Top

സ്ഥാനാര്‍ത്ഥികളെ റിസോര്‍ട്ടിലേക്ക് മാറ്റി കോണ്‍ഗ്രസ് സഖ്യകക്ഷി; നീക്കം ഒരാള്‍ ബിജെപിയില്‍ ചേര്‍ന്നതോടെ

അസം നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന് പിന്നാലെ സ്ഥാനാര്‍ത്ഥികളെ റിസോര്‍ട്ടിലേക്ക് മാറ്റി മഹാസഖ്യത്തിന്റെ ഭാഗമായ ബോഡോലാന്റ് പീപ്പിള്‍ പാര്‍ട്ടി. കോണ്‍ഗ്രസ് ഭരിക്കുന്ന ചത്തീസ്ഗഢിലെ ഒരു റിസോട്ടിലേക്കാണ് സ്ഥാനാര്‍ത്ഥികളെ മാറ്റിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ശനിയാഴ്ച്ച വൈകിയാണ് ഒമ്പത് സ്ഥാനാര്‍ത്ഥികളെ റായ്പൂരിലേക്ക് മാറ്റിയതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ഫലം വരുന്ന മെയ് 2 വരെ നേതാക്കള്‍ റിസോട്ടില്‍ തുടരും. ബിപിഎഫിന് സംസ്ഥാനത്ത് 12 സ്ഥാനാര്‍ത്ഥികളാണുള്ളത്. അതില്‍ ഒരാള്‍ വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് ബിജെപിയില്‍ ചേര്‍ന്നിരുന്നു. തമല്‍പൂര്‍ മണ്ഡലത്തിലെ ബിപിഎഫ് സ്ഥാനാര്‍ത്ഥി […]

14 April 2021 1:05 AM GMT

സ്ഥാനാര്‍ത്ഥികളെ റിസോര്‍ട്ടിലേക്ക് മാറ്റി കോണ്‍ഗ്രസ് സഖ്യകക്ഷി; നീക്കം ഒരാള്‍ ബിജെപിയില്‍ ചേര്‍ന്നതോടെ
X

അസം നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന് പിന്നാലെ സ്ഥാനാര്‍ത്ഥികളെ റിസോര്‍ട്ടിലേക്ക് മാറ്റി മഹാസഖ്യത്തിന്റെ ഭാഗമായ ബോഡോലാന്റ് പീപ്പിള്‍ പാര്‍ട്ടി. കോണ്‍ഗ്രസ് ഭരിക്കുന്ന ചത്തീസ്ഗഢിലെ ഒരു റിസോട്ടിലേക്കാണ് സ്ഥാനാര്‍ത്ഥികളെ മാറ്റിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ശനിയാഴ്ച്ച വൈകിയാണ് ഒമ്പത് സ്ഥാനാര്‍ത്ഥികളെ റായ്പൂരിലേക്ക് മാറ്റിയതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. ഫലം വരുന്ന മെയ് 2 വരെ നേതാക്കള്‍ റിസോട്ടില്‍ തുടരും. ബിപിഎഫിന് സംസ്ഥാനത്ത് 12 സ്ഥാനാര്‍ത്ഥികളാണുള്ളത്. അതില്‍ ഒരാള്‍ വോട്ടെടുപ്പിന് മൂന്ന് ദിവസം മുമ്പ് ബിജെപിയില്‍ ചേര്‍ന്നിരുന്നു.

തമല്‍പൂര്‍ മണ്ഡലത്തിലെ ബിപിഎഫ് സ്ഥാനാര്‍ത്ഥി ബസുമതരിയാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളെല്ലാം അവസാനിച്ച് ശേഷം ബിജെപിയില്‍ ചേര്‍ന്നത്. പിന്നാലെ
മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ബിപിഎഫ് അധ്യക്ഷന്‍ ഹഗ്രാമ മോഹിലറി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.

നേരത്തെ ബിപിഎഫ് പാര്‍ട്ടി ബിജെപി സഖ്യകക്ഷിയായിരുന്നു. പിന്നീട് ബിജെപി യുപിപിഎല്ലുമായി ചേര്‍ന്നതോടെ ബിപിഎഫ് സഖ്യം ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.
എഐയുഡിഎഫ്, ബിപിഎഫ്,സിപി ഐഎം, സിപി ഐ ഉള്‍പ്പെടെയാണ് മഹാസഖ്യത്തില്‍ ഉള്ളത്.

Popular Stories

    Next Story