Top

വിദേശ രാജ്യങ്ങളിലെ ജയിലുകളില്‍ 7890 ഇന്ത്യക്കാര്‍; കൂടുതല്‍ പേര്‍ ഗള്‍ഫ് രാജ്യങ്ങളിലെ ജയിലുകളില്‍

വിവിധ വിദേശ രാജ്യങ്ങളിലായി തടവറയിലുള്ളത് 7890 ഇന്ത്യക്കാരെന്ന് പാര്‍ലമെന്റില്‍ കേന്ദ്രം. 2021 ഫെബ്രുവരി വരെയുള്ള കണക്കാണിത്. ഇതില്‍ പകുതി പേരും ഗള്‍ഫ് രാജ്യങ്ങളിലാണ് തടവറയിലുള്ളത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് പാര്‍ലമെന്റില്‍ കണക്കുകള്‍ വ്യക്തമാക്കിയത്. കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ തടവുകാരില്‍ പകുതിയിലേറെ പേരും ഉള്ളത് ഗള്‍ഫ് രാജ്യങ്ങളിലാണ്. സൗദി അറേബ്യയിലാണ് ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ തടവുകാരുള്ളത്. 1570 പേരാണ് സൗദി ജയിലുകളിലുള്ളത്. തൊട്ടുപിന്നിലുള്ള യുഎഇയില്‍ 1292 ഇന്ത്യക്കാരായ തടവുകാരുണ്ട്. 460 ഇന്ത്യക്കാര്‍ കുവൈറ്റിലും 439 പേര്‍ […]

26 March 2021 1:10 AM GMT

വിദേശ രാജ്യങ്ങളിലെ ജയിലുകളില്‍ 7890 ഇന്ത്യക്കാര്‍; കൂടുതല്‍ പേര്‍ ഗള്‍ഫ് രാജ്യങ്ങളിലെ ജയിലുകളില്‍
X

വിവിധ വിദേശ രാജ്യങ്ങളിലായി തടവറയിലുള്ളത് 7890 ഇന്ത്യക്കാരെന്ന് പാര്‍ലമെന്റില്‍ കേന്ദ്രം. 2021 ഫെബ്രുവരി വരെയുള്ള കണക്കാണിത്. ഇതില്‍ പകുതി പേരും ഗള്‍ഫ് രാജ്യങ്ങളിലാണ് തടവറയിലുള്ളത്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് പാര്‍ലമെന്റില്‍ കണക്കുകള്‍ വ്യക്തമാക്കിയത്. കണക്കുകള്‍ പ്രകാരം ഇന്ത്യന്‍ തടവുകാരില്‍ പകുതിയിലേറെ പേരും ഉള്ളത് ഗള്‍ഫ് രാജ്യങ്ങളിലാണ്.

സൗദി അറേബ്യയിലാണ് ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ തടവുകാരുള്ളത്. 1570 പേരാണ് സൗദി ജയിലുകളിലുള്ളത്. തൊട്ടുപിന്നിലുള്ള യുഎഇയില്‍ 1292 ഇന്ത്യക്കാരായ തടവുകാരുണ്ട്. 460 ഇന്ത്യക്കാര്‍ കുവൈറ്റിലും 439 പേര്‍ ഖത്തറിലും 178 പേര്‍ ബഹ്‌റിനിലും 40 പേര്‍ ഒമാനിലും 70 പേര്‍ ഇറാനിലും തടവുകാരായി ഇന്ത്യയില്‍ നിന്നുണ്ട്.

2000 ഇന്ത്യന്‍ പൗരന്‍മാരാണ് വിവിധ കുറ്റങ്ങള്‍ക്ക് അയല്‍രാജ്യങ്ങളിലെ തടവറകളിലുള്ളത്. 886 പേര്‍ നേപ്പാളിലെ ജയിലിലുണ്ട്. 524 പേരാണ് പാകിസ്താന്‍ ജയിലുള്ളത്. യുഎസില്‍ 267 ഇന്ത്യക്കാര്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നുണ്ട്. 373 പേരാണ് യുകെയിലെ ജയിലില്‍. ജയിലിലടയ്ക്കപ്പെട്ട ഇന്ത്യക്കാര്‍ക്ക് നിയമസഹായം നല്‍കുന്നുണ്ടെന്നും ഇവരെ തിരിച്ചെത്തിക്കാന്‍ ബന്ധപ്പെട്ട രാജ്യങ്ങളുമായി ചര്‍ച്ച നടത്തുന്നുണ്ടെന്നും വിദേശകാര്യ സഹമന്ത്രി പറഞ്ഞു.

Next Story