Top

മലപ്പുറത്ത് കണ്ടെയിന്‍മെന്റ് സോണില്‍ കബടി കളി; പിടികൂടിയ ഒരാള്‍ക്ക് കോവിഡ്

മലപ്പുറത്ത് കണ്ടെയിന്‍മെന്റ് സോണില്‍ കബടി കളി നടത്തിയവര്‍ പിടിയില്‍. മലപ്പുറം ജില്ലയിലെ വെളിയങ്കോടിന് അടുത്ത് പാലപ്പെട്ടിയിലാണ് കബടി കളി നടത്തിയ ഒമ്പത് പേരെ പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തത്. പാലപ്പെട്ടി കണ്ടെയിന്‍മെന്റ് സോണിലായിരുന്നു. ഇവിടെയാണ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ഒമ്പതോളം പേര്‍ കബടി കളി നടത്തിയത്. പിടികൂടിയവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ഇതില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പിടികൂടിയ ഒന്‍പത് പേര്‍ക്കെതിരെയും പെരുമ്പടപ്പ് പോലീസ് കേസെടുത്തു. കൊവിഡ് സ്ഥിരീകരിച്ച ആളെ പെരുമ്പടപ്പ് പഞ്ചായത്തിനു കീഴിലെ ഡൊമിസിലിയറി കെയര്‍ സെന്ററിലേക്ക് […]

2 Jun 2021 7:42 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മലപ്പുറത്ത് കണ്ടെയിന്‍മെന്റ് സോണില്‍ കബടി കളി; പിടികൂടിയ ഒരാള്‍ക്ക് കോവിഡ്
X

മലപ്പുറത്ത് കണ്ടെയിന്‍മെന്റ് സോണില്‍ കബടി കളി നടത്തിയവര്‍ പിടിയില്‍. മലപ്പുറം ജില്ലയിലെ വെളിയങ്കോടിന് അടുത്ത് പാലപ്പെട്ടിയിലാണ് കബടി കളി നടത്തിയ ഒമ്പത് പേരെ പെരുമ്പടപ്പ് പോലീസ് അറസ്റ്റ് ചെയ്തത്. പാലപ്പെട്ടി കണ്ടെയിന്‍മെന്റ് സോണിലായിരുന്നു. ഇവിടെയാണ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ഒമ്പതോളം പേര്‍ കബടി കളി നടത്തിയത്. പിടികൂടിയവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ ഇതില്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പിടികൂടിയ ഒന്‍പത് പേര്‍ക്കെതിരെയും പെരുമ്പടപ്പ് പോലീസ് കേസെടുത്തു.

കൊവിഡ് സ്ഥിരീകരിച്ച ആളെ പെരുമ്പടപ്പ് പഞ്ചായത്തിനു കീഴിലെ ഡൊമിസിലിയറി കെയര്‍ സെന്ററിലേക്ക് മാറ്റി. മറ്റുള്ളവരോട് വീട്ടില്‍ നിരീക്ഷണത്തില്‍ ഇരിക്കാനും പൊലീസും ആരോഗ്യവകുപ്പും കര്‍ശന നിര്‍ദേശം നല്‍കി. ഇത് കൂടാതെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് വിവാഹം നടത്തിയ വീട്ടുടമയ്ക്ക് എതിരെയും പെരുമ്പടപ്പ് പോലീസ് കേസെടുത്തിട്ടുണ്ട്. വിവാഹത്തില്‍ പങ്കെടുത്ത എല്ലാവരെയും കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി. ജില്ലയില്‍ കഴിഞ്ഞദിവസം 2,346 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 14.79 ശതമാനമാണ്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 2,272 പേര്‍ക്കും ഉറവിടമറിയാതെ 34 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ആരോഗ്യമേഖലയില്‍ രണ്ട് പേര്‍ക്കും രോഗബാധിതരായി 38,828 പേര്‍ നിലവില്‍ ചികിത്സയിലാണ്. ആകെ നിരീക്ഷണത്തിലുള്ളത് 60,195 പേരാണ്.

Next Story