Top

റിസോര്‍ട്ടിലെ റേവ് പാര്‍ട്ടി; യുവതി അടക്കം ഒമ്പത് പേര്‍ അറസ്റ്റില്‍; ലഹരി എത്തിച്ചത് സംസ്ഥാനത്തിന് പുറത്ത് നിന്ന്

വാഗമണിലെ ലഹരിമരുന്ന് നിശാപാര്‍ട്ടിയില്‍ പങ്കെടുത്ത ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സ്ത്രീ ഉള്‍പ്പെടെയാണ് ഒമ്പത് പേര്‍ അറസ്റ്റിലായത്. അജ്മല്‍- തൊടുപുഴ (30), മെഹര്‍ ഷെറിന്‍- മലപ്പുറം (26), നബീല്‍- എടപ്പാള്‍ (36), സല്‍മാന്‍- കോഴിക്കോട് (38), അജയ്- കോഴിക്കോട് (41)ഷൗക്കത്ത്- കോഴിക്കോട് (36), മുഹമ്മദ് റഷീദ്- കാസര്‍കോട് (31), നിഷാദ് ചാവക്കാട്- (36), ബ്രസ്റ്റി വിശ്വാസ്-തൃപ്പൂണിത്തുറ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. എന്‍ഡിഎസ്പി പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ഇവര്‍ സമൂഹിക […]

21 Dec 2020 2:17 AM GMT

റിസോര്‍ട്ടിലെ റേവ് പാര്‍ട്ടി; യുവതി അടക്കം ഒമ്പത് പേര്‍ അറസ്റ്റില്‍; ലഹരി എത്തിച്ചത് സംസ്ഥാനത്തിന് പുറത്ത് നിന്ന്
X

വാഗമണിലെ ലഹരിമരുന്ന് നിശാപാര്‍ട്ടിയില്‍ പങ്കെടുത്ത ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു സ്ത്രീ ഉള്‍പ്പെടെയാണ് ഒമ്പത് പേര്‍ അറസ്റ്റിലായത്.

അജ്മല്‍- തൊടുപുഴ (30), മെഹര്‍ ഷെറിന്‍- മലപ്പുറം (26), നബീല്‍- എടപ്പാള്‍ (36), സല്‍മാന്‍- കോഴിക്കോട് (38), അജയ്- കോഴിക്കോട് (41)
ഷൗക്കത്ത്- കോഴിക്കോട് (36), മുഹമ്മദ് റഷീദ്- കാസര്‍കോട് (31), നിഷാദ് ചാവക്കാട്- (36), ബ്രസ്റ്റി വിശ്വാസ്-തൃപ്പൂണിത്തുറ (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

എന്‍ഡിഎസ്പി പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ഇവര്‍ സമൂഹിക മാധ്യമം വഴിയാണ് പരിചയപ്പെട്ടത്. മഹാരാഷ്ട്ര, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ എത്തിച്ചത്.

നിശാ പാര്‍ട്ടിയില്‍ 60 പേര്‍ ഉണ്ടായിരുന്നുവെന്ന് എഎസ്പി സുരേഷ് കുമാര്‍ അറിയിച്ചു.
എംഡിഎംഎ, കഞ്ചാവ് തുടങ്ങിയ ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. ഇതിന് മുമ്പും ഇവര്‍ പാര്‍ട്ടി നടത്തിയെന്നാണ് പൊലീസ് വിശദീകരണം.

നിശാപാര്‍ട്ടിയില്‍ പങ്കെടുത്ത ബാക്കി ആളുകളുടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ച ശേഷം മാത്രമാണ് ഇവര്‍ക്കെതിരെ നടപടിയെടുക്കുകയെന്ന് എഎസ്പി അറിയിച്ചു.
സംഭവത്തില്‍ റിസോര്‍ട്ട് ഉടമ ഷാജി കുറ്റിക്കടനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. ഉടമയും സിപിഐ പ്രാദേശിക നേതാവും മുന്‍ ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റുമായ ഷാജി കുറ്റിക്കടനയെനാണ് ചോദ്യം ചെയ്യുന്നത്.

ഇന്നലെയാണ് രാത്രിയാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്.

Next Story