ഒമ്പത് ബി എസ് പി എം എല്‍ എമാര്‍ സമാജ്വാദി പാര്‍ട്ടിയിലേക്ക്; പാര്‍ട്ടിവിടാനൊരുങ്ങുന്നത് പുറത്താക്കപ്പെട്ടവര്‍
യുപിയില്‍ നിര്‍ണായക രാഷ്ട്രീയ നീക്കത്തില്‍ സമാവാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ സന്ദര്‍ശിച്ച് ബി എസ് പിയുടെ ഒമ്പത് എം എല്‍ എമാര്‍. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ബി എസ് പി അധ്യക്ഷ മായാവതി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവരാണ് അഖിലേഷിനെ സന്ദര്‍ശിച്ചത്. എന്നാല്‍ ഇവര്‍ ഇതുവരെ നിയമസഭയില്‍ അയോഗ്യരാക്കപ്പെട്ടിട്ടില്ല. യു പി തെരെഞ്ഞെടുപ്പിന് ആറുമാസം ശേഷിക്കെയുള്ള ഈ രാഷ്ട്രീയ ചുവടുമാറ്റം ബി എസ് പിയ്ക്ക് കനത്ത തിരിച്ചടിയാണ്. സമാജ്വാദി പാര്‍ട്ടിയ്ക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ ബി എസ് പി […]
15 Jun 2021 4:48 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

യുപിയില്‍ നിര്‍ണായക രാഷ്ട്രീയ നീക്കത്തില്‍ സമാവാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ സന്ദര്‍ശിച്ച് ബി എസ് പിയുടെ ഒമ്പത് എം എല്‍ എമാര്‍. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ ബി എസ് പി അധ്യക്ഷ മായാവതി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവരാണ് അഖിലേഷിനെ സന്ദര്‍ശിച്ചത്. എന്നാല്‍ ഇവര്‍ ഇതുവരെ നിയമസഭയില്‍ അയോഗ്യരാക്കപ്പെട്ടിട്ടില്ല. യു പി തെരെഞ്ഞെടുപ്പിന് ആറുമാസം ശേഷിക്കെയുള്ള ഈ രാഷ്ട്രീയ ചുവടുമാറ്റം ബി എസ് പിയ്ക്ക് കനത്ത തിരിച്ചടിയാണ്. സമാജ്വാദി പാര്‍ട്ടിയ്ക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ ബി എസ് പി എം എല്‍ എമാരുടെ കടന്നുവരവ് ഗുണം ചെയ്യുമെന്ന് വിലയിരുത്തപ്പെടുന്നു.
‘ഒരു മരത്തില്‍ മാവും കവുങ്ങും ചാഞ്ഞാല്‍ ആദ്യം മാവ് മുറിക്കും’; സിപിഐഎമ്മിനെകുറിച്ച് സുധാകരന്
വ്യക്തിപരമായി സമാജ്വാദി പാര്‍ട്ടിയില്‍ ചേരാന്‍ തയ്യാറെടുത്തതായി അഖിലേഷിനെ സന്ദര്‍ശിച്ച മുഗ്ര എം എല്‍ എ സുഷമ പട്ടേല്‍ സൂചിപ്പിച്ചു. അഖിലേഷുമായി ഏകദേശം അരമണിക്കൂര്‍ നീണ്ട സന്ദര്‍ശനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അവര്‍.
‘ഇതൊന്നും കേരളത്തില്‍ വിലപോവില്ല’; ന്യൂനപക്ഷ സ്കോളര്‍ഷിപ്പിലെ പ്രചാരണത്തില്‍ വിഡി സതീശന്
ബി എസ് പിയ്ക്ക് നിലവിലെ യു പി നിയമസഭയില്‍ 19 എം എല്‍ എമാരായിരുന്നു ഉണ്ടായിരുന്നത്. അവരില്‍ ഒമ്പത് പേരും കഴിഞ്ഞനാലുവര്ഷത്തിനിടയില് പാര്‍ട്ടി അധ്യക്ഷ മായാവതിയുടെ അച്ചടക്ക നടപടികള്‍ക്ക് വിധേയരായി പുറത്താക്കപ്പെട്ടു. കഴിഞ്ഞവര്‍ഷം നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വിമത നീക്കം നടത്തിയതിനാണ് അഖിലേഷിനെ സന്ദര്‍ശിച്ച ഒമ്പത്പേരും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിച്ചതിന് ഈയടുത്ത് പാര്‍ട്ടിയുടെ മുതര്‍ന്ന നേതാക്കള്‍ക്കെതിരേയും മായാവതി നടപടിയെടുത്തിരുന്നു.എന്നാല്‍ അഖിലേഷിനെ സന്ദര്‍ശിച്ചവരില്‍ ഇവര്‍ ഉള്‍പ്പെടുന്നില്ല.