ടാബ് വാങ്ങാന്‍ സ്വരുക്കൂട്ടി വെച്ച പണം വാക്സിന് ചലഞ്ചിലേക്ക് നല്കി ഏഴ് വയസ്സുകാരന്; നമ്മളെങ്ങനെ തോല്‍ക്കാനാണെന്ന് പിവി അന്‍വര്‍
നിലമ്പൂര്‍: സംസ്ഥാനത്ത് എല്ലാവര്ക്കും കൊവിഡ് വാക്സിന് ലഭ്യമാക്കുന്നതിനായി ജനങ്ങള്‍ തന്നെ സ്വമേധയാ തുടങ്ങിയ വാക്സിന് ചലഞ്ചിലേക്ക് കുട്ടികളുടെയുള്‍പ്പെടെ സംഭാവന. മുഹമ്മദ് ഷാഫി എന്ന ഏഴുവയസ്സുകാരനാണ് ടാബ് വാങ്ങാനായി സ്വരുക്കൂട്ടി വെച്ച പണം വാക്സിന് ചലഞ്ചിലേക്ക് സംഭാവനയായി നല്‍കിയത്. ബന്ധുക്കള്‍ നല്കുന്ന ചെറിയ തുക കൂട്ടി വെച്ച് 5000 രൂപയായിരുന്നു ഷാഫി സ്വരൂപിച്ചത്. നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനാണ് ഏഴു വയസ്സുകാരന് തുക കൈമാറിയത്. പാതിരിപ്പാടം കുന്നില്‍ നൗഷാദ്-ജാസ്മി ദമ്പതികളുടെ മകനാണ്.ഷാഫിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു ടാബ് […]

നിലമ്പൂര്‍: സംസ്ഥാനത്ത് എല്ലാവര്ക്കും കൊവിഡ് വാക്സിന് ലഭ്യമാക്കുന്നതിനായി ജനങ്ങള്‍ തന്നെ സ്വമേധയാ തുടങ്ങിയ വാക്സിന് ചലഞ്ചിലേക്ക് കുട്ടികളുടെയുള്‍പ്പെടെ സംഭാവന. മുഹമ്മദ് ഷാഫി എന്ന ഏഴുവയസ്സുകാരനാണ് ടാബ് വാങ്ങാനായി സ്വരുക്കൂട്ടി വെച്ച പണം വാക്സിന് ചലഞ്ചിലേക്ക് സംഭാവനയായി നല്‍കിയത്. ബന്ധുക്കള്‍ നല്കുന്ന ചെറിയ തുക കൂട്ടി വെച്ച് 5000 രൂപയായിരുന്നു ഷാഫി സ്വരൂപിച്ചത്. നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനാണ് ഏഴു വയസ്സുകാരന് തുക കൈമാറിയത്. പാതിരിപ്പാടം കുന്നില്‍ നൗഷാദ്-ജാസ്മി ദമ്പതികളുടെ മകനാണ്.ഷാഫിയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു ടാബ് വാങ്ങുക എന്നത്.
സ:ജനാര്‍ദ്ദനനെയും ഷാഫിയേയും പോലെയുള്ള ആയിരങ്ങളുള്ള നാട്ടില്‍ നമ്മളെങ്ങനെ തോല്‍ക്കാനാണെന്ന് പിവി അന്‍വര്‍ ഫേസ്ബുക്കില്‍ കുറിച്ചു. നേരത്തെ ജീവിതത്തിലെ മുഴുവന്‍ സമ്പാദ്യവും (രണ്ട് ലക്ഷം രൂപ) വാക്സിന് ചലഞ്ചിലേക്ക് നല്കിയ ബീഡി തൊഴിലാളി ജനാര്ദ്ദനന് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.