സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്ന ‘ഭീഷണി’ക്കിടെ യുപിയില്‍ ഓക്സിജന്‍ കിട്ടാതെ 7 കൊവിഡ് രോഗികള്‍ മരിച്ചു
ലക്നൗ: ഉത്തര്‍പ്രദേശില്‍ ഓക്സിജന്‍ കിട്ടാതെ ഏഴ് രോഗികള്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്. കെ.എം.സി ആശുപത്രിയില്‍ നാല് പേരും ആനന്ദ് ആശുപത്രിയില്‍ മൂന്ന് പേരുമാണ് ഓക്സിജന്‍ ലഭിക്കാതെ മരണപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. ഇരു ആശുപത്രികളിലെയും മെഡിക്കല്‍ സൂപ്രണ്ടുമാരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് മരണങ്ങള് സ്ഥിരീകരിച്ചിരിക്കുന്നത്. ”നിലവില്‍ ഞങ്ങള്‍ക്ക് 400 സിലിണ്ടറുകളാണ് ദിനംപ്രതി ആവശ്യമുള്ളത്. എന്നാല്‍ ഇതില്‍ 90 എണ്ണം മാത്രമാണ് ലഭിക്കുന്നത്. രൂക്ഷമായ ഓക്സിജന്‍ ക്ഷാമമാണ് നേരിടുന്നത്. ഓക്സിജന്‍ ലഭിക്കാതിരുന്നാല്‍ കൊവിഡ് രോഗികകളെ അഡ്മിറ്റ് ചെയ്യാതെ മടക്കി അയക്കേണ്ടി വരും.” […]

ലക്നൗ: ഉത്തര്‍പ്രദേശില്‍ ഓക്സിജന്‍ കിട്ടാതെ ഏഴ് രോഗികള്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്. കെ.എം.സി ആശുപത്രിയില്‍ നാല് പേരും ആനന്ദ് ആശുപത്രിയില്‍ മൂന്ന് പേരുമാണ് ഓക്സിജന്‍ ലഭിക്കാതെ മരണപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. ഇരു ആശുപത്രികളിലെയും മെഡിക്കല്‍ സൂപ്രണ്ടുമാരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് മരണങ്ങള് സ്ഥിരീകരിച്ചിരിക്കുന്നത്.
”നിലവില്‍ ഞങ്ങള്‍ക്ക് 400 സിലിണ്ടറുകളാണ് ദിനംപ്രതി ആവശ്യമുള്ളത്. എന്നാല്‍ ഇതില്‍ 90 എണ്ണം മാത്രമാണ് ലഭിക്കുന്നത്. രൂക്ഷമായ ഓക്സിജന്‍ ക്ഷാമമാണ് നേരിടുന്നത്. ഓക്സിജന്‍ ലഭിക്കാതിരുന്നാല്‍ കൊവിഡ് രോഗികകളെ അഡ്മിറ്റ് ചെയ്യാതെ മടക്കി അയക്കേണ്ടി വരും.”
സുഭാഷ് യാദവ്( ആനന്ദ് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട്
ഓകിസിജന്‍ ഉണ്ടായിരുന്നെങ്കില്‍ ഇ്ന്നലെ മരണപ്പെട്ട നാല് പേരുടെ ജീവന് രക്ഷിക്കാന്‍ കഴിയുമെന്നാണ് കെ.എം.സി ആശുപത്രി മേധാവി സുനില്‍ ഗുപ്ത പറഞ്ഞത്.
കൊവിഡ് പ്രതിസന്ധി തുടരവെ ആശുപത്രികൾക്ക് പുതിയ നിർദ്ദേശവുമായി മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് രംഗത്തുവന്നിരുന്നു. ഓക്സിജൻ ക്ഷാമത്തെ പറ്റി മാധ്യമങ്ങളോട് പറയുക, ഓക്സിജൻ ഇല്ലെന്ന് പറഞ്ഞ് രോഗികളെ മടക്കി അയക്കുക തുടങ്ങിയവ ചെയ്യുന്ന ആശുപത്രികൾ അടച്ചു പൂട്ടാനാണ് പൊലീസിന് യുപി മുഖ്യമന്ത്രി നൽകിയിരിക്കുന്ന നിർദ്ദേശം. സംസ്ഥാനത്തെ പൊലീസ് അധികൃതരുമായി ചേർന്ന ഓൺലൈൻ മീറ്റിംഗിലാണ് യോഗിയുടെ മുന്നറിയിപ്പ്. ഉത്തർപ്രദേശിൽ ഓക്സിജൻ ക്ഷാമം ഇല്ലെന്നും ആശുപത്രികൾ പൂഴ്ത്തിവെക്കുകയാണെന്നുമാണ് യോഗിയുടെ പക്ഷം.
ഉത്തർപ്രദേശിൽ ഓക്സിജൻ ക്ഷാമം ഇല്ലെന്നും വ്യാജപ്രചരണം നടത്തുന്നവരെ അറസ്റ്റ് ചെയ്യുമെന്നും സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും നേരത്തെ യോഗി ഭീഷണി മുഴക്കിയിരുന്നു. സർക്കാർ ആശുപത്രികളിൽ യാതൊരു ഓക്സിജൻ ക്ഷാമവും നേരിടുന്നില്ല. യഥാർത്ഥ പ്രശ്നം പൂഴ്ത്തിവെപ്പും കരിഞ്ചന്തയുമാണെന്നുമാണ് യോഗിയുടെ നിലപാട്.