Top

സത്യപ്രതിജ്ഞാ സ്റ്റേഡിയത്തിലേക്ക് ഒമ്പത് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രം പ്രവേശന അനുമതി

സത്യപ്രതിജ്ഞാ വേദിയിലേക്ക് പ്രവേശനാനുമതി ലഭിച്ചത് 9 ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രം. ചീഫ് സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ ടികെ ജോസ്, ആശ തോമസ്, വി വേണു, ജയതിലക്, പ്രിന്‍സിപ്പല്‍ സെക്രട്ടറി കെആര്‍ ജ്യോതി ലാല്‍, പിആര്‍ഡി ഡയറക്ടര്‍ ഹരി കിഷോര്‍, ഡിജിപിമാരായ ലോക്‌നാഥ് ബെഹ്‌റ, ഋഷിരാജ് സിംഗ്, എഡിജിപി വിജയ സാക്കറെ എന്നിവര്‍ക്കാണ് പ്രവേശനാനുമതി ഉള്ളത്. സത്യപ്രതിജ്ഞാചടങ്ങിന് എത്തുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കണമെന്ന് ഇന്നലെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എല്ലാ എംഎല്‍എമാരും മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്കുണ്ടാകണമോ എന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ തീരുമാനിക്കണമെന്ന് […]

20 May 2021 4:03 AM GMT

സത്യപ്രതിജ്ഞാ സ്റ്റേഡിയത്തിലേക്ക് ഒമ്പത് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രം പ്രവേശന അനുമതി
X

സത്യപ്രതിജ്ഞാ വേദിയിലേക്ക് പ്രവേശനാനുമതി ലഭിച്ചത് 9 ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രം. ചീഫ് സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ ടികെ ജോസ്, ആശ തോമസ്, വി വേണു, ജയതിലക്, പ്രിന്‍സിപ്പല്‍ സെക്രട്ടറി കെആര്‍ ജ്യോതി ലാല്‍, പിആര്‍ഡി ഡയറക്ടര്‍ ഹരി കിഷോര്‍, ഡിജിപിമാരായ ലോക്‌നാഥ് ബെഹ്‌റ, ഋഷിരാജ് സിംഗ്, എഡിജിപി വിജയ സാക്കറെ എന്നിവര്‍ക്കാണ് പ്രവേശനാനുമതി ഉള്ളത്.

സത്യപ്രതിജ്ഞാചടങ്ങിന് എത്തുന്നവരുടെ എണ്ണം പരമാവധി കുറയ്ക്കണമെന്ന് ഇന്നലെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എല്ലാ എംഎല്‍എമാരും മന്ത്രിമാരുടെ സത്യപ്രതിജ്ഞയ്ക്കുണ്ടാകണമോ എന്ന് രാഷ്ട്രീയപാര്‍ട്ടികള്‍ തീരുമാനിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

മന്ത്രിമാരുടെ കുടുംബാംഗങ്ങളല്ലാതെ എംഎല്‍എമാരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും ചടങ്ങിനെത്തുന്നത് ഒഴിവാക്കണം, ചടങ്ങിന്റെ ഔദ്യോഗിക ചുമതലയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാത്രമേ പങ്കെടുക്കാന്‍ പാടുള്ളൂ എന്നും കോടതി പറഞ്ഞു.

പ്രത്യേക ക്ഷണിതാക്കളായ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളെയും ദുരിതാശ്വാസ നിധിയിലേയ്ക്കും മറ്റും സംഭാവന നല്‍കിയവരെയും പങ്കെടുപ്പിക്കണോ എന്ന കാര്യത്തില്‍ ചീഫ് സെക്രട്ടറി തീരുമാനമെടുക്കണം എന്നുമാണ് കോടതി നിര്‍ദേശം. അതേസമയം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ചടങ്ങു നടത്തുന്നതില്‍ കോടതി എതിര്‍ത്തില്ല.

Next Story