പഞ്ചാബില്‍ സ്ഥാനമേറ്റയുടന്‍ പുതിയ പോര്‍മുഖം തുറന്ന് സിദ്ദു; അമരീന്ദര്‍ സര്‍ക്കാരിന് കനത്ത പ്രഹരമേല്‍പ്പിച്ച് വിമര്‍ശനം
പഞ്ചാബില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി സ്ഥാനമേറ്റ് ഒരു ദിവസം കഴിയുമ്പോള്‍ തന്നെ മുഖ്യമന്ത്രി അമരീന്ദര്‍ സിങുമായി പുതിയ പോര്‍മുഖം തുറന്ന് നവജ്യോത് സിങ് സിദ്ദു. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിനെ ശക്തമായി വിമര്‍ശിച്ച് പാര്‍ട്ടിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി സ്ഥാനമേറ്റ നവജ്യോത് സിങ് സിദ്ദു രംഗത്തുവരുന്നത്. സമയം പാഴാക്കാതെ പാര്‍ട്ടി ഹൈക്കമാന്റ് മുന്നോട്ടുവെച്ച പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണ് പഞ്ചാബ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നാണ് സിദ്ദു ആവശ്യപ്പെട്ടത്. കോണ്‍ഗ്രസ് ഹൈക്കമാന്റ് മുന്നോട്ടുവെക്കുന്ന അജണ്ട ജനങ്ങളുടെ നന്മയ്ക്ക് മുന്‍ഗണന കൊടുക്കുന്നതാണെന്നും പഞ്ചാബിലെ […]
25 July 2021 2:04 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പഞ്ചാബില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി സ്ഥാനമേറ്റ് ഒരു ദിവസം കഴിയുമ്പോള്‍ തന്നെ മുഖ്യമന്ത്രി അമരീന്ദര്‍ സിങുമായി പുതിയ പോര്‍മുഖം തുറന്ന് നവജ്യോത് സിങ് സിദ്ദു. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി അമരീന്ദര്‍ സിങിനെ ശക്തമായി വിമര്‍ശിച്ച് പാര്‍ട്ടിയുടെ പുതിയ സംസ്ഥാന അധ്യക്ഷനായി സ്ഥാനമേറ്റ നവജ്യോത് സിങ് സിദ്ദു രംഗത്തുവരുന്നത്. സമയം പാഴാക്കാതെ പാര്‍ട്ടി ഹൈക്കമാന്റ് മുന്നോട്ടുവെച്ച പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണ് പഞ്ചാബ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നാണ് സിദ്ദു ആവശ്യപ്പെട്ടത്.
കോണ്‍ഗ്രസ് ഹൈക്കമാന്റ് മുന്നോട്ടുവെക്കുന്ന അജണ്ട ജനങ്ങളുടെ നന്മയ്ക്ക് മുന്‍ഗണന കൊടുക്കുന്നതാണെന്നും പഞ്ചാബിലെ സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ടത് ഹൈക്കമാന്റിന്റെ ഈ അജണ്ട നടപ്പാക്കുന്നതിലാണെന്നും സിദ്ദു അഭിപ്രായപ്പെട്ടു. ഗുജറാത്ത്, ഡല്‍ഹി മോഡലുകള്‍ക്ക് മേലെ ഉയര്‍ന്നുനില്‍ക്കാന്‍ ഹൈക്കമാന്റ് അജണ്ടയിലൂടെ പഞ്ചാബ് മോഡല്‍ കൊണ്ടുവരികയാണ് വേണ്ടതെന്നും സിദ്ദൂ ചൂണ്ടിക്കാണിച്ചു. അമരീന്ദര്‍ സിങ് സര്‍ക്കാരില്‍ തനിക്കുള്ള വിയോജിപ്പ് മുഴുവന്‍ തുറന്നുപറയുന്നതായിരുന്നു സിദ്ദുവിന്റെ വിമര്‍ശനങ്ങള്‍ പലതും.
മയക്കുമരുന്നുകടത്തില്‍ ഉള്‍പ്പെട്ട പ്രധാനികളുടെ പേരുകള്‍ അറിയാന്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ടെന്നും യുവാക്കളെ നശിപ്പിച്ച അവരുടെ പേരുകള്‍ പുറത്തുവരണമെന്നും സിദ്ദു ആവശ്യപ്പെട്ടു. മറ്റു സംസ്ഥാനങ്ങള്‍ ഏഴുരൂപ യൂണിറ്റിന് നല്കി വൈദ്യുതി വാങ്ങുമ്പോള്‍ എന്തിനാണ് പഞ്ചാബ് സര്‍ക്കാര്‍ 18 രൂപ യൂണിറ്റിന് നല്കി വൈദ്യുതി വാങ്ങുന്നതെന്ന് സിദ്ദു ചോദിച്ചു. ഇക്കാര്യത്തില്‍ ഉത്തരം അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും സൗരോര്‍ജ്ജം കുറഞ്ഞ വിലയില്‍ ലഭ്യമാകുമെന്നും സിദ്ദു ചൂണ്ടിക്കാണിച്ചു.
2015ല്‍ ഗുരു ഗ്രന്ഥ് സാഹിബ് നശിപ്പിച്ചതുമായി ബന്ധപ്പെട്ടു നടന്ന പ്രതിഷേധവും അതേ തുടര്‍ന്നുണ്ടായ വെടിവെപ്പിലും ജനങ്ങള്‍ക്ക് ഇപ്പോഴും നീതിലഭിച്ചിട്ടില്ല. അക്കാര്യത്തില്‍ സര്‍ക്കാര്‍ നീതി ഉറപ്പാക്കേണ്ടത് ആവശ്യമാണെന്ന് അമരീന്ദര്‍ സരക്കാരിനോട് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ആവശ്യപ്പെട്ടു.
കര്ഷകപ്രതിഷേധത്തിലും സിദ്ദു തന്റെ നിലപാട് വ്യക്തമാക്കി. സംയുക്ത കിസാന്‍ മോര്‍ച്ചയിലെ മുതിര്‍ന്ന നേതാക്കളെ രക്ഷിതാക്കളെപ്പോലെയാണ് കാണുന്നതെന്നും അവര്‍ ആവശ്യപ്പെടുന്ന എവിടെ വെച്ചും കര്‍ഷക നേതാക്കളുമായി സംസാരിക്കുമെന്നും സിദ്ദു പറഞ്ഞു. നഗ്ന പാദനായി താന്‍ അവരെ കാണുമെന്നും അവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമെന്നും സിദ്ദു ചൂണിക്കാണിച്ചു.