Top

ആശങ്ക; ബ്രിട്ടണില്‍ നിന്നും കേരളത്തിലെത്തിയ 8 പേര്‍ക്ക് കൊവിഡ്; ജനിതകമാറ്റമുള്ള വൈറസോ എന്നറിയാന്‍ ഉടന്‍ പരിശോധന

കൊവിഡ് സ്ഥിരീകരിച്ച 9 രോഗികളേയും പ്രത്യേകം നിരീക്ഷിക്കുക്കുകയാണെന്നും വിമാനത്താവളത്തിൽ ജാഗ്രത വർധിപ്പിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു.

25 Dec 2020 11:48 PM GMT

ആശങ്ക; ബ്രിട്ടണില്‍ നിന്നും കേരളത്തിലെത്തിയ 8 പേര്‍ക്ക് കൊവിഡ്; ജനിതകമാറ്റമുള്ള വൈറസോ എന്നറിയാന്‍ ഉടന്‍ പരിശോധന
X

ബ്രിട്ടണിൽ നിന്നെത്തിയ എട്ടുപേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ. ജനിതക മാറ്റം വന്ന വൈറസാണോ എന്നറിയാൻ വിദഗ്ധ പരിശോധനക്കയച്ചിട്ടുണ്ട്. പൂനെയിലുള്ള ലാബിലേക്കാണ് സാമ്പിളുകള്‍ പരിശോധയ്ക്ക് അയക്കുന്നത്.

കൊവിഡ് സ്ഥിരീകരിച്ച 8 രോഗികളേയും പ്രത്യേകം നിരീക്ഷിക്കുക്കുകയാണെന്നും വിമാനത്താവളത്തിൽ ജാഗ്രത വർധിപ്പിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം കോവിഡ് കേസുകൾ പ്രതീക്ഷിച്ചത്ര വർധിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

യുകെയില്‍ ജനിതകമാറ്റം സംഭവിച്ച കൊവിഡ് വ്യാപനം രൂക്ഷമാകുന്നുവെന്ന് വാര്‍ത്ത ലോകമെമ്പാടും ആശങ്ക പരത്തിയിരുന്നു. യുകെയില്‍ വ്യാപിക്കുന്ന ജനിതക മാറ്റം സംഭവിച്ച വൈറസിന് വ്യാപനശേഷി വളരെ കൂടുതലാണ്. അതേസമയം അതിന്റെ പ്രോട്ടീന്‍ ഘടന 99 ശതമാനവും പഴയതിന് സമാനവുമാണ്.

B.1.1.7 എന്നറിയപ്പെടുന്ന ജനിതകമാറ്റം 70% വരെ കൂടുതൽ ശക്തിയാർജ്ജിച്ചതും കുട്ടികളെ അപകടകരമാം വിധം ബാധിച്ചേക്കുമെന്ന വസ്തുതയാണ് ആശങ്കയുയര്‍ത്തുന്നത്. കൊവിഡ് തടയുന്നതിനുള്ള വാക്സിനുകൾ പരീക്ഷണത്തിന്റെയും വിതരണത്തിന്റെയും അവസാനഘട്ടത്തിലെത്തി നിൽക്കുമ്പോഴാണ് പുതിയ വെല്ലുവിളി ഉയർത്തിക്കൊണ്ട് വൈറസിന്റെ പുതിയ വകഭേദം രംഗപ്രവേശം ചെയ്തിട്ടുള്ളത്.

കൊവിഡ് രോഗവാധയുടെ പുതിയ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്ന് ആഗോളതലത്തില്‍ യുകെയിലേക്കുള്ള വിമാനസര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഫ്രാന്‍സ്, ഇറ്റലി, ജര്‍മ്മനി, ഡെന്‍മാര്‍ക്ക്, നെതര്‍ലാന്റ്‌സ്, അയര്‍ലന്റ്, ഓസ്ട്രിയ, പോര്‍ച്ചുഗല്‍, സ്വീഡന്‍, ബെല്‍ജിയം തുടങ്ങിയ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ യുകെയില്‍ നിന്നുള്ള ഫ്‌ളൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Next Story

Popular Stories