ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇടിമിന്നലേറ്റ് 68 പേര് മരിച്ചു
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇടിമിന്നലേറ്റ് 68 പേര് മരിച്ചു. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന് എന്നിവിടങ്ങളിലാണ് കനത്ത മഴയും ഇടിമിന്നലും ദുരന്തം വിതച്ചത്. ഉത്തര്‍പ്രദേശില്‍ 41 പേര് പേര് ഇടിമിന്നലേറ്റ് മരിച്ചു. സംസ്ഥാനങ്ങളിലെ വിവിധ ഭാഗങ്ങളില്‍ ശക്തമായ ഇടിയും മഴയുമുണ്ടായിരുന്നു. കാന്‍പൂര്‍, ദെഹത്, ഫതെപുര്‍, ഫിറോസാബാദ്, ഉന്നാവോ, ഹമിര്പുര്സ സോന്‍ഭദ്ര തുടങ്ങിയടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജസ്ഥാനില്‍ ഞായറാഴ്ചയുണ്ടായ കനത്ത മഴയില്‍ 20 പേര് ഇടി മിന്നലേറ്റ് മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. രാജസ്ഥാനിലെ ജയ്പൂര്‍, ധോല്‍പൂര്‍, കോത, […]
11 July 2021 11:18 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇടിമിന്നലേറ്റ് 68 പേര് മരിച്ചു. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാന് എന്നിവിടങ്ങളിലാണ് കനത്ത മഴയും ഇടിമിന്നലും ദുരന്തം വിതച്ചത്. ഉത്തര്‍പ്രദേശില്‍ 41 പേര് പേര് ഇടിമിന്നലേറ്റ് മരിച്ചു. സംസ്ഥാനങ്ങളിലെ വിവിധ ഭാഗങ്ങളില്‍ ശക്തമായ ഇടിയും മഴയുമുണ്ടായിരുന്നു. കാന്‍പൂര്‍, ദെഹത്, ഫതെപുര്‍, ഫിറോസാബാദ്, ഉന്നാവോ, ഹമിര്പുര്സ സോന്‍ഭദ്ര തുടങ്ങിയടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
രാജസ്ഥാനില്‍ ഞായറാഴ്ചയുണ്ടായ കനത്ത മഴയില്‍ 20 പേര് ഇടി മിന്നലേറ്റ് മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. രാജസ്ഥാനിലെ ജയ്പൂര്‍, ധോല്‍പൂര്‍, കോത, ജലവര്‍, ബരന്‍ എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇടിമിന്നലേറ്റ് മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം നഷ്ടപരിഹാരം നല്‍കുമെന്ന് രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പ്രഖ്യാപിച്ചു. ജയ്പൂരില്‍ 11 പേര് സെല്‍ഫി എടുക്കുന്നതിനിടെയാണ് മരിച്ചത്. കനത്ത മഴ അവഗണിച്ച് സെല്‍ഫിയെടുക്കാനായി ജയ്പൂരിലെ അമേര്‍ കൊട്ടാരത്തിലെ വാച്ച് ടവറിലെത്തിയതായിരുന്നു ഇവര്‍. ഒപ്പമുണ്ടായിരുന്ന നിരവധി പേര്‍ക്ക് പരിക്കേറ്റു. മധ്യപ്രദേശില്‍ ഇടിമിന്നലേറ്റ് ഏഴു പേര് മരിച്ചു.