‘നൂറ് കടന്നാലും നിര്‍ത്തില്ല’, ഇന്ധനവില ഇന്നും കൂട്ടി
രാജ്യത്തെ ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 35 പൈസയും ഡീസലിന് പത്ത് പൈസയുമാണ് കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 102.54 രൂപയിലെത്തി, ഡീസല്‍ 96.21 രൂപ എന്ന നിലയിലുമെത്തി. കൊച്ചി പെട്രോള്‍ 100.77, ഡീസല്‍ 95, കോഴിക്കോട് പെട്രോള്‍ 101.03, ഡീസല്‍ 94.81 എന്നിങ്ങനെയാണ് പുതുക്കിയ വില. നിലവിലെ വര്‍ധന തുടര്‍ന്നാല്‍ ഡീസല്‍ വിലയും ദിവസങ്ങള്‍ക്കകം സെഞ്ചുറി തികയ്ക്കും. ഇന്ധനവില രാജ്യത്ത് വിവധ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം മെയ് നാല് […]
7 July 2021 7:25 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

രാജ്യത്തെ ഇന്ധന വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 35 പൈസയും ഡീസലിന് പത്ത് പൈസയുമാണ് കൂടിയത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 102.54 രൂപയിലെത്തി, ഡീസല്‍ 96.21 രൂപ എന്ന നിലയിലുമെത്തി.
കൊച്ചി പെട്രോള്‍ 100.77, ഡീസല്‍ 95, കോഴിക്കോട് പെട്രോള്‍ 101.03, ഡീസല്‍ 94.81 എന്നിങ്ങനെയാണ് പുതുക്കിയ വില. നിലവിലെ വര്‍ധന തുടര്‍ന്നാല്‍ ഡീസല്‍ വിലയും ദിവസങ്ങള്‍ക്കകം സെഞ്ചുറി തികയ്ക്കും.
ഇന്ധനവില രാജ്യത്ത് വിവധ സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് ശേഷം മെയ് നാല് മുതല്‍ ഇന്ധനവില പതിവായി കൂട്ടുന്ന നിലയാണ് ഉണ്ടായത്. അതിന് മുമ്പ് 18 ദിവസം കേരളമുള്‍പ്പടെ നാല് സംസ്ഥാനങ്ങളിലും പുതുച്ചേരിയിലും തെരഞ്ഞെടുപ്പ് നടക്കുന്ന 18 ദിവസം വര്‍ദ്ധനവ് രേഖപ്പെടുത്തിയിരുന്നില്ല. പിന്നീടങ്ങോട്ട് ഒന്നിടവിട്ട ദിവസങ്ങളിലെന്നോണം വില കൂട്ടുന്ന നിലയാണ് ഉണ്ടായത്.
അതേസമയം, വിലകൂടുമ്പോഴും ഇന്ധന നികുതിയിനത്തില്‍ സര്‍ക്കാരുകള്‍ക്ക് ലഭിക്കുന്ന നികുതി കുറയ്ക്കാന്‍ സംസ്ഥാന കേന്ദ്ര ഭരണ കൂടങ്ങള്‍ കുറയ്ക്കാന്‍ തയ്യാറാവത്തതും ജനങ്ങള്‍ക്ക് മഹാമാരിക്കാലത്ത് തിരിച്ചടിയാവുകയാണ്. ഇന്ധനവില വര്‍ദ്ധനവിന്മേലുള്ള അധിക നികുതി വേണ്ടെന്ന് വെക്കാനാകില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയമാണ്. സംസ്ഥാനം നികുതി കൂട്ടിയിട്ടില്ലെന്നുമാണ് ധനമന്ത്രിയുടെ നിലപാട്.