മുത്തൂറ്റ് ഫിനാന്‍സില്‍ തോക്ക് ചൂണ്ടി വന്‍കവര്‍ച്ച; കൊള്ളയടിച്ചത് ഏഴുകോടി രൂപയുടെ സ്വര്‍ണ്ണം

ചെന്നൈ: മുത്തൂറ്റ് ഫിനാന്‍സിന്റെ കൃഷ്ണഗിരി ഹൊസൂര്‍ ശാഖയില്‍ തോക്ക് ചൂണ്ടി വന്‍കവര്‍ച്ച. ഏഴുകോടി രൂപയുടെ സ്വര്‍ണ്ണമാണ് മുഖംമൂടി ധരിച്ചെത്തിയ സംഘം കൊള്ളയടിച്ചത്.
ഇന്ന് രാവിലെ പത്തുമണിക്ക് സ്ഥാപനം തുറന്ന ഉടനെയായിരുന്നു സംഭവം. ശാഖ മാനേജറെയും ജീവനക്കാരെയും കെട്ടിയിട്ടായിരുന്നു കവര്‍ച്ച. ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Latest News