
കന്നിവോട്ട് ചെയ്യാനൊരുങ്ങി 70 കാരനായ പ്രവാസി. കയ്പമംഗലം കാളമുറി സ്വദേശി അബ്ദുല്ലത്തീഫാണ് കന്നി വോട്ട് ചെയ്യാന്‍ തയ്യാറെടുക്കുന്നത്. കൊവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണ്‍ മൂലം ഖത്തറിലേക്ക് മടങ്ങാന്‍ കഴിയാതായതോടെയാണ് ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനുള്ള അവസരം അബ്ദുലത്തീഫിന് കൈവന്നിരിക്കുന്നത്.
കുടുംബത്തിന്റെ പ്രാരാബ്ധങ്ങള്‍ ഏറ്റെടുത്തുകൊണ്ട് പതിനഞ്ചാമത്തെ വയസില്‍ ബോംബയിലേക്ക് പോയ അബ്ദുല്ലത്തിഫ്. അവിടെ നിന്നും അദ്ദേഹം ഖത്തറിലേക്ക് പോവുകയായിരുന്നു.
42 വര്‍ഷക്കാലമായി അദ്ദേഹം ഒരു പ്രവാസിയാണ്. ഇതില്‍ ഒരിക്കല്‍ പോലും തെരഞ്ഞെടുപ്പ് കാലത്ത് നാട്ടില്‍ എത്തി വോട്ട് ചെയ്യാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചിട്ടില്ല.
എന്നാല്‍ ഇത്തവണ ലോക്ക്ഡൗണ്‍ നാട്ടില്‍ പിടിച്ച് നിര്‍ത്തിയ അബ്ദുല്ലത്തീഫ് ആദ്യമായി വോട്ട് ചെയ്യും. കയ്പ്പമംഗലം പഞ്ചായത്ത് പതിനേഴാം വാര്‍ഡിലെ കന്നി വോട്ടര്‍മാരില്‍ ഏറ്റവും പ്രായം കൂടിയ ആളായിരിക്കും അബ്ധുല്ലത്തീഫ്.
- TAGS:
- Local Body Election