Top

കര്‍ഷകസംഘടനകളുമായി ഇന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണ്ണായക ചര്‍ച്ച; അജണ്ട മാറ്റില്ലെന്ന് കര്‍ഷകര്‍; തുറന്ന മനസോടെ ചര്‍ച്ചയെന്ന് കേന്ദ്രം

താങ്ങുവിലയ്ക്ക് നിയമപരിരക്ഷ നല്‍കുക, വൈദ്യുതനിയമഭേദഗതി കര്‍ഷകര്‍ക്കനുകൂലമായി മാറ്റുക, വൈക്കോല്‍ കത്തിക്കലിന് ഇളവുകള്‍ നല്‍കുന്ന് തരത്തില്‍ ബന്ധപ്പെട്ട് നിയമങ്ങള്‍ ഭേദഗതി ചെയ്യുക എന്നീ ആവശ്യങ്ങളും കര്‍ഷകര്‍ കേന്ദ്രത്തിനുമുന്നില്‍ വെച്ചിട്ടുണ്ട്.

29 Dec 2020 9:56 PM GMT

കര്‍ഷകസംഘടനകളുമായി ഇന്ന് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ണ്ണായക ചര്‍ച്ച; അജണ്ട മാറ്റില്ലെന്ന് കര്‍ഷകര്‍; തുറന്ന മനസോടെ ചര്‍ച്ചയെന്ന് കേന്ദ്രം
X

കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന മൂന്ന് കാര്‍ഷികപരിഷ്‌കരണ നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം തുടരുന്ന കര്‍ഷകസംഘടനകളും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള ഏഴാംഘട്ട കൂടിക്കാഴ്ച്ച ഇന്ന് ഉച്ചയ്ക്ക് നടക്കും. അജണ്ടകളില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷകസംഘടനകള്‍ വ്യക്തമാക്കിയപ്പോള്‍ തുറന്ന മനസോടെ ചര്‍ച്ചയാകാമെന്ന്് കേന്ദ്രകൃഷിമന്ത്രാലയത്തിനുവേണ്ടി സെക്രട്ടറി സജ്ഞയ് അഗര്‍വാള്‍ അറിയിച്ചു. ഇതിനുമുന്‍പ് നടന്ന ആറ് കൂടിക്കാഴ്ച്ചകളും പരാജയമായതിനാല്‍ ഇത്തവണയെങ്കിലും സമവായമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രസര്‍ക്കാര്‍.

മൂന്ന് വിവാദനിയമങ്ങളും പൂര്‍ണ്ണമായി പിന്‍വലിക്കണമെന്ന കര്‍ഷകരുടെ നാളുകളായുള്ള നിലപാട് തന്നെയാണ് ഇന്നത്തെ കൂടിക്കാഴ്ച്ചയിലും അവര്‍ ആവര്‍ത്തിക്കാന്‍ പോകുന്നത്. താങ്ങുവിലയ്ക്ക് നിയമപരിരക്ഷ നല്‍കുക, വൈദ്യുതനിയമഭേദഗതി കര്‍ഷകര്‍ക്കനുകൂലമായി മാറ്റുക, വൈക്കോല്‍ കത്തിക്കലിന് ഇളവുകള്‍ നല്‍കുന്ന് തരത്തില്‍ ബന്ധപ്പെട്ട് നിയമങ്ങള്‍ ഭേദഗതി ചെയ്യുക എന്നീ ആവശ്യങ്ങളും കര്‍ഷകര്‍ കേന്ദ്രത്തിനുമുന്നില്‍ വെച്ചിട്ടുണ്ട്.

അതേസമയം കൂടിക്കാഴ്ച്ചയ്ക്ക് മുന്നോടിയായി അജണ്ട നിശ്ചയിക്കുന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രിമാരായ നരേന്ദ്രസിംഗ് തോമര്‍, പീയുഷ് ഗോയല്‍ എന്നിവരുമായി ചര്‍ച്ച നടത്തിയിരുന്നു. രാജ്യതലസ്ഥാനനഗരിയിലെ വിജ്ഞാന്‍ ഭവനില്‍ വെച്ച് നടക്കുന്ന ഇന്നത്തെ കൂടിക്കാഴ്ച്ചയില്‍ കിസാന്‍ മോര്‍ച്ച പ്രതിനിധികളും സോം പ്രകാശ്, നരേന്ദ്രസിംഗ് തോമര്‍ എന്നിവരുള്‍പ്പെടെ പങ്കെടുക്കും.

Popular Stories

    Next Story