Top

ബി ഗോപാലകൃഷ്ണന്റെയടക്കം തോല്‍വി; ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറിയടക്കം ഒമ്പത് പേരെ ബിജെപിയില്‍ നിന്നും പുറത്താക്കി

തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് തൃശൂര്‍ ബിജെപിയില്‍ നടപടി. ഒമ്പത് നേതാക്കളെ ആറു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. നടപടി നേരിട്ടവരില്‍ മുന്‍ കൗണ്‍സിലര്‍ ലളിതാംബികയും ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി കെ കേശവദാസും ഉള്‍പ്പെട്ടിട്ടുണ്ട്.ബിജെപി സംസ്ഥാന വക്താവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ കുട്ടംകുളങ്ങര ഡിവിഷനില്‍ പരാജയപ്പെട്ടതിനു പിന്നാലെയാണ് നടപടി. കഴിഞ്ഞ ദിവസങ്ങളിലായി ഇതു സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ അസ്വാരസ്യം ഉണ്ടായിരുന്നു. ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടതിന് പിന്നാലെ കെ കേശവദാസിന് ബന്ധമുണ്ടെന്ന് പ്രചരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ […]

26 Dec 2020 8:25 AM GMT

ബി ഗോപാലകൃഷ്ണന്റെയടക്കം  തോല്‍വി;  ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറിയടക്കം ഒമ്പത് പേരെ ബിജെപിയില്‍ നിന്നും പുറത്താക്കി
X

തദ്ദേശ തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് തൃശൂര്‍ ബിജെപിയില്‍ നടപടി. ഒമ്പത് നേതാക്കളെ ആറു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. നടപടി നേരിട്ടവരില്‍ മുന്‍ കൗണ്‍സിലര്‍ ലളിതാംബികയും ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി കെ കേശവദാസും ഉള്‍പ്പെട്ടിട്ടുണ്ട്.ബിജെപി സംസ്ഥാന വക്താവ് അഡ്വ. ബി ഗോപാലകൃഷ്ണന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ കുട്ടംകുളങ്ങര ഡിവിഷനില്‍ പരാജയപ്പെട്ടതിനു പിന്നാലെയാണ് നടപടി. കഴിഞ്ഞ ദിവസങ്ങളിലായി ഇതു സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ അസ്വാരസ്യം ഉണ്ടായിരുന്നു.

ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടതിന് പിന്നാലെ കെ കേശവദാസിന് ബന്ധമുണ്ടെന്ന് പ്രചരിച്ചിരുന്നു. ഇദ്ദേഹത്തിന്റെ വീട്ടില്‍ നടന്ന പിറന്നാളോഘോഷം വിവാദമായിരുന്നു. ബിജെപി പരാജയപ്പെട്ടതിന്റെ ആഘോഷമാണിതെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. ഇതിനെതിരെ കേശവദാസ് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. ഇദ്ദേഹം ഇടതുപക്ഷത്തേക്ക് ഇവര്‍ എത്തുമെന്നും സൂചനയുണ്ട്.

കെ കേശവദാസിന്റെ ഭാര്യാമാതാവാണ് ഇദ്ദേഹത്തിനൊപ്പം പുറത്താക്കപ്പെട്ട മുന്‍ കൗണ്‍സിലര്‍ ലളിതാംബിക. 2015ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഐ ലളിതാംബിക വലിയ ഭൂരിപക്ഷത്തോടെയായിരുന്നു ഇവിടെ ജയിച്ചുകയറിയത്. പിന്നീടങ്ങോട്ട് കുട്ടന്‍ കുളങ്ങര ബിജെപിയുടെ ശക്തികേന്ദ്രമായി മാറുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോകസഭാ തെരഞ്ഞെടുപ്പിലും ഇവിടെ ബിജെപിക്ക് വോട്ടുവര്‍ധന രേഖപ്പെടുത്തിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ഇവിടെ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുകയും ബിജെപി എഴുന്നൂറോളം വോട്ടുകളുടെ ഭൂരിപക്ഷം നേടുകയും ചെയ്തിരുന്നു.

സിറ്റിങ് കൗണ്‍സിലര്‍ക്ക് സീറ്റ് നല്‍കാതെ ഗോപാലകൃഷ്ണനെ പരിഗണിച്ചത് സ്ഥാനാര്‍ത്ഥി നിര്‍ണയ ഘട്ടം മുതല്‍ പാര്‍ട്ടിക്കുള്ളില്‍ വിയോജിപ്പിന് വഴിവെച്ചിരുന്നു. ഇതിനെതിരെ പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

തന്റെ പരാജയം സിപിഐഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന് കോര്‍പ്പറേഷനില്‍ താന്‍ വരാന്‍ പാടില്ലെന്ന് സംഘടിതമായ നീക്കത്തിന്റെ ഭാഗമായി ഉണ്ടാക്കിയ അട്ടിമറിയാണെന്നായിരുന്നു ഗോപാലകൃഷ്ണന്‍ നേരത്തെ ആരോപിച്ചത്. കുട്ടന്‍കുളങ്ങരയില്‍ പരാജയപ്പെട്ടെങ്കിലും തന്നെ രാഷ്ട്രീയമായി പരാജയപ്പെടുത്താന്‍ സിപിഐഎമ്മിന് ആകില്ലെന്നും ഗോപാലകൃഷ്ണന്‍ നേരത്തെ പറഞ്ഞിരുന്നു.

Popular Stories

    Next Story