പാപ്പിയമ്മയെ ആണ് ഫ്രെയ്മില്‍ പകര്‍ത്തിയിരിക്കുന്നത്. പല്ലില്ലാതെ മോണകാട്ടി ചിരിക്കുന്ന പാപ്പിയമ്മയുടെ ചിത്രങ്ങള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

വൈക്കത്തെ ഒരു ഉളള പ്രദേശത്താണ് പാപ്പിയമ്മയുടെ വീട്. ഒരു വാതില്‍ പോലുമില്ലാത്ത ഷീറ്റുകള്‍കൊണ്ടും, ടാര്‍പ്പായകൊണ്ടും കെട്ടിമറിച്ച രീതിയിലാണ് പാപ്പിയമ്മയുടെ വീട്. പ്രായമായെങ്കിലും സഹായത്തിന് മറ്റാരുമില്ലാത്തതിനാല്‍ പാപ്പിയമ്മ ഇപ്പോഴും വീട്ട്പണിക്കും, കൊയ്യാനും പോകാറുണ്ട്. തേവലക്കാട് ഫോട്ടോഷൂട്ടിനായി ലൊക്കേഷന്‍ ഹണ്ടിനെത്തിയപ്പോഴാണ് പാപ്പിയമ്മയെ മഹാദേവന്‍ തമ്പി കാണുന്നത്. തുടര്‍ന്ന് പാപ്പിയമ്മയുടെ ഒരു ദിവസം ചിത്രങ്ങളിലൂടെ പകര്‍ത്തുകയാണ് മഹാദേവന്‍ തമ്പി ചെയ്തത്.

ഫോട്ടോഷൂട്ടിന്റെ വീഡിയോ മഹദേവന്‍ തമ്പിയുടെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. പാപ്പിയമ്മയെ ഷൂട്ടിനായി മെയ്ക്കപ്പ് ചെയ്യുന്നത് വീഡിയോയിലുണ്ട്. വൈദ്യുതി പോലുമില്ലാത്ത ഒരു വീട്ടിലാണ് പാപ്പിയമ്മ കാലങ്ങളായി താമസിക്കുന്നത്. ആ വീടിന് ഒരു കതക് വെച്ച് സുരക്ഷിതമായി ഉറങ്ങണമെന്നാണ് അവരുടെ ആഗ്രഹം. ആ ആഗ്രഹം നടപ്പാക്കാന്‍ കഴിയുന്നത് ചെയ്യുമെന്നാണ് മഹാദേവന്‍ തമ്പിയുടെ വാഗ്ദാനം.

ഇതിന് മുമ്പ് അതിഥി തൊലിലാളി പെണ്‍കുട്ടിയെ മെയ്‌ക്കോവര്‍ ചെയ്ത മഹാദേവന്‍ തമ്പി ചെയ്ത ഫോട്ടോഷൂട്ടും വൈറലായിരുന്നു. വഴിയോര കച്ചവടം ചെയ്യുന്ന ആസ്മാന്‍ എന്ന രാജസ്ഥാനി പെണ്‍കുട്ടിയായിരുന്നു ആ ഫോട്ടോഷൂട്ടിന്റെ മോഡല്‍. ക്ലാപ്പ് മീഡിയയുടെ പ്രൊഡക്ഷനിലാണ് ഫോട്ടോഷൂട്ടിന്റെ ചിത്രീകരണം നടന്നത്. മോഡലായ പെണ്‍കുട്ടിക്ക് ഗംഭീര മെയ്ക്കോവര്‍ നല്‍കിയത് മേക്കപ്മാന്‍ പ്രബിനാണ്. ഫോട്ടോ ഷൂട്ട് വൈറലായതിനേക്കാള്‍, ഷൂട്ട് ദിവസം അതിഥി തൊളിലാളി പെണ്‍കുട്ടിക്കുണ്ടായ സന്തോഷമാണ് തനിക്ക് വലുതെന്ന് ഫോട്ടോഗ്രഫര്‍ മഹാദേവന്‍ തമ്പി പറഞ്ഞിരുന്നു.

Next Story