Top

രണ്ടരലക്ഷവും കടന്ന് പ്രതിദിന കൊവിഡ് കേസുകള്‍; ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് അമിത് ഷാ; മന്ത്രാലയങ്ങളില്‍ വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി

ഇന്നലെ മാത്രം രാജ്യത്തെ 2,61,500 പേരാണ് കൊവിഡ് ബാധിതരായത്.

17 April 2021 10:39 PM GMT

രണ്ടരലക്ഷവും കടന്ന് പ്രതിദിന കൊവിഡ് കേസുകള്‍; ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് അമിത് ഷാ; മന്ത്രാലയങ്ങളില്‍ വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തി
X

കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തിനുമുന്നില്‍ വിറങ്ങലിച്ച് രാജ്യം. ഈ അടുത്ത ദിവസങ്ങളിലായി പ്രതിദിന കൊവിഡ് കേസുകളില്‍ വന്‍ വര്‍ദ്ധനവാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം രണ്ടര ലക്ഷത്തിനടുത്ത് ആളുകള്‍ കൊവിഡ് ബാധിതരായെന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. ഇന്നലെ മാത്രം രാജ്യത്തെ 2,61,500 പേരാണ് കൊവിഡ് ബാധിതരായത്. പ്രതിദിന കൊവിഡ് കണക്കുകളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 1501 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് മൂലം മരിച്ചു.

ജനിതകമാറ്റം വന്ന വൈറസിന്റെ നിരവധി സാംപിളുകള്‍ കണ്ടെത്തിയതാാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ 15നുമുതല്‍ പ്രതിദിന കൊവിഡ് കേസുകള്‍ രണ്ട് ലക്ഷത്തിലധികമാകുന്നതിനാല്‍ പൊതുജനങ്ങള്‍ക്കിടയില്‍ ആശങ്ക പരന്നിരുന്നു. ഇനിയും ഒരു ലോക്ക്ഡൗണിലേക്ക് നീങ്ങേണ്ട സാഹചര്യം നിലവിലില്ലെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വിലയിരുത്തല്‍. പ്രതിദിന കൊവിഡ് കേസുകള്‍ക്കൊപ്പം തന്നെ മരണനിരക്കും ഉയരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. ആയിരത്തിലധികം പേരാണ് കൊവിഡ് ബാധിച്ച് മരണമടയുന്നത്.

ഈ ആഴ്ച്ചയുടെ തുടക്കത്തില്‍ പ്രതിദിന കൊവിഡ് കേസുകള്‍ 168,912 എന്ന നിരക്കിലും കൊവിഡ് മൂലമുള്ള മരണങ്ങള്‍ 904 എന്ന നിരക്കിലുമാണുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസത്തിനുശേഷം ഇതാദ്യമായാണ് കൊവിഡ് മൂലമുള്ള മരണനിരക്ക് രാജ്യത്ത് ഈ വിധത്തില്‍ ഉയരുന്നത്. രാജ്യത്തെ കൊവിഡ് സാഹചര്യം ഈ വിധത്തില്‍ രൂക്ഷമാകുന്നതിനാല്‍ കേന്ദ്രസര്‍ക്കാര്‍ മന്ത്രാലയങ്ങളില്‍ വര്‍ക്ക് ഫ്രം ഹോം രീതിയില്‍ തൊഴില്‍ ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആഭ്യന്തരം, പൊതുവിതരണം, വാര്‍ത്താ വിതരണം എന്നീ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കാണ് വര്‍ക്ക് ഫ്രം ഹോമിനുള്ള അനുമതി നല്‍കിയത്. എന്നാല്‍ ക്യാബിനുള്ള ഉദ്യോഗസ്ഥര്‍ ഓഫീസിലെത്തണമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

Also Read: തൊഴിലാളികളോട് വിവേചനം കുറവ്, കൂലി കൂടുതല്‍; കേരളം അതിഥി തൊഴിലാളികളുടെ പറുദീസയാകാനുള്ള കാരണങ്ങള്‍ ഇവയൊക്കെ; റിപ്പോര്‍ട്ട്

Popular Stories

    Next Story