കൊവിഡ് വ്യാപനം: ഇന്ന് വൈകിട്ട് അഞ്ച് മണി മുതല്‍ ലക്ഷദ്വീപിലെ നാലിടങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍
കവരത്തി: കൊവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് ഇന്ന് വൈകിട്ട് അഞ്ച് മണി മുതല്‍ ലക്ഷദ്വീപിലെ കവരത്തി, മിനിക്കോയി, അന്ത്രോത്ത്, കാലാപാനി എന്നിവിടങ്ങളില്‍ അടുത്ത ഏഴ് ദിവസത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. അതേസമയം കില്ട്ടന്, ചെത്ത്ലത്ത്, ബിത്ര, കട്മത്ത്, അഗത്തി എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ അതുപോലെ തന്നെ തുടരുമെന്ന് കളക്ടര്‍ എസ് അസ്കര്‍ അലി പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി. കഴിഞ്ഞ ഒരാഴ്ച്ചയായി ലക്ഷദ്വീപിലെ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നത് കണക്കിലെടുത്താണ് രോഗവ്യാപനം തടയുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പ്രകാരം […]
24 May 2021 4:48 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കവരത്തി: കൊവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് ഇന്ന് വൈകിട്ട് അഞ്ച് മണി മുതല്‍ ലക്ഷദ്വീപിലെ കവരത്തി, മിനിക്കോയി, അന്ത്രോത്ത്, കാലാപാനി എന്നിവിടങ്ങളില്‍ അടുത്ത ഏഴ് ദിവസത്തേക്ക് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. അതേസമയം കില്ട്ടന്, ചെത്ത്ലത്ത്, ബിത്ര, കട്മത്ത്, അഗത്തി എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ അതുപോലെ തന്നെ തുടരുമെന്ന് കളക്ടര്‍ എസ് അസ്കര്‍ അലി പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.
കഴിഞ്ഞ ഒരാഴ്ച്ചയായി ലക്ഷദ്വീപിലെ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നത് കണക്കിലെടുത്താണ് രോഗവ്യാപനം തടയുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ പ്രകാരം ലക്ഷദ്വീപില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2050 ആക്ടീവ് കേസുകള്‍ ഇതുവരെ ദ്വീപില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ കവരത്തിയിലാണ് ഏറ്റവും അധികം രോഗ ബാധിതർ. 1057 കേസുകളാണ് കവരത്തിയില്‍ ഇതുവരെ സ്ഥിരീകരിച്ചത്.
മറ്റ് ദ്വീപുകളെ താരതമ്യം ചെയ്യുമ്പോള്‍ കവരത്തി, ആന്ത്രോത്ത്, അമിനി ആന്‍ഡ് മിനിക്കോയ് എന്നിവിടങ്ങളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലാണ് എന്നാണ് റിപ്പോര്‍ട്ട്. ഇത് കണക്കിലെടുത്തുകൊണ്ട് 2005ലെ ദുരന്ത നിവാരണ നിയമപ്രകാരം ദ്വീപില്‍ കര്‍ഫ്യു അടക്കമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇത് കൂടാതെയാണ് ഇന്ന് മുതല്‍ ദ്വീപിലെ കവരത്തിയുള്പ്പെടെയുള്ള നാല് പ്രദേശങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ദ്വീപില്‍ അവശ്യസര്‍വ്വീസുകള്‍ പ്രവര്‍ത്തിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജല വിതരണം, വൈദ്യുതി, ആശുപത്രി, പോസ്റ്റ് ഓഫീസ് അടക്കമുള്ള സര്‍വ്വീസുകള്‍ പ്രവര്‍ത്തിക്കുമെന്നുമാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്.

- TAGS:
- Covid 19
- Lakshadweep
- Lockdown