Top

വെമ്പായത്ത് 62 കാരിയെ അയല്‍വാസി വെട്ടിക്കൊന്നു

തിരുവനന്തപുരം വെമ്പായത്ത് വയോധികയെ അയല്‍വാസി വെട്ടിക്കൊന്നു. 62 കാരിയായ ചീരാണിക്കര അരശ്ശുംമ്മൂട്ടില്‍ സരോജമാണ് കൊല്ലപ്പെട്ടത്. അയല്‍ക്കാരനായ ദാസന്റെ മകന്‍ ബൈജുവാണ് വയോധികയെ ആക്രമിച്ച് കൊലപ്പെടുത്തിയത്. ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. സമീപത്തെ സരോജത്തിന്റെ മകന്റെ വീട്ടില്‍ അയല്‍ വാസിയായ ബൈജു മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നത് കണ്ട് ചോദ്യം ചെയ്യാനെത്തിയതായിരുന്നു സരോജം. അസുഖ ബാധിതനായി കഴിയുകയാണ് സരോജത്തിന്റെ മകന്‍. ഇവരുടെ വീട്ടില്‍ എത്തിയാണ് ബൈജു പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്. ഇത് ചോദ്യം ചെയ്യാനെത്തിയ സരോജത്തെ ബൈജു ആക്രമിക്കുകയായിരുന്നു. […]

21 Jun 2021 10:08 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വെമ്പായത്ത് 62 കാരിയെ അയല്‍വാസി വെട്ടിക്കൊന്നു
X

തിരുവനന്തപുരം വെമ്പായത്ത് വയോധികയെ അയല്‍വാസി വെട്ടിക്കൊന്നു. 62 കാരിയായ ചീരാണിക്കര അരശ്ശുംമ്മൂട്ടില്‍ സരോജമാണ് കൊല്ലപ്പെട്ടത്. അയല്‍ക്കാരനായ ദാസന്റെ മകന്‍ ബൈജുവാണ് വയോധികയെ ആക്രമിച്ച് കൊലപ്പെടുത്തിയത്. ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. സമീപത്തെ സരോജത്തിന്റെ മകന്റെ വീട്ടില്‍ അയല്‍ വാസിയായ ബൈജു മദ്യപിച്ച് ബഹളം ഉണ്ടാക്കുന്നത് കണ്ട് ചോദ്യം ചെയ്യാനെത്തിയതായിരുന്നു സരോജം. അസുഖ ബാധിതനായി കഴിയുകയാണ് സരോജത്തിന്റെ മകന്‍. ഇവരുടെ വീട്ടില്‍ എത്തിയാണ് ബൈജു പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്. ഇത് ചോദ്യം ചെയ്യാനെത്തിയ സരോജത്തെ ബൈജു ആക്രമിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച തന്നെ ഇവര്‍ മരിച്ചു.

ബൈജു നിരന്തരം മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുന്ന വ്യക്തിയാണ് ബൈജു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. പൊലീസ് നടപടികള്‍ പുരോഗമിക്കുകയാണ്.

Popular Stories

    Next Story