Top

മെഡിക്കല്‍ കോളേജില്‍ നിന്ന് രക്ഷപ്പെടാന്‍ കൊവിഡ് രോഗിയുടെ ശ്രമം; കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടുമെന്ന് ഭീഷണി, താഴെയിറക്കി അധികൃതര്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും കൊവിഡ് രോഗി ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. കെട്ടിടത്തിന് മുകളില്‍ നിന്നും ചാടുമെന്ന് ഭീഷണിപ്പെടുത്തിയ അറുപത് വയസ്സുകാരനെ ആശുപത്രി അധികൃതരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് താഴെ ഇറക്കിയത്. അമ്മ മരിച്ചു എന്ന് സ്വപ്‌നം കണ്ടുവെന്നും വീട്ടിലേക്ക് പോകണം എന്നും പറഞ്ഞാണ് ഇയാള്‍ ആശുപത്രിയില്‍ നിന്നും പുറത്ത് കടക്കാന്‍ ശ്രമിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. വീട്ടിലേക്ക് പോകുവാന്‍ മറ്റൊരു മാര്‍ഗവും കാണാതിരുന്നതിനെ തുടര്‍ന്നാണ് ഇയാള്‍ ആശുപത്രിയുടെ മുകളിലേക്ക് കയറി രക്ഷപ്പെടാന്‍ ശ്രമിച്ചത്. ആശുപത്രിയുടെ മുകളില്‍ […]

21 May 2021 6:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മെഡിക്കല്‍ കോളേജില്‍ നിന്ന് രക്ഷപ്പെടാന്‍ കൊവിഡ് രോഗിയുടെ ശ്രമം; കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടുമെന്ന് ഭീഷണി, താഴെയിറക്കി അധികൃതര്‍
X

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും കൊവിഡ് രോഗി ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചു. കെട്ടിടത്തിന് മുകളില്‍ നിന്നും ചാടുമെന്ന് ഭീഷണിപ്പെടുത്തിയ അറുപത് വയസ്സുകാരനെ ആശുപത്രി അധികൃതരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് താഴെ ഇറക്കിയത്.

അമ്മ മരിച്ചു എന്ന് സ്വപ്‌നം കണ്ടുവെന്നും വീട്ടിലേക്ക് പോകണം എന്നും പറഞ്ഞാണ് ഇയാള്‍ ആശുപത്രിയില്‍ നിന്നും പുറത്ത് കടക്കാന്‍ ശ്രമിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. വീട്ടിലേക്ക് പോകുവാന്‍ മറ്റൊരു മാര്‍ഗവും കാണാതിരുന്നതിനെ തുടര്‍ന്നാണ് ഇയാള്‍ ആശുപത്രിയുടെ മുകളിലേക്ക് കയറി രക്ഷപ്പെടാന്‍ ശ്രമിച്ചത്.

ആശുപത്രിയുടെ മുകളില്‍ കയറി പാരപ്പെറ്റ് വരെ എത്തിയ ഇയാള്‍ക്ക് പിന്നീട് താഴേക്ക് ചാടാന്‍ സാധിച്ചില്ല. അവിടെ കുടുങ്ങി നില്‍ക്കവെയാണ് ഇയാളെ കാണുന്നത്. പിന്നീടാണ് ഫയര്‍ഫോഴ്‌സും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് ഇയാളെ താഴേക്കിറക്കിയത്.

ഇതിനിടെ കൊവിഡിന് പുറമെ സംസ്ഥാനത്ത് വലിയ വെല്ലുവിളിവിളിയാണ് ബ്ലാക്ക് ഫംഗസ് എന്ന രോഗ ബാധ സൃഷ്ടിച്ചിരിക്കുന്നത്. കേരളം അടക്കം പത്ത് സംസ്ഥാനങ്ങളിലാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധയെ തുടര്‍ന്ന് പത്തനംതിട്ടയില്‍ ഇന്ന് ഒരാള്‍ മരിച്ചു. ബ്ലാക്ക് ഫംഗസ് രോഗബാധ മൂലം രാജ്യത്ത് ഇതുവരെ 126 ഓളം പേര്‍ മരണപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മ്യൂക്കോമൈക്കോസിസ് എന്ന ബ്ലാക്ക് ഫംഗസ് രോഗബാധയേറ്റ് മഹാരാഷ്ട്രയില്‍ മാത്രം 90 പേര്‍ മരണപ്പെട്ടു. രാജ്യത്താകമാനം 5,500 ആളുകളിലേക്ക് ഈ രോഗം ബാധിച്ചിട്ടുണ്ട് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ALSO READ: ‘കൊവിഡ് പ്രിയപ്പെട്ടവരെ നഷ്ടപ്പെടുത്തി’; വിതുമ്പിക്കൊണ്ട് മോദി, ‘ബ്ലാക്ക് ഫംഗസ് പുതിയ വെല്ലുവിളി’

ഹരിയാനയാണ് 14 ബ്ലാക്ക് ഫംഗസ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള രണ്ടാമത്തെ സംസ്ഥാനം. ഉത്തര്‍ പ്രദേശില്‍ 8 ഉം, ജാര്‍ഖണ്ഡില്‍ 4 ഉം ബ്ലാക്ക് ഫംഗസ് മരങ്ങള്‍ ഉണ്ടായിട്ടുണ്ട്. ‘പുതിയ വെല്ലുവിളിയെ’ നേരിടാന്‍ നിര്‍ബന്ധിത നിരീക്ഷണം ഉറപ്പാക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പകര്‍ച്ചവ്യാധി നിയമത്തില്‍ ഉള്‍പ്പെടുത്താവുന്ന ഒരു രോഗമായി പ്രഖ്യാപികാണാമെന്നും എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടുണ്ട്.

ബ്ലാക്ക് ഫംഗസിനെ നേരിടാനായുള്ള ആംഫോട്ടെറിസിന്‍-ബി ഇറക്കുമതി ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ദില്ലി ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടുണ്ട്. മരണനിരക്കുയരും മുന്‍പ് വേണ്ട നടപടികള്‍ സ്വീകരിക്കണമെന്നാണ് ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടത്.

ALSO READ: ‘തീരുമാനം നടപ്പാക്കി’ സത്യപ്രതിജ്ഞ പന്തല്‍ വാക്‌സിനേഷന്‍ സെന്ററാക്കി

Next Story