Top

777 ചാർലി ടീസർ നാളെ എത്തുന്നു; പ്രഖ്യാപനവുമായി പൃഥ്വിരാജ്

പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, നിവിൻ പോളി, ടൊവീനോ തോമസ്, ഉണ്ണി മുകുന്ദൻ, അന്നാ ബെൻ, നിഖില വിമൽ, ആന്റണി വർഗീസ് തുടങ്ങിയവരുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് ടീസർ പുറത്തുവിടുന്നത്.

5 Jun 2021 3:44 AM GMT
ഫിൽമി റിപ്പോർട്ടർ

777 ചാർലി ടീസർ നാളെ എത്തുന്നു; പ്രഖ്യാപനവുമായി പൃഥ്വിരാജ്
X

കന്നഡ താരം രക്ഷിത് ഷെട്ടി നായകനാകുന്ന പുതിയ ചിത്രം ‘777 ചാര്‍ലി’യുടെ ടീസർ പ്രഖ്യാപനവുമായി പൃഥ്വിരാജ്. ജൂൺ ആറിന് രാവിലെ 11 മണിക്കാണ് ടീസർ റിലീസ് ചെയ്യുന്നത്. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, നിവിൻ പോളി, ടൊവീനോ തോമസ്, ഉണ്ണി മുകുന്ദൻ, അന്നാ ബെൻ, നിഖില വിമൽ, ആന്റണി വർഗീസ് തുടങ്ങിയവരുടെ ഫേസ്ബുക്ക് പേജുകളിലൂടെയാണ് ടീസർ പുറത്തുവിടുന്നത്.

കന്നഡക്ക് പുറമെ മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി പതിപ്പുകളിലാണ് 777 ചാര്‍ലി റിലീസ് ചെയ്യുന്നത്. 777 ചാർലിയുടെ കേരളത്തിലെ വിതരണാവകാശം എടുത്തിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്. ഏകാന്തതയിൽ അകപ്പെടുന്ന നായകൻറെ ജീവിതത്തിലേക്ക് ഒരു നായ കടന്നു വരുന്നതും തുടർന്ന് ഉണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ധര്‍മ്മ എന്ന കഥാപാത്രത്തെയാണ് രക്ഷിത് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

May be an image of 8 people, beard and text that says 'PARAMVAH PARAMVAH STUDIOS PRODUCTION THEIR MAGNITUDE TO COMPLEMENT HER STORY STELLAR STARS TO SHARE LIFE OF CHARLIE IN MALAYALAM PRITHVIRAJ SUKUMARAN KUNCHACKO BOBAN NIVIN PAULY TOVINO THOMAS UNNI MUKUNDAN ANNA BEN NIKHILA VIMAL RAKSHIT SHETTY ANTONY VARGHESE 777 CHARLIE AFILMBY KIRANRAJK PRODUCEDBY GUPTA RAKSHIT ESKIRANRAJK.RA KHLHA KIRANRAJ CINEMA7 CHARLIE MAKJGOPINT INIDHANRAJ'

കഴിഞ്ഞ ദിവസം 777 ചാര്‍ലിയ്ക്കായി വിനീത് ശ്രീനിവാസൻ ഗാനം ആലപിക്കുന്നു എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ ഇടം നേടിയിരുന്നു. അഞ്ച് ഭാഷകളില്‍ പുറത്തെത്താനിരിക്കുന്ന 777 ചാര്‍ലിയുടെ മലയാളം ടീസറിലെ ഗാനം പാടുന്നത് വിനീതാണ്. ഒപ്പം ചിത്രത്തിലെ മറ്റൊരു ഗാനവും അദ്ദേഹം ആലപിക്കുന്നുണ്ട്.

കിരൺ രാജാണ് 777 ചാര്‍ലി സംവിധാനം ചെയ്യുന്നത്. തിരക്കഥ ഒരുക്കുന്നതും സംവിധായകൻ തന്നെ. സംഗീത ശൃംഗേരിയാണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നോബിന്‍ പോള്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം അരവിന്ദ് എസ് കശ്യപ്. എഡിറ്റിംഗ് പ്രതീക് ഷെട്ടി, അഭിജിത്ത് മഹേഷ്.

Next Story