Top

‘അഴിമതിക്കാരന്‍’; ഗവര്‍ണര്‍ക്കെതിരെ പോര് കടുപ്പിച്ച് ദീദീ, പ്രതിരോധിക്കാന്‍ ബിജെപി

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറിനെതിരെ ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. 1996ലെ ഹവാല ജെയിന്‍ കേസുമായി ബന്ധപ്പെടുത്തിയാണ് മമതയുടെ ആരോപണം. നേരത്തെ ഗവര്‍ണറും മമതയും തമ്മിലുള്ള പോര് പരസ്യമായിരുന്നു. ഗവര്‍ണറെ പിന്തുണച്ച് ബിജെപി നേതാക്കള്‍ കൂടെ രംഗത്തുവന്നതോടെയാണ് മമത രാഷ്ട്രീയ പ്രത്യാരോപണങ്ങള്‍ കടുപ്പിച്ചത്. ”ജഗദീപ് ഒരു അഴിമതിക്കാരനാണ്. 1996ലെ ഹവാല കേസിലെ ചാർജ് ഷീറ്റില്‍ അദ്ദേഹത്തിന്റെ പേര് കാണാനാവും. കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തിലൊരു വ്യക്തിയെ തുടരാന്‍ അനുവദിച്ചതെന്തിനാണ്.” മമത ബാനര്‍ജി ഗവര്‍ണറുടെ നോര്‍ത്ത് […]

28 Jun 2021 8:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

‘അഴിമതിക്കാരന്‍’; ഗവര്‍ണര്‍ക്കെതിരെ പോര് കടുപ്പിച്ച് ദീദീ, പ്രതിരോധിക്കാന്‍ ബിജെപി
X

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറിനെതിരെ ഗുരുതര ആരോപണവുമായി മുഖ്യമന്ത്രി മമത ബാനര്‍ജി. 1996ലെ ഹവാല ജെയിന്‍ കേസുമായി ബന്ധപ്പെടുത്തിയാണ് മമതയുടെ ആരോപണം. നേരത്തെ ഗവര്‍ണറും മമതയും തമ്മിലുള്ള പോര് പരസ്യമായിരുന്നു. ഗവര്‍ണറെ പിന്തുണച്ച് ബിജെപി നേതാക്കള്‍ കൂടെ രംഗത്തുവന്നതോടെയാണ് മമത രാഷ്ട്രീയ പ്രത്യാരോപണങ്ങള്‍ കടുപ്പിച്ചത്.

”ജഗദീപ് ഒരു അഴിമതിക്കാരനാണ്. 1996ലെ ഹവാല കേസിലെ ചാർജ് ഷീറ്റില്‍ അദ്ദേഹത്തിന്റെ പേര് കാണാനാവും. കേന്ദ്ര സര്‍ക്കാര്‍ ഇത്തരത്തിലൊരു വ്യക്തിയെ തുടരാന്‍ അനുവദിച്ചതെന്തിനാണ്.”

മമത ബാനര്‍ജി

ഗവര്‍ണറുടെ നോര്‍ത്ത് ബംഗാള്‍ സന്ദര്‍ശനം രാഷ്ട്രീയ ഗിമ്മിക്ക് മാത്രമായിരുന്നുവെന്നും ദീദീ ആരോപിച്ചു. നോര്‍ത്ത് ബംഗാള്‍ സന്ദര്‍ശനത്തിനിടയില്‍ ബിജെപി എംഎല്‍എമാരെയും എംപിമാരെയും മാത്രമാണ് അദ്ദേഹം കണ്ടതെന്നും മമത ചൂണ്ടിക്കാണിക്കുന്നു. ഗവര്‍ണറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മമത നേരത്തെ കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിരുന്നു.

Popular Stories

    Next Story