Top

‘ബിജെപി മുഖ്യമന്ത്രിയെ അംബേദ്കര്‍ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ അനുവദിക്കില്ല’; ഖട്ടറിനെ ഗ്രാമത്തിന് പുറത്ത് തടയുമെന്ന് രാകേഷ് ടിക്കായത്ത്

ന്യൂഡല്‍ഹി: ഹരിയാന മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹര്‍ ലാല്‍ ഖട്ടറിനെ അംബേദ്കര്‍ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ അനുവദിക്കില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് രാകേഷ് ടിക്കായത്ത്. ഏപ്രില്‍ 14ന് ബദൗലിയില്‍ ബി ആര്‍ അംബേദ്ക്കറുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്നതിന് ഖട്ടര്‍ എത്തുമെന്ന് അറിയിച്ചിരുന്നു. പ്രതിമയുടെ പേരും പറഞ്ഞ് അവിടുത്തെ ജനങ്ങള്‍ക്കിടയിലെ ഐക്യം തകര്‍ക്കുകയാണ് ഖട്ടറിന്റെ ലക്ഷ്യം. അത് തങ്ങള്‍ അനുവദിക്കില്ലെന്നും ടിക്കായത്ത് വ്യക്തമാക്കി. കേന്ദ്രത്തിന്റെ വിവാദ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ തമ്പടിച്ചിരിക്കുന്ന സിംഘു അതിര്‍ത്തിയില്‍വെച്ച് മാധ്യമങ്ങളോട് […]

11 April 2021 9:20 AM GMT

‘ബിജെപി മുഖ്യമന്ത്രിയെ അംബേദ്കര്‍ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ അനുവദിക്കില്ല’; ഖട്ടറിനെ ഗ്രാമത്തിന് പുറത്ത് തടയുമെന്ന് രാകേഷ് ടിക്കായത്ത്
X

ന്യൂഡല്‍ഹി: ഹരിയാന മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹര്‍ ലാല്‍ ഖട്ടറിനെ അംബേദ്കര്‍ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ അനുവദിക്കില്ലെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച നേതാവ് രാകേഷ് ടിക്കായത്ത്. ഏപ്രില്‍ 14ന് ബദൗലിയില്‍ ബി ആര്‍ അംബേദ്ക്കറുടെ പ്രതിമ അനാച്ഛാദനം ചെയ്യുന്നതിന് ഖട്ടര്‍ എത്തുമെന്ന് അറിയിച്ചിരുന്നു. പ്രതിമയുടെ പേരും പറഞ്ഞ് അവിടുത്തെ ജനങ്ങള്‍ക്കിടയിലെ ഐക്യം തകര്‍ക്കുകയാണ് ഖട്ടറിന്റെ ലക്ഷ്യം. അത് തങ്ങള്‍ അനുവദിക്കില്ലെന്നും ടിക്കായത്ത് വ്യക്തമാക്കി.

കേന്ദ്രത്തിന്റെ വിവാദ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ തമ്പടിച്ചിരിക്കുന്ന സിംഘു അതിര്‍ത്തിയില്‍വെച്ച് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു ടിക്കായത്തിന്റെ പ്രതികരണം.

ഞങ്ങള്‍ ബാബ സാഹേബിന്റെ പ്രതിമയ്ക്ക് എതിരല്ല, എന്നാല്‍ ഞങ്ങള്‍ ഖട്ടറിനെതിരാണ്. പ്രതിമയുടെ അനാച്ഛാദനം എന്ന വ്യാജേനേ ജനങ്ങളുടെ ഐക്യം ഇല്ലാതാക്കുകയാണ് ഖട്ടറിന്റെ ലക്ഷ്യം. അതിന് ഞങ്ങള്‍ അനുവദിക്കില്ല.

രാകേഷ് ടിക്കായത്ത്

പ്രതിമയുടെ അനാച്ഛാദനത്തിന് ഖട്ടര്‍ ഇവിടേക്ക് വരില്ലായിരുന്നുവെന്നും ബിജെപിയുടെ നിര്‍ദ്ദേശപ്രകാരമാണ് ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഖട്ടര്‍ ബദൗലിയിലേക്ക് എത്തുന്നതെന്നും ടിക്കായത്ത് ആരോപിച്ചു. എന്നാല്‍ തങ്ങള്‍ ഖാപ് പഞ്ചയത്തിനൊപ്പമാണെന്നും അതുകൊണ്ട് തന്നെ ഖട്ടറിനെ ഇവിടേക്ക് പ്രവേശിപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭീം റാവു അംബേദ്ക്കറിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ഏപ്രില്‍ പതിനാലിന് അദ്ദേഹത്തിന്റെ പ്രതിമയുടെ അനാച്ഛേദനത്തിനായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പാനിപട്ടിലെ ബദൗലിയില്‍ എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നതിന് പിന്നാലെയാണ് പ്രതിഷേധവുമായി സംയുക്ത കിസാന്‍ മോര്‍ച്ച രംഗത്തെത്തിയത്. മറ്റാര്‍ക്കെങ്കിലും പ്രതിമയുടെ അനാച്ഛേദനം നിര്‍വ്വഹിക്കണമെങ്കില്‍ അതാവാം. ഞങ്ങള്‍ ഒരിക്കലും അതിനെതിരല്ല.

കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് കഴിഞ്ഞ സെപറ്റംബര്‍ മുതല്‍ പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ് എന്നിീ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി കര്‍ഷകരാണ് സിംഘു, ഗാസിപൂര്‍ , തിക്രി അതിര്‍ത്തികളിലായി തമ്പടിച്ചിരിക്കുന്നത്. ഈ നിയമങ്ങല്‍ കാര്‍ഷിക വിളകളുടെ താങ്ങു വില ഇല്ലാതാക്കുമെന്ന ആശങ്കകളാണ് കര്‍ഷകര്‍ ഉയര്‍ത്തുന്നത്. എന്നാല്‍ കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാടെടുക്കാത്ത ഹരിയാന സര്‍ക്കാരിനെതിരെ ഗ്രാമത്തിലുള്ള കര്‍ഷകര്‍ തന്നെ നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു. ബിജെപി- ജെജെപി എംഎല്‍എമാര്‍ക്ക് ഗ്രാമങ്ങളില്‍ വിലക്കേര്‍പ്പെടുത്തുന്ന നടപടിയും ഗ്രാമവാസികള്‍ എടുത്തിരുന്നു.

Next Story