Top

ബീഹാറില്‍ ഇന്ന് ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്; 71 മണ്ഡലങ്ങള്‍ ഇന്ന് വിധിയെഴുതും

പാറ്റ്‌ന: ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. 16 ജില്ലകളിലായുള്ള 71 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. ജെഡിയുവും ബിജെപിയും ഉള്‍ക്കൊള്ളുന്ന നിലവിലെ ഭരണ സഖ്യം എന്‍ഡിഎയും ആര്‍ജെഡിയും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഉള്‍ക്കൊള്ളുന്ന മഹാസഖ്യവും തമ്മിലാണ് അധികാരത്തിന് വേണ്ടിയുള്ള പോരാട്ടം നടക്കുന്നത്. ചിരാഗ് പാസ്വാന്‍ നേതൃത്വം നല്‍കുന്ന എല്‍ജെപിയും ഒറ്റക്ക് മത്സരത്തിനുണ്ട്. ബോജ്പൂരിന്റെ തെക്കന്‍ പ്രദേശങ്ങളും പാടലിപുത്ര-മഗധ മേഖലകളുമാണ് ഇന്ന് തെരഞ്ഞെടുപ്പിലേക്ക് പോവുന്നത്. 90കളില്‍ ജാതിയുടെ പേരിലും ഭൂമിയുടെ പേരിലും നിരവധി കലാപങ്ങള്‍ […]

27 Oct 2020 7:37 PM GMT

ബീഹാറില്‍ ഇന്ന് ഒന്നാം ഘട്ട തെരഞ്ഞെടുപ്പ്; 71 മണ്ഡലങ്ങള്‍ ഇന്ന് വിധിയെഴുതും
X

പാറ്റ്‌ന: ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. 16 ജില്ലകളിലായുള്ള 71 മണ്ഡലങ്ങളിലേക്കാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ജെഡിയുവും ബിജെപിയും ഉള്‍ക്കൊള്ളുന്ന നിലവിലെ ഭരണ സഖ്യം എന്‍ഡിഎയും ആര്‍ജെഡിയും കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ഉള്‍ക്കൊള്ളുന്ന മഹാസഖ്യവും തമ്മിലാണ് അധികാരത്തിന് വേണ്ടിയുള്ള പോരാട്ടം നടക്കുന്നത്. ചിരാഗ് പാസ്വാന്‍ നേതൃത്വം നല്‍കുന്ന എല്‍ജെപിയും ഒറ്റക്ക് മത്സരത്തിനുണ്ട്.

ബോജ്പൂരിന്റെ തെക്കന്‍ പ്രദേശങ്ങളും പാടലിപുത്ര-മഗധ മേഖലകളുമാണ് ഇന്ന് തെരഞ്ഞെടുപ്പിലേക്ക് പോവുന്നത്. 90കളില്‍ ജാതിയുടെ പേരിലും ഭൂമിയുടെ പേരിലും നിരവധി കലാപങ്ങള്‍ നടന്ന പ്രദേശങ്ങളാണിവ.

മറ്റ് മേഖലകളെ പരിഗണിക്കുമ്പോള്‍ സവര്‍ണ്ണ വിഭാഗമായ ഭൂമിഹാര്‍ വിഭാഗത്തിന് വലിയ സ്വാധീനമുണ്ടിവിടെ. അതോടൊപ്പം തന്നെ യാദവ, കുര്‍മി, അതി പിന്നോക്ക വിഭാഗള്‍, മഹാദളിത് വിഭാഗങ്ങളും ഇവിടെയുണ്ട്. 1990കളില്‍ പിന്നോക്ക വിഭാഗങ്ങളില്‍ ഭൂരിപക്ഷവും ലാലു പ്രസാദ് യാദവിനെയാണ് പിന്തുണച്ചിരുന്നത്. പിന്നീട് കുര്‍മികളും കോയേരികളും നിതീഷ് കുമാറിലേക്ക് വഴി മാറി.

ബിജെപിയും സമത പാര്‍ട്ടി (ഇപ്പോള്‍ജെഡിയുവും) ഒന്നിച്ചപ്പോള്‍ പുതിയ സാമൂഹ്യ സമവാക്യം രൂപപ്പെട്ടു. സവര്‍ണ്ണ വിഭാഗങ്ങള്‍, കുര്‍മികള്‍, അതി പിന്നോക്ക വിഭാഗങ്ങള്‍, മഹാദളിതുകള്‍ എന്നിവ ഈ സഖ്യത്തെ പിന്തുണച്ചതോടെയാണ് നിതീഷ് കുമാര്‍ വര്‍ഷങ്ങളോളം സംസ്ഥാനം ഭരിച്ചത്.

എന്നാല്‍ ഇക്കുറി ശക്തമായ ഭരണവിരുദ്ധ വികാരമാണ് നിതീഷ് കുമാര്‍ നേരിടുന്നത്. ഇക്കുറി നിതീഷിനെ പിന്തുണച്ച സമുദായങ്ങള്‍ വീണ്ടും രക്ഷക്കെത്തുമോ അതോ ആര്‍ജെഡിയുടെ തേജസ്വി യാദവിനെ പിന്തുണക്കുമോ എന്നാണ് അറിയേണ്ടത്.

Popular Stories

    Next Story