മകന് പകരം വന്ന മകളും വിട പറഞ്ഞു; 71 കാരി പ്രസവിച്ച കുഞ്ഞ് 45-ാം ദിവസം മരിച്ചു
എഴുപത്തിയൊന്നകാരി കൃതൃമ ഗര്‍ഭധാരണത്തിലൂടെ പ്രസവിച്ച പെണ്‍കുഞ്ഞ് 45-ാം ദിവസം മരിച്ചു. പാല് തൊണ്ടയില്‍ കുടുങ്ങിയാണ് മരണം സംഭവിച്ചത്. രാമപുരം ഏഴുകുളങ്ങര വീട്ടില്‍ റിട്ട അധ്യാപികയായ സുധര്‍മ്മ മാര്‍ച്ച് 18നാണ് കുഞ്ഞിന് ജന്മം നല്‍കിയത്. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു പ്രസവിച്ചത്. തിങ്കഴ്ച്ച വൈകുന്നേരമാണ് കുഞ്ഞിന് പാല് തൊണ്ടയില്‍ കുടുങ്ങി അസ്വസ്ഥതയുണ്ടാകുന്നത്. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. രാത്രിയോടെയായിരുന്നു ആഗ്രഹിച്ച് ജന്മം നല്കിയ പെണ്‍കുഞ്ഞ് സുധര്മ്മയോട് വിട പറഞ്ഞത്. ശസ്ത്രക്രിയയിലൂടെ ജനിച്ച കുഞ്ഞായതിനാല്‍ തൂക്കം വളരെ […]

എഴുപത്തിയൊന്നകാരി കൃതൃമ ഗര്‍ഭധാരണത്തിലൂടെ പ്രസവിച്ച പെണ്‍കുഞ്ഞ് 45-ാം ദിവസം മരിച്ചു. പാല് തൊണ്ടയില്‍ കുടുങ്ങിയാണ് മരണം സംഭവിച്ചത്. രാമപുരം ഏഴുകുളങ്ങര വീട്ടില്‍ റിട്ട അധ്യാപികയായ സുധര്‍മ്മ മാര്‍ച്ച് 18നാണ് കുഞ്ഞിന് ജന്മം നല്‍കിയത്. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു പ്രസവിച്ചത്. തിങ്കഴ്ച്ച വൈകുന്നേരമാണ് കുഞ്ഞിന് പാല് തൊണ്ടയില്‍ കുടുങ്ങി അസ്വസ്ഥതയുണ്ടാകുന്നത്. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.
രാത്രിയോടെയായിരുന്നു ആഗ്രഹിച്ച് ജന്മം നല്കിയ പെണ്‍കുഞ്ഞ് സുധര്മ്മയോട് വിട പറഞ്ഞത്. ശസ്ത്രക്രിയയിലൂടെ ജനിച്ച കുഞ്ഞായതിനാല്‍ തൂക്കം വളരെ കുറവായിരുന്നു. ഇതേ തുടര്‍ന്ന് 40 ദിവസത്തോളം കുഞ്ഞ് ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതോടെയാണ് വീട്ടിലേക്ക് കൊണ്ട് പോയത്.
സുധര്‍മ്മയും ഭര്‍ത്താവ് സുരേന്ദ്രനും കുഞ്ഞിനെ വളരെ ശ്രദ്ധയോടെയാണ് പരിചരിച്ചത്. 1100ല്‍ നിന്നും 1400ലേക്ക് തൂക്കം ഉയരുകയും ചെയ്തിരുന്നു. സന്തോഷത്തിനിടയിലാണ് അപ്രതീക്ഷിതമായി കുഞ്ഞ് അവരോട് വിട പറഞ്ഞത്. ഒന്നര വര്‍ഷം മുമ്പ് മരണപ്പെട്ട 35 വയസുകാരനായ മകന്റെ മരണത്തോടെയാണ് ഇരുവരും രണ്ടാമതൊരു കുഞ്ഞിനെ കുറിച്ച് ചിന്തിച്ചത്. സുജിത്ത് സൗദിയില്‍ ജോലി ചെയ്യുകയായിരുന്നു. അവിടെ വെച്ചായിരുന്നു മകന്റെ മരണം.
- TAGS:
- Baby Girl
- Passed Away